Vaishak Rajendran
മോഹൻലാലിന്റെ അത് വരെ ഉള്ള കരിയറിലെ വലിയ ചിത്രം എന്ന് വിശേഷിപ്പിക്കാം.. ബാഷ എന്ന തന്റെ മുൻ ചിത്രത്തിലൂടെ തരംഗം സൃഷ്ടിച്ച സുരേഷ് കൃഷ്ണ എന്ന സംവിധായകന്റെ ചിത്രം..ടി എ റസാഖ് ആയിരുന്നു സംഭാഷണം.റിലീസിന് മുൻപ് തന്നെ വളരെ അധികം പ്രതീക്ഷ സൃഷ്ടിച്ച ഒരു ചിത്രം..പക്ഷെ പ്രതീക്ഷയ്ക്കു വിപരീതം ആയി ചിത്രം ബോക്സ് ഓഫീസിൽ തകർന്നു.. മോഹൻലാൽ എന്ന സൂപ്പർ സ്റ്റാറിനെ ഒരു തമിഴ് അല്ലേൽ തെലുങ്ക് സൂപ്പർ സ്റ്റാറിനെ പോലെ കണ്ടത് ആണ് തന്റെ ഭാഗത്തെ വീഴ്ച്ച എന്ന് സംവിധായകൻ തന്നെ പിന്നീട് പറയുക ഉണ്ടായി.. ഈ ഇടയ്ക്ക് അന്തരിച്ച പ്രശസ്ത കന്നഡ സാഹിത്യകാരൻ ഗിരീഷ് കർണാഡ് ആയിരുന്നു മോഹൻ ലാലിന്റെ അച്ഛൻ വേഷം ചെയ്തത്..
ഒരു സർജറി കഴിഞ്ഞു മോഹൻ ലാലിന്റെ ശബ്ദത്തിന് നേരിയ മാറ്റം സംഭവിച്ച സമയം കൂടി ആയിരുന്നു അത്.. തനിക്ക് വേണ്ടി ആരും ഡബ് ചെയ്തിട്ടില്ല താൻ തന്നെ ആണ് ശബ്ദം നൽകിയത് എന്ന് അദ്ദേഹത്തിന് പരസ്യമായി പ്രസ്താവിക്കേണ്ടി വരെ വന്നു.. ഇതൊക്കെ ചിത്രത്തിനെ പിന്നോട്ട് വലിച്ചു . രജനികാന്ത് പറയുക ഉണ്ടായി.. വ്യക്തിപരമായി അദ്ദേഹത്തിന് വളരെ അധികം ഇഷ്ടം തോന്നിയ ഒരു ചിത്രം ആയിരുന്നു എന്ന്.നല്ല ഗാനങ്ങൾ ഉള്ള ഒരു ചിത്രം കൂടി ആയിരുന്നു.. എന്തിരുന്നാലും ഇന്ന് കൊട്ടിഘോഷിച്ചു ഇറക്കുന്ന പല ബ്രഹ്മാണ്ഡ ചിത്രങ്ങളെ കാൾ ഭേദം ആയിരുന്നു ഈ ചിത്രം.