രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയുന്ന ജയിലറിൽ മോഹൻലാൽ അഭിനയിക്കുന്നു എന്നൊരു വാർത്ത രണ്ടുദിവസം മുൻപ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ വാർത്തകൾ ശരിവച്ചുകൊണ്ടു സണ്‍ പിക്ചേഴ്സിന്റെ ഔദ്യോഗിക പ്രഖ്യാപനം വന്നു. രജനിക്കൊപ്പം മോഹൻലാലും ഉണ്ടാകും. മോഹൻലാലിൻറെ വേഷത്തെ കുറിച്ച് ആയിപ്പുകൾ ഒന്നും വന്നില്ലെങ്കിലും വളരെ പ്രാധാന്യമുള്ള അതിഥി വേഷമാകും എന്നാണു റിപ്പോർട്ടുകൾ. ചിത്രത്തിൽ മൊൻലാലിന്റെ ഒരു സ്റ്റിൽ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്. മോഹൻലാലും രജനികാന്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാകുകയാണ് ജയിലർ. ചിത്രത്തിൽ രജനി ജയിലറുടെ വേഷത്തിലാകും എത്തുക. അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകരുന്ന ചിത്രത്തിന് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത് വിജയ് കാര്‍ത്തിക് കണ്ണന് ആണ്. രമ്യാകൃഷ്ണ, ശിവരാജ്കുമാര്, മലയാളം നടൻ വിനായകൻ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു.
Lalettan @mohanlal from the sets of #Jailer 🤩@rajinikanth @Nelsondilpkumar @anirudhofficial pic.twitter.com/wifqNLPyKf
— Sun Pictures (@sunpictures) January 8, 2023