ഒരുകാലത്തു പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട ജോഡികൾ ആയിരുന്നു മോഹൻലാൽ ശോഭന ജോഡികൾ. ഇപ്പോൾ ഏറെക്കാലങ്ങൾക്കു ശേഷം ഈ ജോഡി വീണ്ടും ഒന്നിക്കുന്നു . തരുൺ മൂർത്തി ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി ശോഭന എത്തുന്നു.

ശോഭന തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. 2009 ൽ റിലീസ് ചെയ്ത ‘സാഗർ ഏലിയാസ് ജാക്കി’ക്കു ശേഷം ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമ കൂടിയാണിത്. പുതിയ സിനിമയ്ക്കായി ഏറെ ആകാംഷയോടെ കാത്തിരിക്കുകയാണെന്നും നാല് വർഷങ്ങൾക്കു ശേഷമാണ് മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നതെന്നും ശോഭന പറയുന്നു. താനും മോഹൻലാലും നായികാനായകന്മാരായി ഒന്നിച്ചഭിനയിച്ച അവസാന ചിത്രം മാമ്പഴക്കാലമായിരുന്നു. നീണ്ട ഇടവേളയ്ക്കു ശേഷമാണ് ലാലിന്റെ നായികയാവുന്നതെന്നും താരം പറയുന്നു.

പ്രേക്ഷക നിരൂപക പ്രശംസ നേടിയ സൗദി വെള്ളക്കയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനംചെയ്യുന്ന ചിത്രത്തിന് എൽ360 എന്നാണ് താത്ക്കാലികമായി പേര് നൽകിയിരിക്കുന്നത്.മോഹൻലാലിന്റെ 360 ാമത്തെ ചിത്രമാണിത്. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ടാക്‌സി ഡ്രൈവറിന്റെ കഥാപാത്രത്തെയാണ് മോഹൻലാൽ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ചിത്രം ഏപ്രിലിൽ ആരംഭിക്കും.

You May Also Like

കാറിനുള്ളിൽ ശരീര സൗന്ദര്യം, ഫിറ്റ്നസ് മോഡൽ ബോബിൻ കപൂർ വൈറലാണ്

ഇപ്പോൾ സോഷ്യൽ മീഡിയ കൈയ്യടക്കി ഭരിക്കുന്നത് ബോബിൻ കപൂർ എന്ന ബഹുമുഖ പ്രതിഭയാണ്. ഫിറ്റ്നസ് രംഗത്തും…

ഹൊറർ സിനിമകളിൽ വേറിട്ട പാത സ്വീകരിച്ച ഒരു ഗംഭീര “തായി” ചിത്രം

ഹൊറർ സിനിമകളിൽ വേറിട്ട പാത സ്വീകരിച്ച ഒരു ഗംഭീര “തായി” ചിത്രം പരിചയപ്പെടാം. Vino John…

നാണംകെട്ട കരീന, തിളങ്ങി തലയുയർത്തി അമീഷ, ഒടുവിൽ ഐശ്വര്യാറായി പങ്കിട്ട വേദിയിലും കരീനയുടെ കലിപ്പ്

ബോളിവുഡിലെ അഭിനയത്തിന് പുറമേ, കരീന കപൂർ തന്റെ തുറന്ന് സംസാരിക്കുന്ന ശൈലിയിലും പ്രശസ്തയാണ്. 2 പതിറ്റാണ്ട്…

ആഡംബരങ്ങൾ ഇല്ലാത്ത വിവാഹം, നടൻ ഹക്കിം ഷാജഹാനും നടി സന അൽത്താഫും വിവാഹിതരായി

ഇരുവരുടെയും രജിസ്റ്റർ വിവാഹമായിരുന്നു. വിവാഹം രജിസ്റ്റർ ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ താരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കു വയ്ക്കുകയായിരുന്നു