മോഹൻലാലിന് കിട്ടേണ്ട നാഷണൽ അവാർഡ് ആട്ടിമറിക്കപ്പെട്ടു എന്ന വെളിപ്പെടുത്തലുമായി സിബി മലയിൽ .!!

പി.ടി.കുഞ്ഞുമുഹമ്മദ് രചനയും സംവിധാനവും നിർവഹിച്ച ‘പരദേശി’ എന്ന സിനിമ 2009 ലെ ദേശീയ ചലച്ചിത്ര അവാർഡ് നിർണയത്തിൽനിന്നു മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നു സംവിധായകൻ സിബി മലയിൽ. അഭിനയത്തിനു മോഹൻലാൽ, സംവിധാനത്തിനു പി.ടി.കുഞ്ഞുമുഹമ്മദ്, ഗാനരചനയ്ക്കു റഫീക്ക് അഹമ്മദ്, ഗാനാലാപനത്തിനു സുജാത എന്നിങ്ങനെ പുരസ്കാരങ്ങൾ ലഭിക്കാമായിരുന്നിട്ടും മേക്കപ്പിനുള്ള പുരസ്കാരം മാത്രമാണു ലഭിച്ചതെന്നും സിബി മലയിൽ പറഞ്ഞു.

പി.ടി.കുഞ്ഞുമുഹമ്മദിന്റെ ജീവിതത്തെക്കുറിച്ച് ‘പി.ടി കലയും കാലവും’ എന്ന പേരിൽ സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാംസ്കാരിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മോഹന്‍ലാലിനു പകരം ഷാറുഖ് ഖാന് പുരസ്കാരം നല്‍കാമെന്നു വരെ തീരുമാനം ഉണ്ടായിരുന്നുവെന്ന് സിബി മലയില്‍ പറഞ്ഞു. ‘‘അന്ന് മോഹന്‍ലാലിന് പകരം ഷാറുഖ് ഖാന് മികച്ച നടന് അവാര്‍ഡ് കൊടുത്തൂടേയെന്നും അപ്പോൾ അവാര്‍ഡ് ദാന പരിപാടി കൊഴുക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞിരുന്നു.’’

‘തട്ടം പിടിച്ചു വലിക്കല്ലേ…’ എന്ന ഗാനമാലപിച്ച സുജാതയെ മികച്ച ഗായികയായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം മാറ്റുകയായിരുന്നെന്നും അദ്ദേഹം വെളിപ്പെടുത്തി.മലയാള സിനിമക്ക് അർഹിക്കുന്ന പല അവസരങ്ങളിലും ഉത്തരേന്ത്യൻ ലോബിയുടെ ഇടപെടൽ മൂലം അവാർഡുകൾ തഴയപ്പെട്ടിട്ടുണ്ടെന്ന വസ്തുതയെ സാധൂകരിക്കുന്ന വെളിപ്പെടുത്തൽ…

You May Also Like

കൊല്ലുന്നതിനു തൊട്ടു മുൻപ് രാഘവൻ അഞ്ജലിക്ക് വായിക്കാൻ കൊടുത്ത എഴുത്ത് എന്തായിരിക്കാം ? ഒരുപക്ഷെ ഇതായിരിക്കാം

മലയാളസിനിമയിൽ വളരെ ശ്രദ്ധിക്കപ്പെടേണ്ട ആശയം കൈകാര്യം ചെയ്ത സിനിമയായിരുന്നു ‘മുന്നറിയിപ്പ്’ . ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന ക്യാമറാമാൻ…

ഗ്ലാമർ ലുക്കിലുള്ള അഹാനയുടെ ഡാൻസ് വീഡിയോ വൈറലാകുന്നു

പ്രശസ്ത നടിയും യൂട്യൂബറും വ്ലോഗറും കൂടിയാണ് അഹാന കൃഷ്ണകുമാർ. നടനും രാഷ്ട്രീയ പ്രവർത്തകയുമായ കൃഷ്ണകുമാറിന്റെ മകളായാണ്…

കലാഭവൻ ഷാജോൺ MAA ജനറൽ സെക്രട്ടറി

കലാഭവൻ ഷാജോൺ MAA ജനറൽ സെക്രട്ടറി . മിമിക്രി കലാകാരന്മാരുടെ കൂട്ടായ്മയാണ് MAA. നിലവിലെ പ്രസിഡന്റ്…

സുഷുപ്തി മരണവും പത്മരാജനും

ഇടയ്ക്കെല്ലാം ഒരു ഞെട്ടലോടെ നാമെല്ലാം കേട്ടറിയുന്നതാണ് “സുഷുപ്തിമരണങ്ങൾ”. ഉറങ്ങാൻ പോവുമ്പോൾ യാതൊരു അസ്വസ്ഥതയുമുണ്ടായിരുന്നില്ലെന്ന് ചില കൂട്ടരുടെ…