“ആ സിനിമ ചെയ്ത് അത് മറ്റൊരു ദുരന്തമായാൽ ഈ അയ്യോ കഷ്ടം പറഞ്ഞവരൊക്കെ മോഹൻലാലിനെ നേരെ തന്നെ വാളോങ്ങും”, കുറിപ്പ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
35 SHARES
419 VIEWS

“ദശരഥം 2 സംഭവിക്കില്ല ;മോഹൻലാലിലേക്ക് എത്താൻ കടമ്പകൾ ഏറെയാണ് : സിബിമലയിൽ “

മാത്യു മാഞ്ഞൂരാൻ ലാലിസ്റ്റ്

മനോരമ ന്യൂസിനു നൽകിയ അഭി മുഖത്തിൽ സിബി മലയിൽ പറഞ്ഞ വാക്കുകൾ ആണ്. മോഹൻലാൽ എന്ന നടനു ഒട്ടേറെ അവിസ്മരണീയമായ കഥാപാത്രങ്ങൾ നൽകിയ സംവിധായകനാണ് സിബി മലയിൽ. അദേഹത്തിന്റെ ആ സംഭവനയെ അവഹേളിക്കുകയോ വിസ്മരിക്കുകയോ അല്ല. ആ സിനിമകളും പെർഫോമൻസുകളും എല്ലാം കാലത്തെ അതി ജീവിക്കുന്നവ തന്നെയാണ്.എന്നാൽ വ്യക്തിപരമായി ഇത് കേട്ടപ്പോൾ സന്തോഷമാണ് തോന്നിയത് !!

സിബി മലയിൽ മോഹൻലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ “ദശരഥം ” മലയാളത്തിലെ എക്കാലത്തെയും മികച്ച ക്ലാസ്സിക്‌ പദവി അലങ്കരിക്കുന്ന ചിത്രമാണ്. അതിനു ഒരു രണ്ടാം ഭാഗം ഒക്കെ ഈ കാലഘട്ടത്തിൽ എത്രത്തോളം വർക്ക്‌ ഔട്ട്‌ ആകും എന്ന് സംശയമുണ്ട്. ദശരഥം 2 ന്റെ സ്ക്രിപ്റ്റ് അദ്ദേഹത്തെ എക്സൈറ്റ് ചെയ്യിച്ചില്ല എങ്കിൽ അത് ചെയ്യാതിരിക്കുന്നത് തന്നെയാണ് നല്ലത്. കടപ്പാടിന്റെയും ബന്ധത്തിന്റെയും പേരിൽ ആ സിനിമ ചെയ്ത് അത് മറ്റൊരു ദുരന്തമായാൽ ഈ അയ്യോ കഷ്ടം! പറഞ്ഞവരൊക്കെ മോഹൻലാലിനെ നേരെ തന്നെ വാളോങ്ങും.

മോഹൻലാലിലേക്ക് എത്തിപ്പെടാൻ കടമ്പകൾ ഏറെ ആണെന്നാണ് സിബി മലയിൽ പറയുന്നത്. ശരിയായിരിക്കാം. സത്യൻ അന്തിക്കടിനും, ഇതേ കുറ്റം മുൻപ് പറഞ്ഞിട്ടുള്ള രഞ്ജിത്തിനും ഈ “എത്തിപെടാനുള്ള കടമ്പ ” ഉണ്ടായിരുന്നുവെങ്കിൽ സ്പിരിറ്റും ലോഹവും ഡ്രാമയും സ്നേഹ വീടും “എന്നും എപ്പോഴും” ഒന്നും സംഭവിക്കില്ലായിരുന്നു. ആ ആക്സസിബിലിറ്റി സിബി മലയിലിനു മാത്രം ഇല്ലാതായി പോയത് എങ്ങനെ എന്നത് അറിയില്ല.

കമൽ ഒരു ഇന്റർവ്യൂവിൽ പറഞ്ഞത് പോലെ സീനിയർ സംവിധായകർ യുവ താരങ്ങൾക്കൊപ്പവും യങ്‌ ഡയറക്ടേഴ്സ് സീനിയർ ആക്ടേഴ്സിനൊപ്പവും സിനിമ ചെയ്യട്ടെ എന്നാണ്. മോഹൻലാലിനെ സംബന്ധിച്ചു അടുത്ത കാലം വരെയും സീനിയർ സംവിധായകർക്ക് ഡേറ്റ് കൊടുത്തു ഫാൻസിൽ നിന്ന് വരെ പഴി കേട്ട ആളാണ്. പുതിയ സംവിധായകർക്കൊപ്പം കൂടി അദ്ദേഹം സിനിമകൾ ചെയ്യട്ടെ. അതിന്റ ഒരു തുടക്കമാണ് ഇപ്പോൾ രതീഷ് ബാലകൃഷ്ണ പൊതുവാളിനും വിവേകിനും ഒപ്പം ഒക്കെ സിനിമ ചെയ്യുന്നത്.എല്ലാത്തിനും ഉപരി ആയി മോഹൻലാലും, മമ്മൂട്ടിയും എല്ലാം തന്നെ അവരെ എക്സൈറ്റ് ചെയ്യുന്ന കഥകളിൽ അഭിനയിക്കട്ടെ. അല്ലാത്തവയോട് നോ എന്ന് തന്നെ പറയാൻ അവർ ശീലിക്കട്ടെ!!

Leave a Reply

Your email address will not be published. Required fields are marked *

LATEST

കോണ്ടം കൂടാതെ, മറ്റ് ഗർഭനിരോധന ഉൽപ്പന്നങ്ങളെക്കുറിച്ച് നിങ്ങൾക്ക് അറിയാമോ?

കുട്ടികളെ വേണ്ടെന്ന് കരുതുന്ന പല ദമ്പതികളും ഗർഭനിരോധനത്തിനായി കോണ്ടം ഉപയോഗിക്കുന്നതായി പഠനങ്ങൾ കാണിക്കുന്നു.

ഉണ്ണിമുകുന്ദൻ സഹോദരനാണ് പ്രതിഫലമേ വേണ്ടാന്നു പറഞ്ഞു അഭിനയിച്ച ബാലയ്ക്ക് ഇതെന്തുപറ്റിയെന്ന് ലൈൻ പ്രൊഡ്യൂസർ

ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ നിർമാതാക്കൾ പ്രതിഫലം നൽകാതെ വ​ഞ്ചിച്ചുവെന്ന ബാലയുടെ ആരോപണത്തിനു