മോഹൻലാൽ വീണ്ടും ശ്രീകുമാർ മേനോന് ഡേറ്റ് നൽകി

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
20 SHARES
239 VIEWS

മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമാണ് മോഹൻലാൽ. മഞ്ഞിൽ വിരിഞ്ഞ പൂക്കളിൽ തുടങ്ങിയ ആ അഭിനയ സപര്യ ഇന്നും മലയാളികൾക്ക് മടുത്തിട്ടില്ല എന്നുമാത്രമല്ല അവർ അകമഴിഞ്ഞ് മോഹൻലാൽ എന്ന നടനെ സ്നേഹിക്കുകയും ചെയുന്നുണ്ട്. മലയാളിയുടെ ഭാവങ്ങൾ ഇത്രമാത്രം ആവിഷ്കരിച്ച മറ്റൊരു നടനില്ല. ഇപ്പോൾ താരം സ്വന്തമായി സംവിധാനം ചെയ്തു അഭിനയിക്കുന്ന ബറോസിന്റെ തിരക്കുകളിൽ ആണ്.

ശ്രീകുമാർ മേനോനെ നമ്മൾ അറിയും. അനവധി പരസ്യചിത്രങ്ങളിലൂടെ സിനിമയിൽ സജീവമായ വ്യക്തിയാണ്. അദ്ദേഹം സംവിധാനം ചെയ്ത ആദ്യ സിനിമ ഒടിയൻ , പക്ഷെ മലയാളികളുടെ ഇടയിൽ സമ്മിശ്രിത പ്രതികരണം ആണ് ഉണ്ടാക്കിയത്. ഈ സിനിമ ഇരുവർക്കും അഭിമാനിക്കാൻ വക നൽകിയില്ല. ശ്രീകുമാർ മേനോനും ഒടിയനും മോഹൻലാലും അനവധി ട്രോളുകളിൽ ഇടം നേടിയിരുന്നു. ഇനി മോഹന്ലാലും ശ്രീകുമാർ മേനോനും ഒന്നിക്കരുത് …എന്ന പ്രേക്ഷാഭിപ്രായങ്ങൾ പരിഹാസരൂപേണ സാമൂഹ്യമാധ്യമങ്ങളിൽ വന്നിരുന്നു.

എന്നാൽ വീണ്ടും മോഹൻലാൽ ശ്രീകുമാർ മോനോന് ഡേറ്റ് നൽകി എന്നാണു വാർത്തകൾ. ബറോസിന്റെ ചിത്രീകരണത്തിന് ശേഷം മോഹൻലാൽ ശ്രീകുമാർ മേനോന്റെ സിനിമയിൽ ജോയിൻ ചെയ്യും എന്നാണ് റിപ്പോർട്ടുകൾ. ‘മിഷൻ കൊങ്കൺ’ എന്നാണു സിനിമയുടെ പേര്. ചിത്രീകരണം രത്നഗിരി , ഗോവ, ഡൽഹി,പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നടക്കും.

**

LATEST

പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ അനുഭവിച്ചിട്ടില്ലെന്ന് നടൻ സൂര്യ

തെലുങ്ക് നടൻ പ്രഭാസിന്റെ അമ്മ പാകം ചെയ്ത ബിരിയാണിയോളം സ്വാദിഷ്ടമായ ബിരിയാണി ഇതുവരെ