ഒരുപാട് ഹിറ്റ് കോംബോകൾ മലയാളികൾക്ക് നൽകിയിട്ടുള്ള നടൻമാർ ആണ് ശ്രീനിവാസനും മോഹൻലാലും . എന്നാൽ ഉദയനാണ് താരവും സരോജ് കുമാറും പോലുള്ള സിനിമകൾ ശ്രീനി മോഹൻ ലാലിനെ കളിയാക്കികൊണ്ട് ചെയ്തതതാണ് എന്നാണു പൊതുവെ എല്ലാരും വിശ്വസിക്കുന്നത്, ഇപ്പോഴിതാ ഈ വാർത്തയെ കുറിച്ച് മോഹൻലാൽ പ്രതികരിച്ചതാണ് ശ്രദ്ധ നേടുന്നത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ,
ആ സിനിമ എന്നെക്കുറിച്ചുള്ളതല്ല എന്ന് ഞാൻ ചിന്തിച്ചാല്‍ പോരെ എന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്, താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നുണ്ട്. ഉദയനാണ് താരത്തിന് ശേഷം തങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് താന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്.
“എന്നെ അപമാനിക്കാന്‍ വേണ്ടി ശ്രീനി മനപൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് ഞാൻ വിശ്വസിക്കുന്നില്ല ആ സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഇന്നിതുവരെ ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെ കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര് ഇതിനെ കുറിച്ചെല്ലാം ചോദിച്ചിരുന്നു പക്ഷെ ഇതിന് മറുപടി കൊടുക്കേണ്ട കാര്യമില്ലെന്ന് തോന്നിയിരുന്നു ” മോഹൻലാൽ പറയുന്നു.
എന്നാൽ ഈ വിഷയത്തിൽ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചത് മറ്റൊരു രീതിയിൽ ആയിരുന്നു. ആന്റണിയുടെ വാക്കുകൾ ഇങ്ങനെ..
തന്റെ ജീവിതത്തിൽ ഏറ്റവുമധികം വേദനിപ്പിച്ച നടൻ ശ്രീനിവാസനാണെന്ന് ആന്റണി പറയുന്നത്, മോഹൻലാലിനെ കളിയാക്കിക്കൊണ്ടുള്ളതാണെന്നറിഞ്ഞിട്ടും ശ്രീനിവാസൻ എഴുതിയ ഉദനയാണ് താരത്തിൽ ലാൽ സാർ അഭിനയിച്ചെന്നും അത് വിജയിച്ചപ്പോൾ മറ്റൊരു സിനിമയെടുത്തപ്പോള്‍ ചോദ്യം ചെയ്തെന്നും ആന്റണി പറയുന്നു. ഇതേപ്പറ്റി ചോദിച്ചതിന് പിന്നാലെ ആന്റണി പെരുമ്പാവൂർ ഭീഷണിപ്പെടുത്തിയെന്ന് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്ന് ആന്റണി പറയുന്നു.
“എന്നാൽ എന്റെ ലാൽ സാറിനെ കളിയാക്കിക്കൊണ്ടു ശ്രീനിവാസൻ എഴുതിയ സിനിമയിൽ ലാൽ സാർ ഒരു മടിയും കൂടാതെ അഭിനയിച്ചു. ഒരെതിർപ്പും പ്രകടിപ്പിച്ചില്ല. എന്തെങ്കിലും വെട്ടിമാറ്റണമെന്നോ അഭിനയിക്കാൻ പറ്റില്ലെന്നോ അദ്ദേഹം പറഞ്ഞില്ല. ആ സിനിമ നല്ല സിനിമയായിരുന്നു. അതു വിജയിച്ചതോടെ വളരെ മോശമായി വീണ്ടുമൊരു തിരക്കഥയെഴുതി ശ്രീനിവാസൻതന്നെ നായകനായി അഭിനയിച്ചു. ഷൂട്ടിങ്ങിനിടയിൽ ഇതേക്കുറിച്ചു കേട്ടപ്പോൾ ഞാൻ ക്യാമറാമാൻ എസ്. കുമാറിനെയും സംവിധായകനെയും വിളിച്ചു. ഇതിനെ തുടർന്ന് ശ്രീനിവാസൻ ഒരു പത്ര സമ്മേളനം നടത്തി ഞാൻ ഭീഷണിപ്പെടുത്തി എന്നും പറഞ്ഞ് മാധ്യമങ്ങളുടെ എന്തൊകെയോ വിളിച്ചു പറഞ്ഞു, അതിനു ശേഷം ഇന്നിതുവരെ ശ്രീനിവസനോട് സംസാരിച്ചിട്ടില്ല ” -ആന്റണി പറയുന്നു.