കംപ്ലീറ്റ് ദുരന്തം ; മോഹൻലാൽ, നിങ്ങളെപ്പോലൊരു ഐക്കൺ സാമൂഹ്യ ദുരന്തമാകുന്നതിൽ വേദനയുണ്ട്

728

സെലിബ്രിറ്റികൾ തങ്ങൾക്കറിയാവുന്ന മേഖലകളെ കുറിച്ചേ ആധികാരികമായി അഭിപ്രായങ്ങൾ പറയാൻ പാടുള്ളൂ. കാരണം എന്ത്‌ പറഞ്ഞാലും നിങ്ങളുടെ റീച്ച് വളരെ വലുതാണ്. നിങ്ങൾ പറയുന്നതെല്ലാം അപ്പാടെ വിഴുങ്ങുന്ന ആരാധകരുടെ ഒരു സമൂഹം ഇവിടെയുണ്ട്. ഒരുപാട് കാര്യങ്ങൾ പറഞ്ഞതിനിടയിൽ വന്നു ചേർന്ന അബദ്ധമാവാം. പക്ഷേ അതൊന്നും തിരിച്ചറിയാനുള്ള വകതിരിവ് ആരാധക വൃന്ദത്തിന് ഉണ്ടായിക്കൊള്ളണമെന്നില്ല. സമൂഹത്തെ മൊത്തമായി ബാധിക്കുന്ന പ്രശ്നത്തിൽ അറിയില്ലെങ്കിൽ അഭിപ്രായങ്ങൾ പറയാതിരിക്കുന്നതാണ് പൗരധർമ്മം.ഇനി നിങ്ങളുടെ സോഷ്യൽ കമ്മിറ്റ്മെന്റ് രേഖപ്പെടുത്തിയേ മതിയാവൂ എന്നുണ്ടെങ്കിൽ “സർക്കാർ നിർദേശങ്ങൾ എല്ലാവരും അനുസരിക്കുക ഞാനും അനുസരിക്കും” എന്ന് മാത്രം പറഞ്ഞാൽ മതി. അതും ഒരു സാമൂഹ്യ പ്രവർത്തനമാണ്.പ്രധാനമന്ത്രി പോലും ഉദ്ദേശിക്കാത്ത/പറയാത്ത കാര്യമാണ് നിങ്ങൾ കൈ കൊട്ടലിനെ കുറിച്ചും ശബ്ദമുണ്ടാക്കുന്നതിനെ കുറിച്ചും പറഞ്ഞത്. ഡോക്ടർമരോടും നേഴ്സുമാരോടും ആരോഗ്യ പ്രവർത്തകരോടും നിങ്ങൾ നന്ദി അറിയിക്കണമെന്നില്ല. അവർക്ക് അതിന്റെ ആവശ്യവുമില്ല.അവരോട് നിങ്ങൾക്ക് ഒരല്പം നന്ദിയുണ്ടെങ്കിൽ അവർ പറയുന്ന നിർദ്ദേശങ്ങൾ അനുസരിക്കുക മാത്രം ചെയ്താൽ മതി. അതിലും വലിയ സാമൂഹ്യ നന്മ വേറെയില്ല

ലാലേട്ടനും വാട്സാപ്പ് ഹിന്ദു യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദമെടുത്തു എന്നതാണ് ഇന്നത്തെ ദിനത്തിന്റ് ഹൈലൈറ്റ്.‌ സംഘി എന്നുപറയാതെ ഹിന്ദു എന്നുപറഞ്ഞത് മനപ്പൂർവ്വമാണ്.. കാരണം സംഘികളുടെ പേരിൽ അനേകം ഹൈന്ദവവിഡ്ഢിത്തങ്ങൾ ബൈപാസ് ചെയ്യപ്പെടാറുണ്ട്. ചെറുപ്പം മുതലേ കേൾക്കുന്നതാണ് അമ്പലത്തിലെ മണിനാദമാകട്ടെ, പൂജയിലെ മണിനാദമാകട്ടെ അന്തരീക്ഷത്തിലെ രോഗാണുക്കളെ നശിപ്പിക്കുമെന്ന്.ഈ അന്ധവിശ്വാസമാണ് ഇപ്പോൾ വൈകിട്ടത്തെ അഞ്ചുമിനിട്ട് “ശബ്ദമുണ്ടാക്കൽ” പ്രക്രിയ വിജയിപ്പിക്കാൻ സംഘപരിവാർ ഹാൻഡിലുകൾ ഉപയോഗിക്കുന്നത്.എത്രയേറെ കൈ/പ്ലേറ്റ്/മണി അടിക്കുന്നുവോ അത്രയേറെ കൊറോണാ വൈറസ് ചാവും എന്നാണ് പ്രചരിപ്പിക്കുന്നത്…. അതുകൊണ്ടുതന്നെ ചിലർ ഇത് അഞ്ചുമിനുട്ടിൽ ഒതുക്കുമോ എന്നും സംശയമുണ്ട്. ഇതിനെ സംഘി വിഡ്ഡിത്തം ആയ് മാത്രം കണ്ട് ട്രോൾ ചെയ്യുമ്പോൾ മനസ്സിലാക്കേണ്ടത് ഒരു പരമ്പരാഗത ഹിന്ദുവിശ്വാസം ഏറ്റെടുത്ത് സംഘികൾ കൂടുതൽ ഹിന്ദുക്കളിലേക്ക് തന്മയീഭവിക്കുക ആണെന്നതാണ്.അപ്പോൾ മോഹൻലാലിനോടുൾപ്പെടെ ഈ വിശ്വാസം പുലർത്തുന്ന ഹിന്ദുക്കളോട് പറയാനുള്ളത് അഞ്ചുമിനിട്ട് ശബ്ദമുണ്ടാക്കൽ പ്രക്രിയ നാം സ്പെയിനിലെ ജനതയെ അനുകരിച്ച് ചെയ്യുന്നതാണ്.. അവിടെ അഹോരാത്രം അക്ഷീണം പ്രയത്നിക്കുന്ന ഡോക്റ്റേഴ്സിന് നന്ദിസൂചകമായ് മാത്രമായിരുന്നെങ്കിൽ ഇവിടെ പ്രധാനമന്ത്രി അതിൽ ഡോക്ടേഴ്സ് മാത്രമല്ല നേഴ്സുമാർ മുതൽ ആംബുലൻസ് ഡ്രൈവർമാർ വരെ അല്ലെങ്കിൽ റിക്ഷാക്കാർ മുതൽ സ്വന്തം രക്ഷമാത്രം നോക്കാതെ ഈയൊരു ദുരന്തകാലത്ത് ജനസേവനത്തിനായ് ഇറങ്ങിയ ഏവരേയും ഉൾപ്പെടുത്തിയിരിക്കുന്നു. കയ്യടിച്ചാൽ കൊറോണ ചാവില്ല.
ദയവായ് ശാസ്ത്രീയമായ സമീപനം പുലർത്തുക.

നോവൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ പല തരത്തിലുള്ള മരുന്നുകൾ ഡോക്ടറുമാർ പരീക്ഷിച്ച്‌ നോക്കി കൊണ്ടിരിക്കുകയാണ്‌. വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങളും നടന്ന് വരുന്നു. പി എച്ച്‌ സീ സി എച്ച്‌ സീ താലൂക്ക്‌ ജനറലാശുപത്രി എന്നിവിടങ്ങളിലെ ആരോഗ്യപ്രവർത്തകർ രാവിലെ മുതൽ രാത്രി വരെയും ബോധവൽക്കരണവും തെർമ്മൽ ചെക്കിങ്ങും രോഗ ലക്ഷണമുള്ളവരെ കണ്ട്‌ പിടിക്കാനും റെഫർ ചെയ്യാനും ഐസൊലേറ്റ്‌ ചെയ്യാനുമൊക്കെ ഉള്ള നെട്ടോട്ടത്തിലാണു.
ഈ അവസരത്തിൽ ഈ മാരക വൈറസിനെ തുരത്താൻ ഉള്ള ഒരു പുതിയ വഴി പറഞ്ഞ്‌ തന്ന അങ്ങേക്ക്‌ നന്ദി അറിയിച്ച്‌ കൊള്ളുന്നു. മോഹൻലാൽ, നിങ്ങളെപ്പോലൊരു ഐക്കൺ സാമൂഹ്യ ദുരന്തമാകുന്നതിൽ വേദനയുണ്ട്. ഇതുപോലുള്ള ഗംബ്ലീറ്റ് ദുരന്തങ്ങളെ ചാനലില്‍ കൊണ്ടുവന്ന് ഊളത്തരം പറയിപ്പിക്കാനാണ് ചാനലുകളുടെ ശ്രമമെങ്കില്‍ കൊറോണ വന്ന് തട്ടിപ്പോയാലും ജനങ്ങൾ നിന്നറങ്ങി എങ്ങോട്ടേലും ഓടിപ്പോകും…

Advertisements