സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, അജഗജാന്തരം എന്നീ സിനിമകളിലൂടെ കഴിവ് തെളിയിച്ച സംവിധായകൻ ആണ് ടിനു പാപ്പച്ചന്‍. ചാവേറാണ് ഇദ്ദേഹം സംവിധാനം ചെയ്ത് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ചിത്രം. ജോയ് മാത്യു രചന നിര്‍വഹിച്ച ചിത്രം സമിശ്ര പ്രതികരണമാണ് ഉണ്ടാക്കുന്നത്. എന്നാൽ മോഹൻലാലുമൊത്തു ടിനു പാപ്പച്ചൻ ഒരു ചിത്രം ചെയ്യുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ആരാധകർ വളരെ പ്രതീക്ഷയോടെ ആ ചിത്രത്തെ പ്രതീക്ഷിക്കുകയും ചെയ്തിരുന്നു.

എന്നാൽ ആ ചിത്രം വഴിമാറി പോയതിന്റെ കാരണം പറയുകയാണ് ടിനു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ടിനു ഇടക്കാലത്ത് സജീവമായിരുന്നു മോഹന്‍ലാല്‍ ടിനു പാപ്പച്ചന്‍ ചിത്രം മാറിപ്പോയതിന്‍റെ കാരണം വ്യക്തമാക്കിയത്. താന്‍ പറഞ്ഞ കഥ മോഹന്‍ലാലിന് വര്‍ക്ക് ആയില്ലെന്നും അതിനാല്‍ പ്രൊജക്ട് മാറിപ്പോയെന്നും. എന്നാല്‍ എനിയും മോഹന്‍ലാലിനോട് കഥ പറയാനുള്ള അവസരം ഉണ്ടെന്നും ടിനു പറയുന്നു.

“ഞാന്‍ കഥ പറഞ്ഞിട്ടും വര്‍ക്ക് ആകാത്ത ആളുകളുണ്ട്. ഞാന്‍ മോഹന്‍ലാല്‍ സാറിനോട് കഥ പറഞ്ഞിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന് കഥ വര്‍ക്ക് ആയില്ല. അതാണ് ആ സിനിമ മാറിപ്പോകാനുള്ള കാരണം, പക്ഷെ ഇനിയും അദ്ദേഹത്തോട് കഥ പറയാനുള്ള അവസരമുണ്ടെന്നാണ് ഞാന്‍ അറിഞ്ഞത്.തമിഴ് സൂപ്പര്‍താരം വിക്രത്തോടും കഥപറഞ്ഞിട്ടുണ്ട്,എന്നാല്‍ അത് അദ്ദേഹത്തിനും വര്‍ക്ക് ആയിള്ള, മോഹന്‍ലാല്‍ പോലെയുള്ള വലിയ നടനെ കഥ പറഞ്ഞ് തൃപ്തിപ്പെടുത്തുക എളുപ്പമല്ല ‘ ടിനു അഭിമുഖത്തില്‍ പറഞ്ഞു.ലിജോ ജോസ് പെല്ലിശ്ശേരിയുടെ മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബന്‍നില്‍ സഹ സംവിധായകനായി ടിനു പ്രവര്‍ത്തിച്ചിട്ടുണ്ട്

 

You May Also Like

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു

അനുപമ പരമേശ്വരൻ നായികയാകുന്ന ‘ബട്ടര്‍ഫ്ലൈ’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു. ചിത്രം ഡയറക്റ്റ് ഒടിടി റിലീസായാണ്…

ഒരു മുഴു കുടിയന്റെ വ്യത്യസ്ത സ്റ്റേജുകൾ ആരെയും അത്ഭുതപ്പെടുത്തുന്ന രീതിയിൽ ആണ് അദ്ദേഹം അഭിനയിച്ചു ഫലിപ്പിച്ചത്

ഇതൊരു രഞ്ജിത്ത് സിനിമയാണ് അതിലുപരി മോഹൻലാൽ എന്ന നടനിലെ വിസ്മയകരമായ അഭിനയം പുറത്തു വന്ന ഒരു…

നവാഗതരായ ഗോപിക ഗിരീഷും നിഹാലും നായികാനായകരാകുന്ന അടിയന്തരാവസ്ഥകാലത്തെ അനുരാഗം

നവാഗതരായ ഗോപിക ഗിരീഷും നിഹാലും നായികാനായകരാകുന്ന അടിയന്തരാവസ്ഥകാലത്തെ അനുരാഗം. 1975 കാലഘട്ടത്തില്‍ നടക്കുന്ന പ്രണയ കഥയുമായി…

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമ ‘പാല്‍തൂ ജാന്‍വർ’ പ്രോമോ സോങ് പുറത്തിറക്കി

ബേസില്‍ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന സിനിമയാണ് പാല്‍തൂ ജാന്‍വർ ചിത്രത്തിന്റെ പ്രോമോ സോങ് പുറത്തിറക്കി .…