പൃഥ്വിരാജ്-മോഹൻലാൽ കൂട്ടുകെട്ടിലെ എമ്പുരാൻ ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്ന ചിത്രമാണ്. ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിന്റെ ഓരോ വിശേഷങ്ങളും വലിയ ആവേശത്തോടെയാണ് സോഷ്യൽ മീഡിയയിൽ ആരാധകർ ചർച്ച ചെയ്യുന്നത്.

ചിത്രത്തിന്റെ ആദ്യഘട്ട ചിത്രീകരണം ലഡാക്കിലാണ്. ലൂസിഫറിന്റെ ആദ്യ ഭാഗത്തിന്റെ 200 കോടി ക്ലബ്ബിന്റെ റെക്കോർഡ് എമ്പുരാൻ മറികടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മലയാളത്തിൽ ആദ്യമായി 200 കോടി ക്ലബ്ബിൽ കയറുന്ന ചിത്രമാണ് ലൂസിഫർ.

മുരളി ഗോപിയുടെ തിരക്കഥയിൽ മഞ്ജു വാര്യരും പൃഥ്വിരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മോഹൻലാലിന്റെ നായിക പാകിസ്ഥാനിൽ നിന്നാണ്. റിപ്പോർട്ടുകൾ പ്രകാരം പാക്കിസ്ഥാനിലെ മുൻനിര നായിക മഹിറ ഖാനാണ് എംപുരാനിൽ വേഷമിടുന്നത്. മഹിറ ഖാൻ എംപുരാനിൽ എത്തുന്നുവെന്ന് സൂം ടിവി എന്റർടൈൻമെന്റ് റിപ്പോർട്ട് ചെയ്യുന്നു.

ഷാരൂഖ് ഖാനൊപ്പം ബോളിവുഡിൽ റയീസ് എന്ന സിനിമയിൽ നായികയായി മഹിറ ഖാൻ അഭിനയിച്ചിട്ടുണ്ട്. വാർത്തകൾ സത്യമാണെങ്കിൽ പാക് നായിക അഭിനയിക്കുന്ന ആദ്യ മലയാള ചിത്രമായിരിക്കും എമ്പുരാൻ.

മഹിറ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നു എന്ന റിപ്പോർട്ടുകൾക്ക് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. പാക്കിസ്ഥാനിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയാണ് മഹിറ. പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും മഹിറ ഖാനൊപ്പം നിൽക്കുന്ന ചിത്രമാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ഇതിന് പിന്നാലെയാണ് വാർത്തയും പ്രചരിച്ചത്.

You May Also Like

എന്താണ് സ്മാർട്ട് സ്പീക്കറുകൾ ?

എന്താണ് സ്മാർട്ട് സ്പീക്കറുകൾ ? അറിവ് തേടുന്ന പാവം പ്രവാസി വോയ്‌സ് കമാൻഡുകൾ ഉപയോഗിച്ച് നിയന്ത്രിക്കാൻ…

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ

പുതുമുഖങ്ങൾ ഒന്നിക്കുന്ന ആക്ഷൻ സൈക്കോ ത്രില്ലർ ‘മുറിവ്’ ; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ട് അണിയറ പ്രവർത്തകർ…

മലയാളത്തിലെ ഏറ്റവും അണ്ടർ റേറ്റഡ് ആയ നടന്മാരിൽ ഒരാൾ തന്നെയാണ് വിജയരാഘവൻ

Arya M ഇന്നലെ നെയ്മറെന്ന സിനിമ കണ്ടിരുന്നു.മാത്യൂസും നസ്ലിനും കേന്ദ്ര കഥാപാത്രമായ നായ വരെ ഗംഭീര…

അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാൻ വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’; ടീസർ റിലീസായി

അനിമൽ ഫ്‌ളോയിൽ സഞ്ചരിക്കുന്ന കഥാപാത്രമായി ഞെട്ടിക്കാൻ വിശാക് നായരുടെ ദ്വിഭാഷ ആക്ഷൻ സർവൈവൽ ത്രില്ലർ ‘എക്സിറ്റ്’;…