തൂവാനത്തുമ്പികളിൽ മോഹൻലാലിന്റെ തൃശൂർ ഭാഷ മോശമാണെന്ന് സംവിധായകൻ രഞ്ജിത്ത് കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഈ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി സംവിധായകൻ അൽഫോൺസ് പുത്രനും രംഗത്തെത്തി.മോഹൻലാൽ ഭാഷയെ ശ്രദ്ധിക്കാത്ത ആളാണെന്നും തൂവാനത്തുമ്പിയിലെ തൃശൂർ ഭാഷ വളരെ വിരസമായിരുന്നുവെന്നും രഞ്ജിത്ത് പറയാറുണ്ടായിരുന്നു.ഭാഷയെ അനുകരിക്കുകയല്ല, പ്രാദേശിക സ്വഭാവം മാനിച്ച് സംസാരിക്കണമെന്നാണ് രഞ്ജിത്ത് ആ അഭിമുഖത്തിൽ പറയുന്നത്.

തന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് മോഹൻലാൽ രഞ്ജിത്തിന്റെ പരാമർശത്തെ കുറിച്ച് പറയുന്നത്. താൻ തൃശൂർക്കാരനല്ലെന്നും തൂവാനത്തുമ്പികളുടെ സംവിധായകൻ പറഞ്ഞതാണു താൻ ചെയ്തതെന്നും താരം പറഞ്ഞു. അന്ന് തന്നെ തിരുത്താൻ ആളില്ലാത്തത് കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

”ഞാന്‍ തൃശൂരുകാരനല്ലല്ലോ. എനിക്ക് ആ സമയത്ത് പത്മരാജന്‍ എന്ന ആള്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എത്രയോ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അത്. തൃശൂരുകാരനല്ലാത്തത് കൊണ്ട് എനിക്ക് അറിയാവുന്ന രീതിയിലല്ലേ അത് പറയാന്‍ പറ്റുകയുള്ളു.”

”അന്ന് എനിക്ക് അത് കറക്റ്റ് ചെയ്ത് തരാന്‍ ആളില്ലായിരുന്നു. പത്മരാജന്‍, അദ്ദേഹം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അവിടെ ഒരുപാട് സൗഹൃദം ഉള്ള ആളാണ്. തൃശൂരുക്കാരായ ഒരുപാട് ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് നമ്മള്‍ സംസാരിക്കുന്നത്.”. പിന്നെ തൃശൂർക്കാരെല്ലാം തൃശൂർ ഭാഷ അങ്ങനെ സംസാരിക്കില്ല. പലപ്പോഴും മോക്ക് ചെയ്തിട്ട് ആ സിനിമയില്‍ പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരു പക്ഷെ അന്ന് എന്നെ കറക്റ്റ് ചെയ്യാന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്” എന്നാണ് മോഹന്‍ലാല്‍ വ്യക്തമാക്കുന്നത്.

You May Also Like

സംവിധായകൻ ഒരു സിനിമ സൃഷ്ടിക്കുന്നത് നാട്ടിൽ കലാപം ഉണ്ടാക്കാനല്ലാ ?

പിൻഗാമി എന്ന മോഹൻലാൽ ചിത്രത്തിലെ ഒരു രംഗം ഇപ്പോൾ ഓർമ വരികയാണ്.കുമാരേട്ടന്റെ മകളെ തേടി ഒരു കോൺവെന്റിൽ എത്തിപ്പെടുന്ന ക്യാപ്റ്റൻ വിജയ് മേനോനും

രായേഷ് കുമാര്‍ ദി ഗ്രേറ്റ് ! – സംഭവകഥ

അന്നൊക്കെ വീസീയാര്‍ ഒക്കെ അപൂര്‍വ വസ്തു ആണ്. സുരേഷിന്റെ പരിചയത്തില്‍ ഉള്ള ഒരുത്തന്റെ വീട്ടില്‍ ഫോണ്‍ വിളിച്ചു പറഞ്ഞു എല്ലാം ശരിയാക്കി

മാത്യുവിന്റെ വികൃതികള്‍

ജോലി രാജി വെച്ച് പിരിഞ്ഞു പോക്കിന്റെ പാര്‍ട്ടിയും കഴിഞ്ഞ് വീട്ടിലേക്ക്‌ ബസ്സില്‍ മടങ്ങുകയാണ്.. ശിഷ്ടകാലം ഓര്‍മിച്ചു വെയ്ക്കാന്‍ കുറെ ഏറെ നല്ല ഓര്‍മകളും ആയി ആണ് തിരിച്ചു പോക്ക്.. ക്ഷീണത്താല്‍ സൈഡ് സീറ്റ്‌ല്‍ ഇരുന്ന് ചെറുതായൊന്നു മയങ്ങി.. ഇടക്കെപ്പോഴോ ബസ്സില്‍ കയറിയ തൊഴിലാളികള്‍ ആയ ഹിന്ദി ക്കാരുടെ കല പില ശബ്ദം കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.. അവരുടെ ഹിന്ദിയിലുള്ള സംസാരം കേട്ടപ്പോള്‍ എന്റെ ഓര്‍മ്മകള്‍ പിന്നെയും ഉണര്‍ന്നു..

ഹോവര്‍ ബോര്‍ഡില്‍ പറപറന്നു കാനഡ സ്വദേശി റെക്കോര്‍ഡ്‌ ഇട്ടു

ഈ പറക്കും യന്ത്രം സ്വന്തമായി വികസിപ്പിച്ച് അതില്‍ ഏറ്റവും കൂടുതല്‍ ദൂരം പറന്നതില്‍ റെക്കോര്‍ഡിട്ടിരിക്കുകയാണ് ക്യാറ്റ്‌ലിന്‍ അലക്‌സാന്‍ഡര്‍ ഡുറു എന്ന കാനഡക്കാരന്‍.