മഹിമ…! മലയാളസിനിമ വേണ്ടവിധം ഉപയോഗിക്കാൻ മറന്ന അതീവ മനോഹരിയായ അഭിനേത്രി. നല്ലപ്രായത്തിൽ വളരേ സുന്ദരിയായിരുന്നു…! വാണി വിശ്വനാഥ് മലയാളത്തിൽ കത്തിനിൽക്കുന്ന സമയത്ത് ഇന്ദ്രിയത്തിൽ ചെയ്തത് വളരേ ചെറിയ സൈഡ് റോൾ. അതും അൽപം ഗ്ലാമറസായി. പിന്നെ ദേവൻ നായകനായി വാണിയുടെ തന്നെ പുത്തൂരം പുത്രി ഉണ്ണിയാർച്ച എന്നപടത്തിലും ചെറിയ റോളിൽ ഗ്ലാമറസായി അഭിനയിച്ചിട്ടുണ്ട്.
ഇവരുടെ ആദ്യപടം ലാലേട്ടൻ്റെ കൻമദം ആണ്. അതിൽ വെറും ലാൽ ബോബെയിലെ മാഡത്തിന് വിൽക്കാനായി വളച്ചുകൊണ്ടുവരുന്ന ചെറിയ റോളിൽ ഹിന്ദി പെൺകുട്ടിയായാണ് മഹിമയെ ആദ്യമായി കാണുന്നത്. പിന്നീട് ജഗദീഷിൻ്റെ വിദേശി നായറിൽ നായികയായെങ്കിലും പടം വേണ്ടസമയത്ത് റിലീസാവാതെ കുറേക്കാലം പെട്ടിയിലായാണ് റിലീസായത്..! പക്ഷെ വേണ്ടരീതിയിൽ ശ്രദ്ധിക്കപ്പെട്ടില്ല…!
പിന്നീട് വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മഹിമയെ കാണുന്നത് 2012 ൽ പുറത്തിറങ്ങി ജയറാം നായകനായി അഭിനയിച്ച മാന്ത്രികൻ എന്ന പടത്തിലാണ്. അതിൽ യക്ഷിയെ ഒഴിപ്പിക്കാനായി വരുന്ന തട്ടിപ്പ് മന്ത്രവാദിയായ സുരാജ് വെഞ്ഞാറമൂട് അവതരിപ്പിച്ച മമ്പറം മായിൻകുട്ടി ഷെയ്ഖിൻ്റെ ഭാര്യ എന്നതീരിയിൽ മറ്റൊരു തട്ടിപ്പ് റോളിലാണ് മഹിമ വന്നത്. എന്തായാലും അഭിനയിച്ച പടങ്ങളിൽ കൻമദവും ഇന്ദ്രിയവും ഒഴികേ മറ്റേല്ലാം പരാജയമായത് പാവം മഹിമയ്ക്ക് തിരിച്ചടിയായി.
NB: മഹിമ അഭിനയിച്ച മറ്റുപടങ്ങൾ അറിവുള്ളവർ പങ്കുവെക്കുക.