Moidu Pilaakkandy
മാളികപ്പുറം കത്തിക്കയറി കളക്ഷൻ അടിച്ച വീക്കെൻഡ്…! (07 & 08-01-2023) ഒടുവിൽ ഉണ്ണി മുകുന്ദൻ്റെ മാളികപ്പുറം ഒഫിഷ്യലി ഹിറ്റടിച്ചിരിക്കുകയാണ്..! കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത് ഈ ശനിയാഴ്ച 1.5+ കോടിയും , ഞായറാഴ്ച 2.5+ കോടിയും നേടി കേരളബോക്സോഫീസിൽ നിന്ന് മാത്രം ഇതുവരെ ഗ്രോസ് കളക്ഷൻ 10+ കോടി ക്രോസ് ചെയ്ത് ഇപ്പോൾ IMDB officials ഹിറ്റ് സ്റ്റാറ്റസ് നൽകി അംഗീകരിച്ചിരിക്കയാണ് മാളികപ്പുറം എന്ന നല്ല സിനിമയേ…! റിലീസ് ദിവസം കേരളത്തിൽ 130+ തീയേറ്ററുകളിൽ 417 ഷോ കളുമായി 40+ ലക്ഷം കളക്ട് ചെയ്ത് തുടങ്ങിയ ഈ പടം ആദ്യവാരം പിന്നിട്ടപ്പോൾ പടത്തിൻ്റെ പോപ്പുലാരിറ്റി കൂടിയതിനാൽ എട്ടാം ദിവസം മുതൽ കേരളത്തിൽ മാത്രം 170+ തീയേറ്ററുകളും 630+ ഷോ കളുമായി വൻ മുന്നേറ്റം നടത്തിയിരിക്കയാണ്…! അതായത് റിലീസ് ഡേ ഉണ്ടായിരുന്നതിൻ്റെ 150% അധികം ഷോ കൾ…! ഇത് കഴിഞ്ഞവർഷം റിലീസ് ചെയ്ത മറ്റൊരു പടത്തിനും കിട്ടാത്ത റെക്കോഡാണ്…! ഇത് അഭിനന്ദിക്കേണ്ട വസ്തുതയാണ് .
GCC+ ROI തലത്തിൽ 200+ അധികം ഷോകളും നടക്കുന്നുണ്ട്…! 4 കോടി ബഡ്ജറ്റിൽ എടുത്ത ഈ ലോ ബഡ്ജറ്റ് പടം പത്ത് ദിവസം പിന്നിടുമ്പോൾ കേരള ബോക്സോഫീസിൽ നിന്നുമാത്രം 10+ കോടിയും GCC+ROI കളക്ഷനുകളും ചേർത്ത് മൊത്തം 12+ ഗ്രോസ് നേടിയിരിക്കുകയാണ്. അതായത് ബഡ്ജറ്റിൻ്റെ 3 ഇരട്ടി 10 ദിവസത്തിനുള്ളിൽ മാളികപ്പുറം കരസ്ഥമാക്കി നല്ല ഹിറ്റായിരിക്കയാണ്…! നന്ദനത്തിന് ശേഷം കഴിഞ്ഞ 20 വർഷത്തിനുള്ളിൽ ഇറങ്ങിയ ഭക്തി ജോണറിൽ വന്ന സിനിമകളിൽ ഹിറ്റായ ഏക സിനിമ മാളികപ്പുറം ആയിരിക്കും…!
ഭക്തിപടങ്ങളിൽ നസീർസാറിന്ശേഷം ഒരു ഡിവൈൻ വേഷത്തിൽ വന്ന് സോളോ ഹിറ്റടിക്കുന്ന ഏക ഹീറോ നടനും ഉണ്ണി മുകുന്ദൻ ആയിരിക്കും…! അതായത് നടനവിസ്മയങ്ങളായ ലാലേട്ടനും മമ്മുക്കയും പോലും കൈവെക്കാത്ത ഏരിയയിൽ ആണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ വിജയിച്ചിരിക്കുന്നത് എന്നത് ചില്ലറക്കാര്യമല്ല…! ഈ വേഷം അതിമനോഹരമാക്കിയതിൽ ഉണ്ണി അഭിനന്ദനം അർഹിക്കുന്നു…! ഉണ്ണിയുടെ കരിയറിലെ ഏറ്റവും വലിയഹിറ്റും നേട്ടവുമാണിത്…! ഇതുവരെ ഇറങ്ങിയ അയ്യപ്പൻ്റെ പടങ്ങളിൽ ഒന്നും പറയാത്ത ചരിത്രവസ്തുത പറഞ്ഞുകൊണ്ടുള്ള മമ്മുക്കയുടെ ഗംഭീര നറേഷനിലൂടെയാണ് പടം തുടങ്ങുന്നത്….!
പടത്തെ പറ്റി പറയുകയാണെങ്കിൽ വളരേ സിംപിൾ ആയ ഒരു തീം.ഒരു കൊച്ചു പെൺകുട്ടി അവൾ ഏറ്റവുമധികം ആരാധിക്കുന്ന ശബരിമല അയ്യപ്പസ്വാമിയെ കാണണം എന്നുള്ള തൻ്റെ കാലങ്ങളായുള്ള ആഗ്രഹം പലതടസങ്ങളായി മുടങ്ങി അവസാനം പൂർത്തീകരിക്കുന്ന സിനിമ. നന്ദനത്തിലെ ബാലാമണിയുമായി മാളികപ്പുറത്തിലെ കല്ലുവിന് സാമ്യതതോന്നുന്നത് പ്രേക്ഷകർക്ക് സ്വാഭാവികം…! കല്ലുവായി അഭിനയിച്ച ദേവനന്ദയുടെ അഭിനയം എടുത്തുപറയേണ്ടതാണ്…! അസാദ്ധ്യമായി ആ കുട്ടി സെൻറിമെൻസും ഭക്തിയും എല്ലാം നന്നായി പ്രതിഫലിപ്പിച്ചു…! പിയൂഷ് എന്ന കഥാപാത്രമായി കൂടെ അഭിനയിച്ച ശ്രീപഥ് എന്ന കുട്ടിയാണ് ഈ പടത്തിലുള്ള മുഴുവൻ കോമഡി എലമെൻസും വർക്കൗട്ടാക്കുന്നത്…! ഒട്ടും മോശമാക്കാതെ ആ കുട്ടിയും മികച്ചുനിന്നു…!
കല്ലുവിൻ്റെ അച്ഛനായി സൈജു കുറുപ്പും അമ്മയായി ആൽഫി പഞ്ഞിക്കാരനും ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്..! അയൽവാസിയും ചങ്ങാതിയുമായ പിഷാരടിയുടെ റോൾ ശ്രദ്ദേയമാണ്..! ഇതുവരെ കാണാത്ത വളരേ പക്വതയേറിയ കഥാപാത്രമായി മാറുന്ന പിഷാരടിയെ ആണ് നമുക്കിവിടെ കാണാൻ കഴിഞ്ഞത്…!ഇനി നായകനിലേക്ക് വരാം…! അതിഗംഭീരമായ ഒരു ഇൻട്രോ സീനാണ് ഉണ്ണിമുകുന്ദന് നൽകിയിരിക്കുന്നത്…! ഉണ്ണിയുടെ രൂപസൗകുമാര്യവും ആകാരസൗഷ്ഠവവും ഏറ്റവും മനോഹരമായി ചിത്രീകരിച്ച ഡയറക്ടർ വിഷ്ണു ശശിശങ്കറും ക്യാമറാമാൻ വിഷ്ണു നാരായണനും എഡിറ്റർ ഷമീർ മുഹമ്മദും ബി.ജി.എം നൽകിയ രഞ്ജിൻ രാജും പ്രശംസ അർഹിക്കുന്നു. അതിന് ശേഷം സെക്കൻറ് ഹാഫിന് തൊട്ട് മുൻപ് റീ എൻട്രി ചെയ്യുന്ന നായകനെ അവതരിപ്പിച്ച വിധം അതിമനോഹരമാണ്…! ഫസ്റ്റ് ഹാഫ് വരെ സാധാരണ കുടുംബകഥയായി കൈകര്യം ചെയ്ത പടത്തിന് ഗിയർ ഷിഫ്റ്റ് വീണ് വേറൊരു തലത്തിലേക്ക് പടം പോകുന്നത് ഇവിടെ വച്ചാണ്…!
പിന്നീടങ്ങോട്ട് ഉണ്ണി മുകുന്ദൻ്റെ സ്ക്രീൻ പ്രസൻസ് അസാദ്ധ്യമായിരുന്നു. പഴയ ലാലേട്ടൻ്റെ കുസൃതിത്തരങ്ങളോട് സാമ്യമുള്ള രീതിയിൽ ഉണ്ണിയിൽ മാനറിസങ്ങൾ കാണാനായി എന്നാണ് പ്രശസ്ത ക്രിട്ടിക്കൽ സിനിമാ റിവ്യൂവർ അശ്വന്ത് കോക്ക് അഭിപ്രായപ്പെട്ടത്…! ദൈവീക പരിവേഷം തുളുമ്പുന്ന ലുക്കിൽ വന്ന ഉണ്ണിയാണ് ഈ വേഷത്തിന് മലയിളത്തിൽ ഇന്നുള്ള മറ്റേത് നടൻമാരേക്കാളും എന്തുകൊണ്ടും മികച്ചത് എന്ന് അടിവരയിടുന്ന പ്രകടനമാണ് പിന്നീട് കണ്ടത്…!
അതിനിടയിൽ വരുന്ന “ഗണപതി തുണയരുളുക” എന്നു തുടങ്ങുന്ന പേട്ടതുള്ളൽ സോങ്ങ് ഉണ്ണിയുടെ ഡാൻസും മധുബാലകൃഷ്ണൻ്റെ ഡിവൈൻ വോയിസും കൊണ്ട് വളരേ മികച്ചുനിന്നു. ഉണ്ണി ഗംഭീരമായി ചുവടുകൾ വെച്ചപ്പോൾ ഡിവോഷണൽ സോങ്ങുകളിൽ ദാസേട്ടൻ കഴിഞ്ഞാൽ ഏറ്റവും മികച്ചുനിൽക്കുന്ന അനുഗ്രഹീത ഗായകൻ മധുബാലകൃഷ്ണനെകൊണ്ട് തന്നെ മ്യൂസിക് ഡയറക്ടർ രഞ്ജിൻ രാജ് പാടിച്ചത് എന്തുകൊണ്ടും ഗുണം ചെയ്തു. വീണ്ടും വീണ്ടും കേൾക്കുമ്പോൾ കൂടുതൽ ഭക്തി ഫീൽ തരുന്ന മികച്ച ഗാനമായിമാറി ഇത്..!
ഈ പടത്തിൽ അതിന്ശേഷം കാട്ടിൽ വച്ച് നടക്കുന്ന ഒരു ഫൈറ്റ് സീൻ ഉണ്ണി മുകുന്ദൻ അതിഗംഭീരമായാണ് പെർഫോം ചെയ്തത്…! ഉണ്ണിയുടെ ആകാരഭംഗിയും കോർ സ്ട്രെങ്ങ്ത്തും കൺവിൻസിങ് ആയരീതിയിൽ ഫാൻറസിക്കൽ ദൈവീകപരിവേഷം നൽകി എടുത്ത ഈ സീൻ മലയാളത്തിൽ കഴിഞ്ഞ വർഷം ഇറങ്ങിയ പടങ്ങളിലെ ഫൈറ്റുകളിൽ ഏറ്റവും മികച്ച ഒന്നായി മാറി അത്…! ഡയറക്ടർ വിഷ്ണു ശശിശങ്കൾ മാസ് സീനുകളും തനിക്ക് ഈസിയായി എടുക്കാനാവും എന്ന് കഴിവ് തെളിയിച്ചു…! ഈ സീൻ ചിത്രീകരണം നടത്തിയ വിഷ്ണു നാരായണനോടോപ്പും ഷമീർ മുഹമ്മദിൻ്റെ പെർഫെക്റ്റ് എഡിറ്റിങ്ങും എടുത്ത് പറയേണ്ടതാണ്..!
കുഞ്ഞുമാളികപ്പുറത്തിൻ്റെ ആഗ്രഹസാക്ഷാത്കാരം നടത്തിയശേഷം അതുവരെ കണ്ടുകൊണ്ടിരുന്ന പ്രേക്ഷകർ അനുമാനിക്കാത്ത രീതിയിൽ വന്ന ക്ലൈമാക്സ് ട്വിസ്റ്റ് കൊണ്ടുവന്ന് ഭക്തിസിനിമയെ യുക്തിഭദ്രമായി അവതരിപ്പിച്ച തിരക്കഥാകൃത്ത് അഭിലാഷ് പിള്ള ക്രെഡിറ്റ് അർഹിക്കുന്നു…! പടത്തിൻ്റെ റിലീസിന് ശേഷവും ഉണ്ണി മുകുന്ദൻ പടം വിജയിപ്പിക്കാൻ സ്വയം മുന്നിട്ടിറങ്ങി തീയേറ്റർ വിസിറ്റുകളും പ്രൊമോഷനും ചെയ്ത് ജനങ്ങളിലേക്ക് നേരിട്ടിറങ്ങിവന്ന് നടത്തുന്ന കമിറ്റ്മെൻറ് ശരിക്കും പ്രശംസ അർഹിക്കുന്നു. സമീപകാലത്ത് മറ്റൊരു നടനിലും കാണാത്ത അത്തരമൊരു ക്വാളിറ്റി ഉണ്ണിയിൽ കാണുന്നത് ശ്ളാഘനീയം തന്നെയാണ്…!
അതിൻ്റെ റിസൾട്ടും കിട്ടി..! റിലീസ് വീക്കെൻഡിനെക്കാൾ 150% ഷോ സെക്കൻറ് വീക്കെൻഡ് നേടി കൂടുതൽ കളക്ഷൻ നേടി 12+ കോടി ഇതുവരെ കളക്ട് ചെയ്ത ഈ സിനിമ എങ്ങനെപോയാലും ടോട്ടൽ തീയേറ്റർ കളക്ഷൻ മിനിമം 18+ കോടി ഗ്രോസ് കളക്ട് ചെയ്യുമെന്ന് ഏതാണ്ടുറപ്പാണ്…! ഒടിടി + സാറ്റലൈറ്റ് റൈറ്റുകൾ വീണ്ടും ഒരു 10+ കോടി ചേർത്ത് ടോട്ടൽ ബിസിനസ് മിനിമം 28+ കോടി കടക്കുമെന്നുറപ്പാണ് ( Hotstar+Asianet ഈ റൈറ്റ്സ് ബിഡ്സ് ഏതാണ്ട് കരസ്ഥമാക്കി എന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ഉണ്ട് ) .
അങ്ങനെയാണെങ്കിൽ പ്രൊഡ്യൂസർ ആൻറോയുടേയും വേണുവിൻ്റേയും പോർട്ട്ഫോളിയോയിലെ ഏറ്റവും ലാഭകരമായ മൾട്ടിബാഗർ “സ്റ്റോക്കായി” മാളികപ്പുറം മാറുമെന്ന് ഉറപ്പായിക്കഴിഞ്ഞു.
ആൻറോ ഉണ്ണിയിലും വിഷ്ണുവിലും അർപ്പിച്ച വിശ്വാസം ഫലം കണ്ടിരിക്കയാണ്…! ഹീറോ മെറ്റീരിയൽ എലിമെൻറ്സും ലുക്കും ഗ്ലാമറും ആകാരമികവും മലയാളസിനിമയിൽ ഇന്നുള്ള ഏത് യൂത്ത് നടൻമാരേക്കാൾ ഉണ്ടായിട്ടും മലയാള സിനിമാ സംവിധായകൻ വേണ്ടരീതിയിൽ ഉപയോഗപ്പെടുത്താൻ മടിച്ച ഉണ്ണിയും മലയാളസിനിമയിൽ ഒരു വലിയ സ്റ്റാറായി ഉയർന്നുവരട്ടെ…! ഉണ്ണിയുടെ ഈ പടം ഇവിടെ വിജയിക്കേണ്ടത് അനിവാര്യമാണ്…! കാരണം അന്യം നിന്നുംകൊണ്ടിരിക്കുന്ന ഇത്തരം ജോണറുകളിൽ ഇനിയും നല്ല നല്ല സിനിമകൾ എടുത്ത് വിജയകരമാക്കാൻ മലയാളസിനിമാപ്രവർത്തകർക്ക് അത് പ്രചോദനമാകട്ടെ….! നല്ലപടങ്ങൾ ഏത് ജോണറിൽ വന്നാലും പ്രേക്ഷകർക്ക് ഹൃദ്യമായാൽ ജനം ഏറ്റെടുത്ത് വിജയിപ്പിക്കും എന്നതിൻ്റെ തെളിവാണ് മാളികപ്പുറത്തിൻ്റെ വിജയം..!