Moidu Pilakkandy
ആന്ധ്രയിൽ നിന്ന് അഭിനയമോഹവുമായി ചെന്നൈയിലേക്ക് അഭിനയമോഹവുമായി ചേക്കേറിയ അനേകായിരം അഭിനയമോഹികളിൽ ഒരാളായിരുന്നു രോഷ്ണി….! ഒരുപാട് ശ്രമങ്ങൾക്ക് ശേഷം 2000 ആണ്ടിൽ തമിഴിലെ പാണ്ഡ്യരാജൻ സംവിധാനം ചെയ്ത പ്രഭുദേവ, മീന, സംഗീത എന്നീ വമ്പൻ താരങ്ങൾ അണിനിരന്ന “ഡബിൾസ്” പടത്തിൽ ശ്രദ്ദേയമായ ഒരു സഹനടിവേഷം ചെയ്തുകൊണ്ടാണ് റോഷ്നി സിനിമയിൽ തുടക്കം കുറിക്കുന്നത്….! അഭിനയമോഹവുമായ രോഷ്നിയെ സംബന്ധിച്ചിടത്തോളം സ്വപ്നതുല്ല്യമായ തുടക്കം തന്നെയായിരുന്നു ഇത്…! എന്നാണ് പടം ഫ്ലോപ്പായിമാറി….! അങ്ങനെ മെയ്ൻ സ്ട്രീം പടങ്ങളിൽ അവസരം വരാതിരുന്നപ്പോൾ പിടിച്ചുനിൽക്കാനായി രോഷ്ണിക്ക് ബിഗ്രേഡ് സിനിമകളുടെ ഭാഗമാകാണ്ടിവന്നു….! അന്നത്തെ ബിഗ്രേഡ് തരംഗത്തിൻ്റെ ഭാഗമായ രോഷ്നി ഒരുപിടി മലയാള-തമിഴ് പടങ്ങളിൽ അഭിനയിച്ച് തൻ്റെ അഭിനയമോഹത്തെ തൃപ്തിപ്പെടുത്തി….!
ഞാൻ തമ്പുരാൻ, യാമം, സുന്ദരിക്കുട്ടി, ലൗലി, താരുണ്യം, നാലാംസിംഹം എന്നീ മലയാള പടങ്ങൾ അടക്കം തമിഴിലും തെലുങ്കിലും അടക്കം 30 വേറെ സിനിമകളുടെ ഭാഗമായി….! 2003 ൽ പുറത്തിറങ്ങിയ സുന്ദരിക്കുട്ടിയാണ് റോഷ്നി യുടെ അവസാന മലയാള പടം…! എന്നാൽ 2003 അവസാനത്തൊടെ എണ്ണത്തിൽ കുറയുകയും 2004 തുടക്കകാലത്തോടെ പൂർണ്ണമായി ഇത്തരം പടങ്ങളുടെ ട്രെൻറ് നിലയ്ക്കുകയും ചെയ്തപ്പോൾ അഭിനയിക്കാൻ പടങ്ങൾ ഇല്ലാതെ വരികയും പിന്നീട് രോഷ്നി സിനിമയിൽ നിന്ന് മറയപ്പെടുകയും ചെയ്തു…! അതിന് ശേഷം പടങ്ങളില്ലാടെ വന്നപ്പോൾ അഭിനയത്തോട് അങ്ങേയറ്റം അഭിവാഞ്ജയുണ്ടായ ഈ കലാകാരി കടുത്ത ഡിപ്രഷനിലേക്ക് പോകുകയും ആത്മഹത്യയിൽ അഭയം പ്രാപിച്ചു എന്നും പിന്നീട് റിപ്പോർട്ടുകൾ വന്നിരുന്നു…! എന്തായാലും ഹോമിക്കപ്പെട്ട അനേകായിരം നടീനടൻമാരുടെ കൂടെ ഒരു നിറപുഷ്പം കൂടി സിനിമയിൽ നിന്ന് കൊഴിഞ്ഞു വീണു…! അക്കാലത്ത് ഒരുപാട് ആരാധകവൃന്ദങ്ങളുണ്ടായിരുന്ന കലാകാരിയുടെ ഓർമ്മപ്പൂക്കളിലേക്കായി ഈ പോസ്റ്റ് സമർപ്പിക്കുന്നു…!