fbpx
Connect with us

Entertainment

ക്രിസ്തുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ച് അവസാനം ഹൈന്ദവ വിശ്വാസിയായ അൽഫോൻസ

Published

on

Moidu Pilakkandy

അൽഫോൺസ ആൻറണി…! സൗത്തിന്ത്യയിൽ സിൽക്ക് സ്മിതയുടെ വിയോഗത്തിന് ശേഷം സിൽക്കിൻ്റെ പകരക്കാരിയായി വിശേഷിക്കപ്പെട്ട ഡാൻസർ…!

സിൽക്കിന് ശേഷം സൂപ്പർതാരങ്ങളുടയ ബിഗ്ബജറ്റ് പടങ്ങളിൽ അവിഭാജ്യ ഘടകമായിമാറി അൽഫോൻസ….! സിനിമാ ബന്ധമുള്ള ഒരു കൃസ്ത്യൻ കുടുംബത്തിൽ ജനിച്ച ചെന്നൈ സ്വദേശിയായ അൽഫോൻസ കുട്ടിക്കാലത്തുതന്നെ ഡാൻസിൽ അതീവതാൽപര്യവും കഴിവും പ്രകടിപ്പിച്ചിരുന്നു…! അവരുടെ സഹോദരൻ റോബർട്ട് തമിഴ് സിനിമയിലെ നൃത്തസംവിധായകനായിരുന്നു…!

അൽഫോൻസയുടെ ആദ്യപടം മലയാളത്തിൽ അലി അക്ബർ (രാമസിംഹൻ) സംവിധാനം ചെയ്ത പൈ ബ്രദേർസ് ആയിരുന്നു..! അൽഫോൺസ നായികാവേഷം ചെയ്ത ഇ സിനിമയിൽ ജഗതിയും ഇന്നസെൻറുമായിരുന്നു നായകൻമാർ…! അതോടൊപ്പം തന്നെ സ്റ്റൈൽമന്നൻ രജനീകാന്തിനൊപ്പം 1995 ലെ സൂപ്പർഹിറ്റ് പടമായ ബാഷയിലെ “രാ രാ രാമയ്യ” എന്ന പാട്ട് രംഗത്ത് അൽഫോൺസ പ്രധാന ഡാൻസറായായി അഭിനയിച്ചു…..!പൈബ്രദേർസ് പരാജയപ്പെട്ടപ്പോൾ ബാഷ എക്കാലത്തെയും വലിയ ഹിറ്റായപ്പോൾ അൽഫോൻസ ശ്രദ്ധിക്കപ്പെടാൻ തുടങ്ങി…!

Advertisement

ആയിടയ്ക്കാണ് ആരാധകരെയും സിനിമാപ്രവർത്തകരേയും കണ്ണീരിലാഴ്ത്തി ഐറ്റം ഡാൻസിൽ ഏറ്റവും സ്റ്റാർവാല്യു ഉണ്ടായിരുന്ന സിൽക്ക് സ്മിതയുടെ ആത്മഹത്യ സംഭവിക്കുന്നത്…! അങ്ങനെ സിൽക്കിൻ്റെ അഭാവത്തിൽ ആ വിടവ് നികത്താൻ സിനിമാക്കാർ അൽഫോൺസയെ ശരണം പ്രാപിച്ചു..! അങ്ങനെ ഡാൻസറായി അൽഫോൺസ കത്തിക്കയറി..! സിൽക്കിനെ വെല്ലുന്ന രീതിയിൽ അൽഫോൺസയ്ക്ക് നൂത്തത്തിൽ പ്രാവീണ്യമുണ്ടായിരുന്നു…! ചടുലമായ താളബോധത്തോടെ ഡാൻസ് അത്രയും മനോഹരമായി ചെയ്യാൻ അൽഫോൺസയോളം ടാലൻറ് അന്ന് മറ്റൊരു നടിക്കും ഇല്ലായിരുന്നു..! അങ്ങനെ തമിഴ്, മലയാളം, തെലുങ്ക്, കന്നട എന്തിന് ഹിന്ദിയിൽ വരെ നിരവധി പടങ്ങളിൽ നൃത്തച്ചുവടുകളുമായി അൽഫോൺസ വെന്നിക്കൊടി പാറിച്ചു..!

മമ്മുട്ടി, മോഹൻലാൽ, ജയറാം , രജനികാന്ത്, കമൽഹസർ, ബാലയ്യ ഗാരു, വിക്രം, വിജയ് , സത്യരാജ്, അർജുൻ തുടങ്ങി ദക്ഷിണേന്ത്യയിലെ ഏതാണ്ടെല്ലാ മുൻനിര നായകൻാരുമായും അൽഫോൻസ ഗാനരംഗങ്ങളിൽ അഭിനയിച്ച് ആരാധകരുടെ ശ്രദ്ധപിടിച്ചുപറ്റി.. ! മലയാളത്തിലെ അൽഫോൺസയുടെ പ്രശസ്ത സൂപ്പർതാര പടങ്ങളും ഗാനങ്ങളും ശ്രദ്ധേയമാണ്….!

1999 ൽ ഉസ്താദിൽ മോഹൻലാലിനൊപ്പം “ചിൽചിലമ്പോലി താളം” എന്നപാട്ടിൽ തിളങ്ങിയ അൽഫോൺസ തച്ചിലേടത്ത് ചുണ്ടനിൽ മമ്മുക്കയോടൊത്ത് “കടുവായെ കിടുവപിടിക്കുന്നേ” എന്നപാട്ടിൽ മികച്ചപ്രകടനം കാഴ്ച്ചവച്ചു…! അൽഫോൺസയുടെ നൃത്തത്തിലെ അനായാസതകണ്ട് അത്ഭുതപ്പെട്ടുപോയ മമ്മുക്ക അവരെ പ്രത്യേകം അഭിനന്ദിച്ചു..! പൊതുവേ ഗാനരംഗങ്ങളിലെ ഡാൻസിനോട് വിമുഖത പ്രകടിപ്പിക്കുന്ന മമ്മുക്ക ഈ ഗാനചിത്രീകരണത്തിനിടെ അൽഫോൺസയുടെ ഡാൻസ് കണ്ട് വളരേ സന്തോഷവാനാകുകയും ആ പോസറ്റീവ് വൈബ് അദ്ദേഹത്തെയും ഡാൻസ് ചെയ്യാൻ പ്രേരിപ്പിച്ചു..! അൽഫോൺസയോടോത്ത് വളരെ പ്രസന്നവദനനായാണ് മമ്മുക്ക ഡാൻസ് ആവേശപൂർവ്വം അഭിനയിച്ചത്…! ദാസേട്ടൻ്റെൻ്റെ കോമഡി ടച്ചുള്ള ഈ ഫാസ്റ്റ് നമ്പർ , മമ്മുക്കയുടെയും അൽഫോൻസയുടെയും മികച്ച പ്രകടനത്താൽ പാട്ട് സൂപ്പർ ഹിറ്റാവുകയും ചെയ്തു….!

Advertisement

തൊടടുത്ത വർഷം 2000 ൽ വീണ്ടും ലാലേടനൊത്ത് നരസിംഹത്തിലെ “താങ്കിണക്ക ധില്ലം ധില്ലം” എന്ന മലയാളത്തിലെ എക്കാലത്തെയും ഓളമുണ്ടാക്കിയ പാട്ടുമായി അൽഫോൺസ പ്രേക്ഷകരെ ഞെട്ടിച്ചു…! സർവകാല ഹിറ്റായ പടവും പാട്ടും അൽഫോൺസയുടെ ക്രെഡിറ്റിൽ വന്നു..!

ഇത് അൽഫോൺസയുടെ സ്റ്റാർവാല്യു നന്നായി ഉയർത്തുകയും തെലുങ്കിലും തമിഴിലുമായി ഒരു ഡസനിലധികം പടങ്ങളിൽ ഒന്നിച്ച് ഐറ്റം ഡാൻസ് ഓഫറുകൾ അൽഫോൺസയ്ക്ക് സമ്മാനിച്ചു…! അതോടൊപ്പം അൽഫോൺസ നായികാവേഷങ്ങളും മോഹിച്ചു..! എന്നാൽ അതിനിടെ ടൈപ്പ്കാസ്റ്റ് ചെയ്യപ്പെട്ട അവരെ മുഖ്യധാരാസിനിമയിൽ നായികാവേഷങ്ങൾ തേടിയെത്തിയില്ല…!

Advertisement

നായികാവേഷം ചെയ്യാനുള മോഹം കൊണ്ട് 2001 ൽ അനന്തപുരി സംവിധാനം ചെയ്ത “എണ്ണത്തോണി” എന്ന ബിഗ്രേഡ് പടത്തിൽ അൽഫോൺസ നായികയായി അഭിനയിച്ചു…! അതിനിടെ മലയാളത്തിൽ തരംഗം തീർത്ത ഷക്കീലയും ഉപനായികയായി ഈ പടത്തിൽ ഉണ്ടായിരുന്നു…! പടം ഹിറ്റായെങ്കിലും ഇത് അൽഫോൺസയുടെ ഏറ്റവും മണ്ടത്തരമായ ഒരു നീക്കമായി ഇത് പ്രതികൂലമായി ബാധിക്കുകയാണുണ്ടായത്…! ബിഗ്രേഡ് പടങ്ങൾ സൂപ്പർതാര പടങ്ങൾക്ക് ഭീഷണി ഉയർത്തിയ അക്കാലത്ത് ഇത്തരം ഒരുമൂവി ചെയ്തതിനാൽ മലയാളത്തിൽ സൂപ്പർതാരപടങ്ങളിൽ നിന്നും അൽഫോൻസയ്ക്ക് ഓഫർ കിട്ടാതെയായി…! ആയിടയ്ക്ക് തമിഴിൽ പാർവു മഴൈ എന്ന പടത്തിൽ കൂടെ അഭിനയിച്ച നസീർ എന്ന നടനുമായി അൽഫോൺസ പ്രണയത്തിലാവുകയും വീട്ടുകാരുടെ എതിർപ്പുകൾ അവഗണിച്ച് നസീറിനെ വിവാഹം ചെയ്യുകയും വിവാഹത്തിനായി ഇസ്ലാം മതം സ്വീകരിക്കുകയും ചെയ്തു..!

എന്നാൽ ഈ ബന്ധം അധികകാലം നീണ്ടുനിന്നില്ല…! ഇതിനിടെ അൽഫോൺസ ബിഗ്രേഡ് പടങ്ങളിലെ നായകനായ ഉസ്മാനുമായി പ്രണയത്തിലാവുകയും ഉസ്മാനേ വിവാഹം ചെയ്തതായും ഗോസിപ്പുകൾ വന്നിരുന്നു…! അങ്ങനെ നിരവധി വ്യക്തിപരമായ പ്രശ്നങ്ങളാൽ ബുദ്ധിമുട്ടിയ അൽഫോൺസയ്ക്ക് സിനിമയിൽ ഗണ്യമായി കുറഞ്ഞു..! കുറേകാലത്തെക്ക് അൽഫൊൺസയെ കുറിച്ച് വാർത്തകളൊന്നും ആരും അറിഞ്ഞിരുന്നില്ല…! എന്നാൽ 2012 ൽ കാമുകനായ യുവനടൻ വിനോദിൻ്റെ ആത്മഹത്യ വാർത്ത വന്നതോടെ അൽഫോൺസ വീണ്ടും മാദ്ധ്യമങ്ങളിൽ ശ്രദ്ധികപ്പെട്ടു..! അൽഫോൺസയും കാമുകനായ വിനോദും രണ്ട് വർഷക്കാലമായി ഒന്നിച്ച് താമസിച്ചുവരികയായിരുന്നു..! എന്നാൽ പടങ്ങളിൽ അവസരം കിട്ടാത്തതിനാൽ വിഷാദത്തിലായ വിനോദ് ആത്മഹത്യ ചെയ്യുകയും വിവരമറിഞ്ഞ അൽഫോൺസ കടുത്ത മനോവിഷമത്താൽ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചെയ്തു…! സ്ലീപ്പിങ്ങ് പിൽസ് കഴിച്ച് സൂയിസൈഡ് അറ്റംപ്റ്റ് നടത്തിയ അൽഫോൺസയെ തക്കസമയത്ത് പോലീസും സുഹൃത്തുക്കളും ആശുപത്രിയിൽ എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായി…! അല്ലായിരുന്നേൽ സിൽക്ക് സ്മിതയുടെ പിൻഗാമിയായി വന്ന അൽഫോൺസയ്ക്കും അതേ ദാരുണമായ സമാനഗതി സിനിമയിൽ സംഭവിച്ചേനേ…!

അതിനുശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന അൽഫോൺസ വീണ്ടും കുറച്ച് സിനിമകളിൽ അഭിനയിച്ചു…! 2013 ൽ പുറത്തിറങ്ങിയ ബാബുരാജിൻ്റെ പോലീസ് മാമൻ എന്ന മലയാളപടമാണ് അൽഫോൺസ അവസാനമായി അഭിനയിച്ച ചിത്രം…! അതിനിടെ ജയശങ്കർ എന്ന തമിഴ് സിനിമാപ്രവർത്തകനെ അൽഫോൺസ വിവാഹം ചെയ്യുകയും ഹിന്ദുമതം സ്വീകരിച്ച് പതിയെ ഫാമിലിലൈഫിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കാൻ തീരുമാനിക്കുകയും ചെയ്തു…!
അങ്ങനെ തൻ്റെ ആദ്യപടവും അവസാനപടവും മലയാളത്തിൽ അഭിനയിച്ച് അൽഫോൺസ അഭിനയരംഗത്തോട് വിടപറഞ്ഞു. അങ്ങനെ ക്രിസ്തുമതത്തിൽ ജനിച്ച് ഇസ്ലാം മതം സ്വീകരിച്ച് അവസാനം ഹൈന്ദവ വിശ്വാസിയായ അൽഫോൻസ ഇപ്പോൾ രണ്ട് പെൺമക്കളുടെ അമ്മയായി ചെന്നെയിൽ കുടുംബിനിയായി ജീവിക്കുന്നു…!

 3,155 total views,  4 views today

Advertisement
Continue Reading
Advertisement
Comments
Advertisement
Entertainment34 mins ago

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

Entertainment48 mins ago

മരത്തിലിടിച്ച കാറിലിരുന്ന് ചായകുടിക്കുന്ന മമ്മൂട്ടി

condolence1 hour ago

“എന്തിനാണ് അറ്റ്ലസ് രാമചന്ദ്രൻ മരിച്ചെന്നു കേട്ടപ്പോൾ ഞാൻ കരഞ്ഞത് “? കുറിപ്പ്

Entertainment2 hours ago

ബാല എലിസബത്തുമായും പിണങ്ങിയോ ? അഭ്യൂഹങ്ങൾ ശക്തം

Entertainment2 hours ago

സത്യം പറഞ്ഞാ ഈ പടത്തിൽ ഏറ്റവും പേടി സുരേഷേട്ടന്റെ കഥാപാത്രം ആയിരുന്നു

Entertainment5 hours ago

രാമായണം അടിസ്‌ഥാനമാക്കി എഴുതപ്പെട്ട ഏതെങ്കിലും നോവൽ സിനിമയായി കാണണം എന്നാഗ്രഹമുണ്ടെങ്കിൽ അതിതാണ്

Entertainment5 hours ago

ന്യൂ ജേഴ്സിയിലെ മലയാളകളെ ജാതിമതഭേദമന്യ ഒരുമിച്ച് നൃത്തം ചെയ്യിച്ച ഒരു പരിപാടിയായിരുന്നു അത്

Entertainment5 hours ago

ഹോട്ട് സ്റ്റാറിൽ ഇപ്പോൾ ഓടിക്കൊണ്ടിരിക്കുന്ന “തീർപ്പ്” എന്ന അത്യന്താധുനിക ഡ്രാമ കണ്ടപ്പോൾ ശ്രീ. മാധവൻ മുകേഷിനോട് പറഞ്ഞ ആ ഡയലോഗാണ് ഓർമ്മ വന്നത്

Entertainment6 hours ago

മലയാളത്തിലെ ഒരുമാതിരി എല്ലാ ഗായകരെയും വച്ച് പാടിച്ചിട്ടുള്ള കാക്കിക്കുള്ളിലെ സംഗീതസംവിധായകനാണ് ടോമിൻ തച്ചങ്കരി ഐപിഎസ്

condolence6 hours ago

ഒരു തോറ്റുപോയ കച്ചവടക്കാരനാണ് അറ്റ്ലസ് രാമചന്ദ്രൻ, ആദരാഞ്ജലികൾ

Entertainment6 hours ago

നിങ്ങളുടെ സുഹൃത്ത് നിങ്ങളുടെ പ്രണയം തകർത്തത് നിങ്ങളോടുള്ള പ്രണയം കൊണ്ടെന്നറിഞ്ഞാൽ നിങ്ങൾ എങ്ങനെ പ്രതികരിക്കും ?

Entertainment16 hours ago

സംവിധായകന്റെ പേര് നോക്കി മലയാളി തീയേറ്ററിൽ കയറാൻ തുടങ്ങിയതിന് കാരണഭൂതനായ മാസ്റ്റർ ടെക്നീഷ്യൻ ഐ.വി.ശശി വിടവാങ്ങിയിട്ട് ഇന്ന് നാല് വർഷം

Entertainment1 month ago

പെണ്ണിന്റെ പൂർണനഗ്നശരീരം കാണുന്ന ശരാശരി മലയാളി ആദ്യമായിട്ടാവും കാമക്കണ്ണ് കൂടാതെ ഒരു സിനിമ പൂർത്തിയാക്കുന്നത്

Law2 weeks ago

നിഷാമിന്റെ തന്നെ വാക്കുകൾ കടമെടുത്തുകൊണ്ട് സുപ്രിം കോടതി പറഞ്ഞ വാക്കാണ് പ്രസക്തം, “പണമില്ലാത്തവൻ പുഴു അല്ല”

Entertainment1 month ago

‘വധുവിന്റെ നിതംബത്തിൽ കരതലം സ്പർശിച്ച വരൻ’, വീണ്ടുമൊരു വിവാഹ ഫോട്ടോഷൂട്ട് വിവാദമാകുകയാണ്

Entertainment6 days ago

യാതൊരു വിധ വീട്ടു വീഴ്ചകൾക്കും അവസരം നൽകാതെ തയാറാക്കിയ ഒരു ക്ലൈമാക്സ്‌

Entertainment1 month ago

ഹോളി വൂണ്ടിന് ശേഷം മറ്റൊരു ബോൾഡ് കഥാപാത്രവുമായി ജാനകി സുധീർ, വീഡിയോ

Entertainment5 days ago

താൻ വീണ്ടും മമ്മൂട്ടിയുമായി പിണക്കത്തിലാണെന്ന് സുരേഷ്‌ഗോപി

SEX4 weeks ago

പുരുഷന്‍ എത്ര തന്നെ ഉത്തേജിപ്പിച്ചാലും വികാരം കൊള്ളാനാവാത്ത സ്ത്രീയിലെ അവസ്ഥയാണ് ലൈംഗിക മരവിപ്പ്

Entertainment1 week ago

“സിജു ഇത്രയും ഹാർഡ് വർക്ക് ചെയ്യുന്ന ഒരാളാണെന്ന് സത്യായിട്ടും എനിക്കറിയില്ലായിരുന്നു”, സംവിധായകൻ ജൂഡ് ആന്‍റണി ജോസഫിന്റെ വാക്കുകൾ

Entertainment1 week ago

വീണ ഇനിയും ഭാസിയെ ഇന്റർവ്യൂ ചെയ്യും, ഭാസി തെറിക്ക് പകരം ചളി അടിക്കും, വീണ പൊട്ടിച്ചിരിക്കും, ആരാധകരെ ശാന്തരാകുവിൻ

SEX2 months ago

അവനെ അവൾ വീണ്ടും വീണ്ടും ആഗ്രഹിക്കുന്നുവെങ്കിൽ എന്താണ് അതിന്റെ അർത്ഥം ?

Entertainment1 month ago

സംയുക്തയുടെ മേനിപ്രദർശനം കാണിക്കാൻ ഒരു സിനിമ അത്ര തന്നെ

SEX1 month ago

“ഓരോ ശുക്ലസ്ഖലനത്തോടൊപ്പവും രതിമൂർച്ഛ അനുഭവിക്കാൻ ഭാഗ്യം ചെയ്ത പുരുഷന്മാർ, പക്ഷെ സ്ത്രീകൾ”

Entertainment17 hours ago

നടി സിജി പ്രദീപിന്റെ ഗ്ലാമർ ഫോട്ടോ ഷൂട്ട് വീഡിയോ വൈറലാകുന്നു

Entertainment19 hours ago

ഏവരും കാത്തിരുന്ന, പ്രഭാസ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘ആദിപുരുഷി’ന്റെ ടീസർ പുറത്തുവിട്ടു

Entertainment2 days ago

മഞ്ജുവാര്യരുടെ ബിഗ് ബഡ്ജറ്റ് ചിത്രം ആയിഷയിലെ ‘കണ്ണില് കണ്ണില്’ എന്ന ഗാനം പുറത്തിറങ്ങി

Entertainment2 days ago

സൗബിൻ ഷാഹിർ, അർജുൻ അശോകൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന രോമാഞ്ചം ട്രെയിലർ

Entertainment3 days ago

ആര്‍ട്ടിസ്റ്റ് – അവതാരക പ്രശ്‌നങ്ങള്‍ , അശ്വതിയുടെ പ്രതികരണ വീഡിയോ

Entertainment3 days ago

വിവാഹ ആവാഹനത്തിലെ “നീലാകാശം പോലെ” വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ഓസ്കാർ, ഇന്ത്യയുടെ ഔദ്യോഗിക എൻട്രി ‘ചെല്ലോ ഷോ” ഒഫീഷ്യൽ ട്രെയിലർ

Entertainment4 days ago

കാർത്തി നായകനാകുന്ന പി.എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ ഒഫീഷ്യൽ ടീസർ പുറത്തിറക്കി

Entertainment4 days ago

സാറ്റർഡേ നൈറ്റിലെ ആദ്യ ലിറിക്കൽ വീഡിയോ സോങ് പുറത്തിറങ്ങി

Entertainment4 days ago

ദൃശ്യം 2 ഹിന്ദി റീമേക്ക് റീക്കാൾ ടീസർ

Entertainment5 days ago

ചുപ്പിലെ ദുല്‍ഖര്‍ സല്‍മാന്‍റെ ബിഹൈന്‍ഡ് ദ് സീന്‍ വീഡിയോ പുറത്തുവിട്ടു

Entertainment5 days ago

ലൂസിഫർ തെലുങ്ക് റീമേക്ക് ‘ഗോഡ്ഫാദർ’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Advertisement
Translate »