ബസ് കണ്ടക്ടർ ഹീറോ ആയി വർഷങ്ങൾക്ക് മുൻപ് ഇറങ്ങിയ സിനിമയും ഇപ്പോഴത്തെ ആനുകാലിക സംഭവങ്ങളും.

Moidu Pilakkandy

കഴിഞ്ഞ ദിവസങ്ങളിലായി വൈറലായ വാർത്തയായ യുവനടി മസ്താനി നന്ദനയ്ക്ക് KSRTC ബസിൽ വച്ചുണ്ടായ ദുരനുഭവവും മോശമായി പെരുമാറിയ യുവാവിനെ പിടികൂടാൻ നന്ദനയ്ക്ക് എല്ലാ സഹായങ്ങളും നൽകിയ ബസ് കണ്ടക്ടർ പ്രദീപ്‌ സോഷ്യൽ മീഡിയ ഹീറോയും ആയി ജനങ്ങളുടെ അഭിനന്ദനങ്ങൾ നേടിയതും എല്ലാവരും ശ്രദ്ധിച്ചിരിക്കുമല്ലോ. അങ്ങനെ ജനങ്ങളുടെ കണ്ണിലുണ്ണിയായ ഒരു കണ്ടക്ടറുടെ കഥപറഞ്ഞ സിനിമയാണ് മമ്മുക്ക നായകനായി 2005 ൽ പുറത്തി സൂപ്പർ ഹിറ്റായ ബസ് കണ്ടക്ടർ എന്ന സിനിമ.

ബസിൻ്റെ ഓണറാണെങ്കിലും സ്വയം കണ്ടക്ടർ വേഷമണിഞ്ഞ് ബസ് സർവീസ് നടത്തുന്ന , കുടുംബത്തിനായി മാത്രം ജീവിക്കുന്ന , ന്യായത്തിൻ്റെ പക്ഷത്ത് മാത്രം നിൽക്കുന്ന , അനീതി കണ്ടാൽ പ്രതികരിക്കുന്ന , അനീതിക്കിരയായവരെ സഹായിക്കാൻ എന്ത് റിസ്കും എടുക്കാൻ തയ്യാറാവുന്ന , നൻമയുടെ പ്രതീകമായ സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കഥാപാത്രം മമ്മുക്കയുടെ എന്നും ഓർക്കപ്പെടുന്ന കാരക്ടറാണ്. സുൽത്താൻ വീട്ടിൽ സക്കീർ ഹുസൈൻ എന്ന കുഞ്ഞാക്കയെ മമ്മുക്ക വെള്ളിത്തിരയിൽ അനശ്വരമാക്കി. ഇതിൽ മമ്മുക്കയുടെ നായികയായി വന്ന നിഖിത അവതരിപ്പിച്ച നൂർജഹാൻ മലയാള സിനിമയിലെ ഏറ്റവും മനോഹരിയും രസികത്തിയുമായി കഥാപാത്രത്തിന് പറ്റിയ ഏറ്റവും മികച്ച നായികാ കാസ്റ്റിങ്ങുകളിൽ ഒന്നായി തോന്നിയിട്ടുണ്ട്.

നന്ദന മസ്താനിയെ സഹായിക്കാൻ കണ്ടക്ടർ പ്രദീപേട്ടൻ കൃത്യമായ ഇടപെടലുകൾ നടത്തി പ്രതിയെ തടഞ്ഞുവെക്കുകയും കായികമായി നേരിടുകയും തന്നെ തള്ളിയിട്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പുറകേ ഓടി പിടിച്ച് പോലീസിൽ ഏൽപ്പിക്കുകയും റിയൽ ലൈഫിൽ ചെയ്തപ്പോൾ സിനിമയിൽ സമാനമായ ഹീറോയിസം കുഞ്ഞാക്കയും കാണിക്കുന്നുണ്ട്. സിനിമയിൽ ഒരു സ്കൂൾ വിദ്യാർത്ഥിയെ റോഡിൽ തള്ളിയിട്ട് പരിക്കേൽപ്പിക്കുന്ന മറ്റൊരു ബസിലെ ക്ലീനറെ ബസ് ഓടിച്ച് ചെയ്സ് ചെയ്ത് പിടിക്കുകയും അതോടൊപ്പം ഫസ്റ്റ് ഐഡ് നൽകി സഹായിക്കുകയും ചെയ്തു.

അന്ന് യുവനടനായി തിളങ്ങിവന്ന ജയസൂര്യയും യുവനടിയായി പ്രേക്ഷകപ്രീതിനേടിയ മംമ്ത മോഹൻദാസും മമ്മുക്കയോടത്ത് അഭിനയിച്ച ആദ്യപടമാണ് ബസ് കണ്ടക്ടർ. മമ്മുക്കയേക്കാൾ എത്രയോ ചെറുപ്പമായ ബിന്ദു പണിക്കൻ മമ്മൂക്കയുടെ അമ്മറോളിൽ ആദ്യമായി അഭിനയിച്ചു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ടായിരുന്നു. നടനവൈഭവം കൊണ്ട് പ്രേക്ഷകരെ പലപ്പോഴും വിസ്മയിപ്പിച്ച ബിന്ദു പണിക്കർ മെഗാസ്റ്റാറിൻ്റെ ഉമ്മ റോൾ എന്ന താൻ ഇതുവരെ ഏറ്റെടുക്കാത്ത ഈ ചലഞ്ച് ഈസിയായി ചെയ്തു മനോഹരമാക്കി.

ഹരിശ്രീ അശോകൻ, കൽപ്പന, ഇന്നസെന്റ് എന്നിവർ മികച്ച കോമഡി സീനുകൾ നൽകിയ ഈ സിനിമ എപ്പോഴും നല്ല റിപീറ്റ് വാല്യും ഉള്ള പടമാണ്.KSRTC ബസ് കണ്ടക്ടർ പ്രദീപേട്ടൻ ഇപ്പോൾ മലയാളി സമൂഹത്തിൻ്റെ ഹീറോ ആയ ഈ വാർത്ത കണ്ടപ്പോൾ അതിനുമുന്നേ മലയാള സിനിമയിൽ ഒരു ബസ്കണ്ടക്ടർ കഥാപാത്രം ഹീറോ ആയിവന്ന വിജയം നേടിയ മമ്മുക്കയുടെ കുഞ്ഞാക്കയേയും ഒരു പ്രേക്ഷകനെന്ന നിലയിൽ പലർക്കും മനസിൽ ഓടിയത്തിയതിനാൽ കുഞ്ഞാക്ക എന്ന കഥാപാത്രത്തിൻ്റെ മിഴിവ് ആനുകാലിക പ്രസക്തി ഉള്ളതാണ്. ബസ് കണ്ടക്ടർമാർ അടങ്ങുന്ന ബസ് ജീവനക്കാർ യാത്രക്കാരോട് എങ്ങനെ പെരുമാറണം എന്നതിൻ്റെ മികച്ച ഉദാഹരണങ്ങളാണ് മമ്മുക്കയുടെ കുഞ്ഞാക്കയും അത് ജീവിതത്തിൽ പകർത്തിയ പ്രദീപേട്ടനും.പ്രദീപേട്ടനെയും മസ്താനി നന്ദനയെയും നാം ഹൃദയത്തിൻ്റെ ഭാഷയിൽ അഭിനന്ദിക്കേണ്ടതാണ്.

Leave a Reply
You May Also Like

വിടുതലൈ 2 വരുന്നു, അസുരന് ശേഷം വെട്രി മാരനൊപ്പം മഞ്ജു വാര്യർ വീണ്ടും കൈകോർക്കുന്നു

ഈ വർഷം നിരൂപകരിൽ നിന്നും സിനിമാപ്രേക്ഷകരിൽ നിന്നും പ്രശംസ നേടിയ തമിഴ് ചിത്രങ്ങളിലൊന്നാണ് വിടുതലൈ. ചില…

‘മിന്നൽ മുരളി’യോടെ ഉത്തരവാദിത്തം കൂടിയെന്ന് ടൊവീനോ

ടൊവീനോ എന്ന നടന്റെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിക്കൊടുത്ത സിനിമയാണ് മിന്നൽ മുരളി. എന്നാൽ…

മൂന്നാംനാൾ സത്യം പുറത്തുവരിക തന്നെ ചെയ്യും

ടോണി സെബാസ്റ്റ്യൻ സംവിധാനം ചെയ്ത ‘വിധിയുടെ മൂന്നാംനാൾ ‘ നല്ലൊരു ഹൊറർ ത്രില്ലർ ഷോർട്ട് മൂവിയാണ്.…

രഘുവരൻ – ഒരു സ്വാഭാവിക അലസത.

Ambit Vitin “വർഷം 1994 അണ്ണാമലൈ, വീര എന്നീ സൂപ്പർ ഹിറ്റുകൾക് ശേഷം രജനികാന്ത് അപ്രതീക്ഷിതമായി…