Moidu Pilakkandy

2001 ൽ താഹ സംവിധാനം ചെയ്ത് വി.ആർ.ഗോപാലകൃഷ്ണൻ തിരക്കഥയെഴുതി ദിലീപ്-ഹരിശ്രീ അശോകൻ കോംബോയിൽ വന്ന “ഈ പറക്കും തളിക” എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ബിഗ്രേഡ് സിനിമകളെ റഫറൻസ് ചെയ്തുള്ള ഒരു കോമഡി രംഗമുണ്ട്. സിനിമയിലെ “പറക്കും തളിക ഇത് മനുഷ്യരേ കറക്കും തളിക” എന്ന പാട്ടിലെ ഒരു സീനിലാണ് ഷക്കീലാ സിനിമകളെ ചേർത്തുള്ള ഈ കോമഡി ഉള്ളത്. അന്ന് ഷക്കീലാതരംഗം കൊടുംബിരി കൊള്ളുന്ന കാലമായിരുന്നു. മെയൻസ്ട്രീം സിനിമകൾ പ്രതിസന്ധി നേരിട്ട അക്കാലത്ത് ഷക്കീലാ ചിത്രങ്ങളായിരുന്നു പല നിർമ്മാതാക്കളേയും പലതീയേറ്ററുകളേയും താങ്ങിനിർത്തിയത്.

മെയ്ൻസ്ട്രീമിലെ പല മുൻനിരനായകരുടെ സിനിമകളും ബോക്സോഫീസിൽ മൂക്കുംകുത്തി വീണ ആ സമയത്ത് അത്ഭുതപ്പെടുത്തികൊണ്ട് ദിലീപിൻ്റെ ചിത്രങ്ങൾ എല്ലാം തുടരേ ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ആയിമാറി. അങ്ങനെ ആ സമയത്ത് നിർമ്മാതാക്കൾക്കും തീയേറ്ററുകർക്കും മിനിമം ഗ്യാരണ്ടി ഉറപ്പുള്ള രണ്ടേ രണ്ട് താരങ്ങളേ മലയാളസിനിമയിൽ ഉണ്ടായിരുന്നു. ഒന്ന് ദിലീപും മറ്റൊന്ന് ഷക്കീലയും. തനിക്ക് കൂടെ ഒരുമിച്ചഭിനയിക്കാൻ ഏറെ താൽപര്യം ഉള്ള നടനാണ് ദിലീപ് എന്നും ദിലീപിൻ്റെ കൂടെ അഭിനയിക്കുക എന്നത് തൻ്റെ സ്വപ്നമാണെന്നും ഒരു സിനിമാമാഗസിന് നൽകിയ ഇൻറർവ്യൂവിൽ ഷക്കീല പറയുകയുണ്ടായി.

പറഞ്ഞുവന്നത് ഈ കോമഡി സീനിനെ പറ്റിയാണ്. സിനിമയിൽ കടം കയറി നിൽക്കക്കള്ളിയില്ലാതായ ദിലീപിനും കൂട്ടാളിയായ ഹരീശ്രീ അശോകനും ആകെ ഉണ്ടായിരുന്നത് “താമരാക്ഷൻ പിള്ള” എന്ന പഴയ ബസ് മാത്രമായിരുന്നു. താമസവും ഉറക്കവുമൊക്കെ ബസിൽ തന്നെ. സർവീസും നടത്താനാവാതെ കുഴപ്പത്തിലായ ഒരു സമയത്ത് ഹരീശ്രീ അശോകൻ്റെ തലയിൽ ബുദ്ധിയുദിച്ചു. അന്ന് വൻതരംഗമായിരുന്ന ഷക്കീല ചിത്രങ്ങൾ ബസിൽ പ്രദർശിപ്പിച്ച് കാശുണ്ടാക്കുക എന്നത്.

ദിലീപ് അറിയാതെ പ്രൊജക്ടർ ഒക്കെ സംഘടിപ്പിച്ച് ഹരിശ്രീ പ്രദർശനം തുടങ്ങി. “ഇന്ന് മാത്രം” എന്ന് സ്റ്റിക്കർ വച്ച് പോസ്റ്റർ അടിച്ച് AT Joy സാറിൻ്റെ “കൗമാരം” നാളെ മാത്രം “മഞ്ഞുകാല പക്ഷി” ഒക്കെയാണ് പ്രദർശനത്തിനായി ഹരിശ്രീ തെരഞ്ഞെടുത്തത്. ഷോ കാണാൻ എത്തിയത് മുഴുവൻ പ്രായമുള്ള അമ്മാവൻമാർ. അമ്മാവൻമാർ ഇടിച്ചുകയറി ടിക്കറ്റ് തീർന്നപ്പോൾ “ബസ് ഫുൾ” എന്ന ബോർഡ് തൂക്കി ബെല്ലടിച്ച് ഹരിശ്രീ ഷോ തുടങ്ങി. ഏറ്റവും മനോഹരമായി കോമഡി ചിത്രീകരിച്ച് വർക്കൗട്ടാക്കിയ ഒരു ഗാനമാണിത്. 😄

സംഗതി കോമഡി സീൻ ആണെങ്കിലും ഒന്ന് ആഴത്തിൽ ചിന്തിച്ചാൽ മനസിലാവും. അക്കാലത്ത് നിലനിൽപ് തന്നെ കഷ്ടത്തിലായി അടച്ചുപൂട്ടലിൻ്റെ വക്കിലെത്തിയ എത്രയോ ബി, സി ക്ലാസ് ചെറുകിട തീയേറ്ററുകളെ താങ്ങിനിർത്തിയതും സംരക്ഷിച്ചതും കടത്തിലായ ഒരുപാട് നിർമ്മാതാക്കൾക്കും തീയേറ്റർ ഉടമകൾക്കും ബിസിനസ് ലാഭമുണ്ടാക്കി നൽകിയതും ഷക്കീല എന്ന അഭിനേത്രിയെ കേന്ദ്രീകരിച്ച് അവരുടെ പേരിൽ വന്ന ബിഗ്രേഡ് തരംഗവും സിനിമകളുമാണ്. 🥰🙏

NB: ഇതുപോലെ ബിഗ്രേഡ് പടങ്ങളുടെ റഫറൻസ് കോമഡി ഉള്ള മറ്റു മെയ്ൻസ്ട്രീം സിനിമകൾ ഉണ്ടെങ്കിൽ / ഇതുപോലെ മികച്ചരീതിയിൽ കോമഡി അവതരിപ്പിച്ച മലയാളത്തിലെ ഗാനങ്ങൾ നിങ്ങൾക്ക് തോന്നിയതായി ഉണ്ടെങ്കിൽ കൂടുതൽ അറിവുകൾ പങ്കുവെക്കുക

You May Also Like

ഒരിക്കൽ എങ്കിലും പ്രേമിച്ചിട്ടുണ്ടെങ്കിൽ… ഇനി പ്രേമിക്കാൻ ഉദ്ദേശം ഉണ്ടെങ്കിൽ.. ഈ സിനിമ കണ്ടിരിക്കണം

Sapta Saagaradaache Ello – Side B 2023/Kannada Vino കഴിഞ്ഞ വർഷം വന്ന ഏറ്റവും…

ഭീതി നിറച്ച് ആൻഡ്രിയയുടെ പിസാസ് 2 ഒഫീഷ്യൽ ടീസർ

തമിഴിൽ ഇറങ്ങിയ ഹൊറർ സിനിമകളിൽ വലിയ വിജയം നേടിയതായിരുന്നു 2014ൽ പുറത്തിറങ്ങിയ പിസാസ് 1 .…

പുതിയ ലുക്ക് കാരണം ആമിർ ഖാനെ ട്രോളി, നെറ്റിസൺസ് പറഞ്ഞു, “ഒരു കല്യാണം കൂടി ഉടൻ…”

സെലിബ്രിറ്റികൾ എങ്ങനെയൊക്കെ രൂപമാറുമെന്നു നിങ്ങൾക്കറിയില്ല. അവർ സിനിമയ്‌ക്കോ ഫാഷനോ വേണ്ടി വ്യത്യസ്ത രൂപത്തിലാണ് കാണുന്നത്. അടുത്തിടെ…

ചിരഞ്ജീവി / റാം ചരൺ ആരാധകർക്ക് വേണ്ട എല്ലാ ചേരുവകളും സിനിമ ഉറപ്പ് നൽകുന്നു

 Acharya (2022)  Magnus M ???? വളർത്തുമകൻ “സിദ്ധ” യുടെ ആഗ്രഹപ്രകാരം “ബസവ “എന്ന ക്രിമിനലിന്റെ…