Moidu Pilakkandy

അമേരിക്കൻ അഡൽട്ട് ഓൺലി സിനിമകളിലെ എക്കാലത്തെയും വിഖ്യാതതാരങ്ങളിൽ മുൻനിരയിൽ ഉള്ള പ്രതിഭ..!

എവൻ സ്റ്റോൺ

ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഇന്ത്യ,ബംഗ്ലാദേശ്, ശ്രീലങ്ക,പാക്കിസ്ഥാൻ എന്നിവിടങ്ങളിലെ ബിഗ്രേഡ് / അഡൽട്ട് ഓൺലി ഫിലിം ഇൻഡസ്ട്രിയെപറ്റിയും താരങ്ങളെ പറ്റിയും നമ്മൾ പലപ്പോഴായി ഗ്രൂപ്പിൽ പ്രതിപാദിച്ചിട്ടുണ്ട്. ഇത്തവണ നമുക്ക് ലോകത്തിലെ എക്കാലത്തെയും വലിയ അഡൽട്ട് ഫിലിം ഇൻഡസ്ട്രിയായ അമേരിക്കയിലേക്ക് ഒന്ന് വീക്ഷണം നടത്താം. അവിടത്തെ AVN Network ൻ്റെ (Adult Video Network & Adult Video News Magazine) ലജൻ്ററി താരങ്ങളിൽ ഒരാളാണ് Evan Stone (എവൻ സ്റ്റോൺ).

അമേരിക്കൻ അഡൽട്ട് സിനിമകൾ നമ്മുടെ ബിഗ്രേഡ് സിനിമകളുമായി വലിയ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും ഒരു നടൻ എന്ന രീതിയിൽ പുരുഷസൗന്ദര്യത്തിൻ്റെ മറ്റൊരു തലത്തിൻ്റെ പ്രതീകം തന്നെയാണ് എവൻ സ്റ്റോൺ എന്നതിനാലാണ് നമ്മൾ ഇദ്ദേഹത്തെയും പ്രതിപാദിക്കണം എന്ന് തോന്നിയത്. മുടി നീട്ടിയ അതിസുന്ദരൻമാരായ പുരുഷപ്രതീകങ്ങളിൽ ഒരാൾ. നീളമുള്ള മുടി പൊതുവേ സ്ത്രീ സൗന്ദര്യത്തിൻ്റെ ലക്ഷണമായാണ് കണക്കാക്കുന്നതെങ്കിലും ചുരുക്കം ചില പുരുഷൻമാർ ധൈര്യപൂർവ്വം തലമുടിവളർത്തി ഈ പൊതുധാരണയെ മറികടന്ന് ലോകചരിത്രത്തിലെ തന്നെ ഉദാത്തസൗന്ദര്യബിംബങ്ങളായിട്ടുണ്ട്.

ഭാരതീയപുരാണങ്ങളിൽ തേജസ്വികളായ മഹർഷിമാരും ഋഷ്യശൃഘനും രാമലക്ഷ്മണൻമാരും സാമ്രാട്ട് വിക്രമാദിത്യനും എല്ലാം നീണ്ടമുടിക്കാരായ പുരുഷസൗന്ദര്യങ്ങളായാണ് ചിത്രീകരിക്കുന്നത്.
മതവിശ്വാസസംഹിതകളിൽ ദൈവങ്ങളിൽ ക്രൈസ്തവർ കാരുണ്യത്തിൻ്റെയും സഹനത്തിൻ്റെയും പ്രതീകമായ ലോകരക്ഷകനായ ദൈവമായി ആരാധിക്കുന്ന ജീസസ് ക്രൈസ്റ്റ് – യേശു ക്രിസ്തുവിനെ അങ്ങേയറ്റം മനോഹാരിതയുള്ള നീണ്ട ചെമ്പൻമുടിക്കാരനായാണ് കണക്കാക്കുന്നതും ചിത്രങ്ങളിലും അൾത്താരകളിലും ചിത്രീകരിച്ചിട്ടുള്ളതും. ഹൈന്ദവവിശ്വാസങ്ങൾ അനുസരിച്ച് ത്രിമൂർത്തികളായ പരമശിവനും മഹാവിഷ്ണുവും ബ്രഹ്മദേവനുമൊക്കെ ഈ സവിശേഷതകൾ ഉള്ളവരാണ്. പൂർണ്ണാവതാരമായ ദ്വാരകാദീശൻ ശ്രീകൃഷ്ണനും നീണ്ട കാർകൂന്തൽ ഉള്ള അതിസുന്ദരനായാണ് നാം ചിത്രങ്ങളിലും പുരാണ ടെലിവിഷൻ പരമ്പരകളിലും ദർശിച്ചിട്ടുള്ളത്.

ലോകസിനിമയിൽ ഹോളിവുഡ് താരങ്ങളായ ബ്രൂസ് വില്ലീസ്, മെൽ ഗിബ്സൺ , ബ്രാഡ് പിറ്റ്, ബ്രൻഡൻ ഫ്രേസർ, ആക്ഷൻ താരം ജീൻ ക്ലോഡ് വാൻഡമേ എന്നിവരും സിംഗർമാരായ എൽവിസ് പ്രസ്ലി, മൈക്കിൾ ജാക്സൺ, ബോണോ എന്നിവർ ഈ സൗന്ദര്യതലത്തെ നന്നായി ഉപയോഗപ്പെടുത്തി ആരാധകമനസിൽ ഇടം നേടിയവരാണ്. മലയാളത്തിൽ ബാബു ആൻറണി ഈ സൗന്ദര്യബോധത്തെ പകർത്തി പ്രേക്ഷകരെ ത്രസിപ്പിച്ചു. അദ്ദേഹം മുടി നീട്ടി അഭിനയിച്ച കാലത്ത് നിരവധി സിനിമകളിൽ നായകനായി ഹിറ്റടിച്ച് ഒരു ആക്ഷൻ ഹീറോ സ്റ്റാർഡം തന്നെ നേടി എടുത്തിരുന്നു.

എന്നാൽ ആധുനിക പോപ്പുലർ സംസ്കാരത്തിൽ ഈ പ്രത്യേക പുരുഷസൗന്ദര്യത്തെ കൂടുതൽ ജനകീയമാക്കിയതും ആകർഷിച്ചതും ഫുട്ബോളർമാരും അമേരിക്കൻ പ്രൊഫഷണൽ റെസ്ലർമാരുമാണ്.
ഫുട്ബോളർമാരിൽ അർജൻ്റൈൻ ഇതിഹാസം ഗബ്രിയേൽ മാലാഖ എന്ന് വിളിപ്പേരുള്ള ഗബ്രിയേൽ ബിറ്റിസ്റ്റ്യൂട്ട, ഇറ്റാലിയൻ വൈറ്റൻ താരങ്ങളായ റോബർട്ടോ ബാജിയോ, ലൂക്കാ ടോണി, ആൻദ്രേ പിർലോ , ഇംഗ്ലീഷ് ഇതിഹാസതാരം ഡേവിഡ് ബെക്കാം, സ്വീഡിഷ് അതികായൻ സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, ഫ്രാൻസിൻ്റെ 1998 ലോകകപ്പ് ഹീറോകളിൽ ഒരാളായ ഇമ്മാനുവൽ പെറ്റിറ്റ്, ലോകഫുട്ബോളിലെ ഗന്ധർവ്വൻ എന്ന് വിളിപ്പേരുള്ള ഉറുഗ്വായുടെ എക്കാലത്തെയും വലിയതാരങ്ങളിലൊരാളായ സ്വർണ്ണത്തലമുടിക്കാരൻ ഡീഗോ ഫോർലാൻ തുടങ്ങി അനേകം താരങ്ങൾ പ്രകടനത്തിലൂടെയും ഈ സവിശേഷ സൗന്ദര്യത്തിലൂടെയും ലോകമെമ്പാടും ആരാധകരെ നേടിയ പ്രതിഭകളാണ്.

അമേരിക്കൻ പ്രൊഫഷണൽ റെസ്ലിങ്ങ് ആണ് മറ്റൊരുതരത്തിൽ നീളൻമുടിക്കാരായ പുരുഷസൗന്ദര്യങ്ങളെ സൃഷ്ടിച്ച മറ്റൊരു എൻ്റർടെയ്ൻമെൻ്റ് ഇൻഡസ്ട്രി. ഫുട്ബാളർമാരേക്കാൾ ആകാരസൗഷ്ടവവും ബലിഷ്ഠമായ ശരീരവും ഉള്ള ഈ “American Long Hair Blonde” താരങ്ങൾ പൗരുഷത്തിൻ്റെ പ്രതീകങ്ങളായി ഏറെ സ്വീകാര്യത നേടി. എവൻ സ്റ്റോൺ പ്രൊഫഷണൽ റസ്ലിങ്ങിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ ട്രിപ്പിൾ എച്ച്, കെവിൻ നാഷ്, ഷോൺ മൈക്കിൾസ്, ക്രിസ് ജെറീക്കോ, ഡയമണ്ട് ഡാലസ് പേജ് എന്നിവരെ പോലെ ഇൻറിംഗ് പ്രകടനങ്ങൾകൊണ്ടും നീണ്ടമുടിയുള്ള സെൻസേഷനൽ ലുക്കുകൊണ്ടും റെസ്ലിങ്ങ് റിങ്ങുകളെ ത്രസിപ്പിച്ച ലോകപ്രശസ്തതാരങ്ങളെ പോലെ എവൻ സ്റ്റോണും ഒരുപക്ഷേ അവരെപൊലെ ഒരു ഐക്കോണിക് പ്രൊഫഷണൽ റെസ്ലിങ്ങ് താരമാവുമായിരുന്നു. അതിനുതകുന്ന ശരീരസൗന്ദര്യവും മുഖസൗന്ദര്യവും മുടിയഴകും അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാൽ അദ്ദേഹത്തിന് പറഞ്ഞുവെച്ചത് അമേരിക്കൻ അഡൽട്ട് ഇൻഡസ്ട്രി ആയിരുന്നു. അവിടെ അദ്ദേഹം ഒരു ലജൻ്ററി സ്റ്റാറ്റസ് നേടുകയും ചെയ്തു.

1964 ൽ യുഎസിലെ അയോവ സംസ്ഥാനത്തെ Ames നഗരത്തിലാണ് Evan Stone ജനിച്ചത്. ടെക്‌സാസിലെ ഡാളസിൽ അഗ്നിശമനസേനാ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന വളർത്തു പിതാവാണ് അദ്ദേഹത്തെ വളർത്തിയത്. മിഷിഗനിലെ ഗോബിൾസിലെ ഗോബിൾസ് ഹൈസ്കൂളിൽ നിന്ന് 1982-ൽ ബിരുദം നേടിയ സ്റ്റോൺ , എൻ‌സി‌എ‌എ ഫസ്റ്റ് ഡിവിഷൻ ടീമായ വെസ്റ്റേൺ മിഷിഗൺ ബ്രോങ്കോസിന്റെ ഡിഫൻസീവ് ലൈൻമാന്റെ സ്ഥാനത്ത് അദ്ദേഹം കോളേജ് ഫുട്‌ബോൾ കളിച്ചു , പക്ഷേ പരിക്കിനെ തുടർന്ന് വിരമിക്കേണ്ടിവന്നു. ഉപജീവനത്തിനായി, അദ്ദേഹം ഫോർക്ക്ലിഫ്റ്റ് ഡ്രൈവറായും ഗ്യാസ് സ്റ്റേഷൻ അറ്റൻഡറായും ജോലി ചെയ്തു.

സ്റ്റോൺ ഒരു എക്സോട്ടിക് നർത്തകനായാണ് അഡൽട്ട് എൻ്റർടെയ്ൻമെൻ്റ് രംഗത്തേക്ക് പ്രവേശിച്ചത്. 1997-ൽ അദ്ദേഹം അഡൽട്ട് സിനിമകളിൽ അഭിനയിക്കാൻ തുടങ്ങി. 2001 ലെ പാരഡി ചിത്രമായ ഹംഗ് വാങ്കൻ‌സ്റ്റൈനിൽ സ്റ്റോൺ മോൺസ്റ്റർ/രാക്ഷസനായി പ്രത്യക്ഷപ്പെട്ടു . 2001 ലെ 18- ആമത് AVN അവാർഡുകളിൽ ആ വർഷത്തെ Best Male Performer of the Year അവാർഡ് അദ്ദേഹത്തിന് ആദ്യമായി ലഭിച്ചു . 2005 ഫെബ്രുവരിയിൽ, സ്‌പൈസ് ലൈവിൽ വെള്ളി, ശനി, ഞായർ വൈകുന്നേരങ്ങളിൽ സ്പൈസ് ഹോട്ടലിന്റെ കേബിൾ ടെലിവിഷൻ പ്രോഗ്രാമിന്റെ അവതാരകനായും സ്‌റ്റോണിനെ തെരഞ്ഞെടുത്തു. അഡൽട്ട് സിനിമാ താര ദമ്പതികളെ കേന്ദ്രീകരിച്ചായിരുന്നു പരിപാടി. അതേ വർഷം 25-ാമത് AVN അവാർഡിൽ , സ്റ്റോൺ രണ്ടാം തവണയും Best Male Performer of the Year ബഹുമതി നേടി.

2011-ൽ, അഡൽട്ട് ഇൻഡസ്ട്രിയിലെ ഏറ്റവും ജനപ്രിയരായ പന്ത്രണ്ട് താരങ്ങളിൽ ഒരാളായി സിഎൻബിസി അദ്ദേഹത്തെ തിരഞ്ഞെടുത്തു. പട്ടികയിലെ ഒരേയൊരു പുരുഷതാരമായിരുന്നു അദ്ദേഹം. അതേ വർഷം തന്നെ, 28-ാമത് AVN അവാർഡിൽ Best Male Performer of the Year ബഹുമതി മൂന്നാം തവണയും അദ്ദേഹത്തിന് ലഭിച്ചു , യഥാക്രമം ലെക്‌സിംഗ്ടൺ സ്റ്റീലിനും മാനുവൽ ഫെരാരയ്ക്കും ശേഷം അങ്ങനെ 3 Time Winner ആവുന്ന ചരിത്രത്തിലെ മൂന്നാമത്തെ താരമായിമാറി. മാസങ്ങൾക്ക് ശേഷം അദ്ദേഹം സംവിധായകനായും അരങ്ങേറ്റം കുറിച്ചു .

AVN , XRCO ഹാൾസ് ഓഫ് ഫെയിമിലും സ്റ്റോണിനെ ഉൾപ്പെടുത്തി ആദരിച്ചിട്ടുണ്ട്. Pervessions of the Damned, Bikini Cavegirls, Bikini Chaingang, Lovers Lane, Pirates, Ghost in a Teeny Bikini, Bikini Royale, Pirates 2 – Stagnetti’s Revenge, Tarzeena – Queen if the Kong Island, Batman XXX  എന്നിവയാണ് എവൻ സ്റ്റോൺ അഭിനയിച്ച പ്രശസ്ത ചിത്രങ്ങളിൽ ചിലത്. ഇൻഡസ്ട്രിയിലെ സഹതാരമായ കാത്തി മോർഗനെ 2017 ൽ എവൻ സ്റ്റോൺ വിവാഹം കഴിക്കുകയും ദാമ്പത്യം സന്തോഷപ്രദമായി മുന്നോട്ട് കൊണ്ടുപോവുകയും ചെയ്യുന്നു. 2023 ജൂണിൽ, താൻ നെവാഡയിലെ കോൺഗ്രസിലേക്ക് മത്സരിക്കുന്നതായി ആലോചിക്കുന്നതായി സ്റ്റോൺ പ്രഖ്യാപിച്ചു. എന്നാൽ ഒരു ലിബർട്ടേറിയനോ റിപ്പബ്ലിക്കനോ ആയി മത്സരിക്കണമോ എന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല.

ഒരു ഹോളിവുഡ് നടനായി തിളങ്ങാനുള്ള എല്ലാ പ്രതിഭാശേഷിയും സൗന്ദര്യഘടകങ്ങളും ഉണ്ടായിട്ടും ഇദ്ദേഹത്തെ അവിടത്തെ മെയ്ൻസ്ട്രീം ഇൻഡസ്ട്രി പരിഗണിച്ചില്ല. എങ്കിലും അഡൽട്ട് സിനിമകളിലൂടെ അദ്ദേഹം ഒരു ഐക്കൊണിക് താരപദവി നേടിയെടുത്തു. അദ്ദേഹത്തിന്റെ പുതിയ ഉദ്യമമായ രാഷ്ട്രീയത്തിലും തിളങ്ങാൻ സാധിക്കട്ടെ എന്ന് ഈ അതുല്ല്യകലാകാരന് ആശംസകൾ നേർന്നുകൊണ്ട് നിർത്തുന്നു.

Leave a Reply
You May Also Like

അക്ഷരം തെറ്റാതെ ഒരു മികച്ച ഇൻവെസ്റ്റിഗേഷൻ ത്രില്ലർ എന്ന് വിളിക്കാവുന്ന ചിത്രമാണ് കൂമൻ

മലയാള സിനിമയുടെ തന്നെ ത്രില്ലറുകളുടെ പുതിയമുഖം എന്ന് വിശേഷിപ്പിക്കാവുന്ന സംവിധായകനായ ജീത്തു ജോസഫും, ആസിഫ് അലിയും…

“അയ്യർ ഇൻ അറേബ്യ” വീഡിയോ ഗാനം

“അയ്യർ ഇൻ അറേബ്യ” വീഡിയോ ഗാനം മുകേഷ്, ഉർവ്വശി,ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ…

ഇന്ത്യയിൽ നടപ്പിലാക്കുന്ന പുതിയ ശിക്ഷാനിയമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുള്ളത് ?

അറിവ് തേടുന്ന പാവം പ്രവാസി ഇന്ത്യയിൽ നടപ്പിലാക്കുന്ന പുതിയ ശിക്ഷാനിയമങ്ങളില്‍ എന്തൊക്കെ മാറ്റങ്ങളാണ് വന്നിട്ടുള്ളത് ?…

ടൈറ്റാനിക്കിലെ സെൻസർ ചെയ്യാത്ത ആ സീൻ കണ്ടതും ഓടിയ ഓട്ടവും

Rajesh Shiva വൈശാലി സിനിമയും അതിലെ ‘ഇന്ദ്രനീലിമയോലും’ എന്ന ഗാനവും അന്നത്തെ കാലത്തു വീട്ടിലിരുന്നു കാണാൻ…