Moidu Pilakkandy

സിനിമയിൽ തുടക്കം കുറിച്ച് ഇറോട്ടിക് വെബ്സീരീസുകളിൽ പ്രശസ്തയായ ഗ്ലാമർ അഭിനേത്രി

അഭിനേത്രിയും മോഡലുമായ കമാലിക 1992 ഒക്ടോബർ 6 ന് പശ്ചിമ ബംഗാളിലെ കൊൽക്കത്തയിലാണ് ജനിച്ചത്. ബിരുദ വിദ്യാഭ്യാസത്തിന് ശേഷം മോഡലിംഗ് / സിനിമാ രംഗത്തേക്ക് ചുവടുവച്ചു. ചില സിനിമകളിലും ടെലിവിഷൻ ഷോകളിലും പശ്ചാത്തല കലാകാരിയായാണ് അവർ കരിയർ ആരംഭിച്ചത്.

തുടർന്ന് അഭിനേത്രിയുമായി. ബോൾഡായതും വിവാദപരവുമായ വേഷങ്ങൾ ഏറ്റെടുക്കുന്നതിൽ പ്രശസ്തയാണ് കമാലിക. 2012 ൽ രവീന്ദ്ര നാഥ ടാഗോറിന്റെ ചാർ അദ്ധ്യായ എന്ന നോവലിനെ ആസ്പദമാക്കി ഇറങ്ങിയ ബംഗാളി സിനിമയായ “എലാർ ചാർ അദ്ധ്യായ്” എന്ന സിനിമയിലൂടെയാണ് കമാലിക അഭിനയരംഗത്ത് തുടക്കം കുറിക്കുന്നത്. അടുത്ത വർഷം “സ്ട്രഗ്ളേർസ് – ദി റിയാലിറ്റി ബിഹൈൻ്റ്” എന്ന ചിത്രത്തിലും അഭിനയിച്ചു.ഇതിലെല്ലാം സഹനടി റോളുകൾ ആയിരുന്നു.

കമാലിക നായികയായി ആദ്യത്തെ ശ്രദ്ദേയവേഷം വന്നത് 2015 ലെ She എന്ന സിനിമയിലൂടെയാണ്. ഏഷ്യൻ ഗെയിംസ് സ്വർണ്ണമെഡൽ ജേതാവും പിന്നീട് ബലാൽസംഗകേസിൽ കുറ്റാരോപിതയായി വിവാദനായികയുമായിമാറിയ പിങ്കി പ്രമാണിക്കിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഈ സിനിമ നിർമ്മിച്ചത്. വെല്ലുവിളിനിറഞ്ഞ അഭിനയത്തിനും ഗ്ലാമറിനും പ്രാധാന്യമുള്ള ആ റോൾ കമാലിക ധീരമായി ഏറ്റെടുത്തു.2016 ൽ കമാലിക ചന്ദ “Miss Teacher” എന്ന ഇറോട്ടിക് ത്രില്ലർ സിനിമയിൽ അഭിനയിച്ചു. തൻ്റെ വിദ്യാർത്ഥികളെ ലൈംഗിക സംതൃപ്തിക്കായി മുതലെടുക്കുന്ന നിംഫോമാനിയാക്ക് (അമിത കാമാവേശം) ആയ ഒരു ടീച്ചറുടെ വേഷമാണ് കമാലിക ഈ സിനിമയിൽ അവതരിപ്പിച്ചത്.

സിനിമ വലിയ വിജയമാവാത്തതിനാലോ മറ്റോ സിനിമയിൽ അവസരം കുറഞ്ഞ കമാലികയ്ക്ക് തുടർന്ന് എത്തിയ ഇറോട്ടിക് വെബ്സീരീസ് / ഒടിടി തരംഗം ഗുണകരമായിമാറി. നിരവധി ബോൾഡ് വെബ്സീരീസുകളിലേക്ക് കമാലിക കാസ്റ്റ് ചെയ്യപ്പെട്ടു. Red Panty (2019) , Rosgulla (Fliz Movies – 2019), Happy Ending (GupChup Series- 2020), Mastram (2020), My Darling (2021) , Pathshaala (2023), Ghar Sasur (2023) , Damad Ji (2023) , Madhushaala (2023), Rajnish (2023) എന്നിവയാണ് കമാലിക അഭിനയിച്ച പ്രശസ്തമായ വെബ് സീരീസുകൾ. Fliz Movies, Hunters App തുടങ്ങി അറിയപ്പെടുന്ന മറ്റ് OTT പ്ലാറ്റ്ഫോമുകളിലും വന്ന നിരവധി വെബ് സീരീസുകളിൽ പ്രത്യക്ഷപ്പെട്ടതിൻ്റെ ഫലമായി കമാലികയ്ക്ക് നല്ലൊരു ആരാധകവൃന്ദം സൃഷ്ടിക്കപ്പെട്ടു. അമ്പതോളം വെബ്സീരീസുകളിൽ ഇതുവരെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട് കമാലിക.

NB: കമാലികയുടെ നിങ്ങൾക്കറിയാവുന്ന മറ്റ് സിനിമകളോ ശ്രദ്ദേയമായ ഒടിടി സീരീസുകളോ ഉണ്ടെങ്കിൽ കൂടുതൽ വിവരങ്ങൾ പങ്കുവെക്കാവുന്നതാണ്.

You May Also Like

ആസ്വാദകർ ഒന്നടങ്കം പറയുന്നു, ‘ചുപ്’ ഉറപ്പായും കണ്ടിരിക്കേണ്ട ഒന്നാന്തരം സിനിമ

Chup ???? Theatre:കോട്ടയം രമ്യ Status:35% Dur:2h 15min NI TH IN പണ്ടത്തെ പോലെ…

നഷ്ടപ്പെട്ട ജീവിതം തിരികെ തന്നത് മമ്മൂട്ടിയെന്ന് സർഗ്ഗചിത്ര അപ്പച്ചൻ, കഥയിങ്ങനെ ..

അനവധി നല്ല ചിത്രങ്ങൾ മലയാളികൾക്ക് നൽകിയിട്ടുള്ള പ്രിയപ്പെട്ട നിർമ്മാതാവാണ് സർഗ്ഗചിത്ര അപ്പച്ചൻ.  അനിയത്തിപ്രാവ്, മണിച്ചിത്രത്താഴ്, റാംജിറാവ്…

അമിതാഭിനയത്തിന്‍റെ ദോഷങ്ങള്‍ ശിവാജി ഗണേശനില്‍ കണ്ടേക്കാം എങ്കിലും അഭിനയം കൊണ്ട് മാത്രം തമിഴകത്തെ പിടിച്ചടക്കിയ പ്രതിഭ

നടികര്‍ തിലകം ശിവാജി ഗണേശൻ്റെ 22-ാം സ്മൃതിദിനം Saji Abhiramam തെന്നിന്ത്യയിലെ മികച്ച നടന്മാരില്‍ ഒരാളായ…

എത്ര എത്ര ഗായകർ ആയിരിക്കാം സംഗീത സംവിധായകർ ആയിരിക്കാം ഇങ്ങനെ എങ്ങും എത്താതെ ഒരു വെള്ളിയാഴ്ച അറിയപ്പെടാതെ പോയിട്ടുണ്ടാകുക

രാഗീത് ആർ ബാലൻ കുറച്ചു ദിവസങ്ങൾക്കു മുൻപ് യൂട്യൂബിൽ ധന്യ വർമ്മയും ഗായികയും സംഗീതസംവിധായകയുമായ ഗൗരി…