Moidu Pilakkandy

പ്രിയ സഹോദരങ്ങളേ ഇത്തവണ ഒരു വ്യത്യസ്തമായ ഒരു പോസ്റ്റാണ് ഇടുന്നത്. സിനിമയ്ക്ക് സഹനടിയായി ഏറെ സംഭാവന ചെയ്ത് എന്നാൽ ജീവിതസായാഹ്നത്തിൽ അപൂർവ്വമായ ഒരു രോഗാവസ്ഥ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു അഭിനേത്രിയുടെ ദയനീയാവസ്ഥ നിങ്ങളിൽ പലരും അറിഞ്ഞുകാണും. അറിയാത്തവർ അറിയണം ഈ താരത്തിന്റെ ഇപ്പോഴത്തെ അവസ്ഥ.

കനകലത…! മലയാളികൾക്ക് ചിരപരിചിതയായ സപ്പോർട്ടിങ്ങ് ആർട്ടിസ്റ്റ്…!

നാടകങ്ങളിലൂടെ സിനിമയിലെത്തുകയും നിരവധി കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പിന്നീട് മിനി സ്ക്രീനിലും ശ്രദ്ദേയമായ വേഷങ്ങൾ ചെയ്ത ഒരു കലാകാരിയാണ് കനകലത…!
1960 ൽ പരമേശ്വരൻ-ചിന്നമ്മ ദമ്പതികളുടെ ഇളയമകളായി കൊല്ലത്താണ് കനകലത ജനിച്ചത്. 1979 ൽ പുറത്തിറങ്ങയ “രാധ എന്ന പെൺകുട്ടി” യാണ് കനകലത അഭിനയിച്ച് ആദ്യം റിലീസായ ചിത്രം. 1980 ൽ പി.എ.ബക്കർ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ “ഉണർത്തുപാട്ട്” എന്ന ചിത്രമാണ് കനകലക ആദ്യമായി നായികയായി അഭിനയിച്ച സിനിമ.

തുടർന്ന് ചില്ല്, കാട്ടിലെ പാട്ട്, രാജാവിന്റെ മകൻ, കിരീടം, കൗരവർ, മിഥുനം, സ്ഫടികം, മാട്ടുപെട്ടി മച്ചാൻ, എഫ്.ഐ.ആർ തുടങ്ങി നിരവധി മെയ്ൻസ്ട്രീം സിനിമകളുടെ ഭാഗമായി.
ദൂരദർശൻ, ഏഷ്യാനെറ്റ് തുടങ്ങിയ ചാനൽ സീരിയലുകളിലൂടെ മിനിസ്ക്രീനിലും കനകലത സാന്നിദ്ധ്യമറിയിച്ചു. ഈ വർഷം 2023 ഏപ്രിലിൽ പുറത്തിറങ്ങിയ പൂക്കാലം ആണ് കനകലത അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം.

സിനിമാതാരവും നിർമ്മാതാവും ആയിരുന്ന കാര്യവട്ടം ശശികുമാറായിരുന്നു കനകലതയുടെ ഭർത്താവ്. 1986 ൽ വിവാഹിതരായ ഈ ദമ്പതിമാർ ഒരുമിച്ച് ചേർന്ന് 2001 ൽ “സ്വർഗ്ഗവാതിൽ” എന്ന ബിഗ്രേഡ് ചിത്രം നിർമ്മിക്കുകയും അതിൽ സപ്പോർട്ടീവ് റോളിൽ ഭാര്യാഭർത്താക്കന്മാരായി വേഷമിടുകയും ചെയ്തു. രേഷ്മ നായികയായ സുന്ദരിക്കുട്ടി എന്ന സിനിമയിലും കനകലത സപ്പോർട്ടീവ് റോളിൽ അമ്മവേഷം ചെയ്തിട്ടുണ്ട്. കാര്യവട്ടം ശശികുമാർ നർമ്മാതാവായി വീണ്ടും ചില സിനിമകൾ നിർമ്മിച്ച് സാമ്പത്തികമായി നിരവധി നഷ്ടങ്ങൾ സംഭവിക്കുകയും വീട് വിൽക്കേണ്ടി വരികയും ജീവിതത്തിൽ ഉണ്ടായ മറ്റ് താളപ്പിഴകൾകൊണ്ടും 2005 മുതൽ ഈ ഇവർ വേർപിരിഞ്ഞായിരുന്നു ജീവിച്ചത്. ഈ ദമ്പതിമാർക്ക് മക്കളില്ല.കഴിഞ്ഞ വർഷം 2022 ൽ കാര്യവട്ടം ശശകുമാർ ആരോഗ്യപ്രശ്നങ്ങളാൽ അന്തരിച്ചു.

മലയാളത്തിലും തമിഴിലും ഉൾപ്പെടെ 300 ൽ അധികം സിനിമകളിലും 50 ൽ അധികം സീരിയലിലും വേഷമിട്ട ഈ കലാകാരി ഇന്ന് വിധിയുടെ വൈപരീത്യം എന്നുപറയാം ദാരുണമായ അപൂർവ്വ രോഗങ്ങളാൽ കഷ്ടത അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. പാർക്കിൻസൺസ് – ആൽഷിമേഴ്സ് എന്നീ രോഗങ്ങളാൽ ഡിമൻഷ്യ അഥവാ മറവിരോഗം പിടിപെട്ട് സ്വന്തം ദിനചര്യകളും ഭക്ഷണം കഴിക്കാൻ പോലും മറന്നുപോകുന്ന ഒരപൂർവ്വ അവസ്ഥയിലാണുള്ളത്. തലചോറ് ചുരുങ്ങുന്ന അവസ്ഥ വന്നതിനാൽ വിശപ്പ് എന്ന ചോദനപോലും അറിയാനാവാത്തതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് ഡോക്ടർമാർ പറഞ്ഞത്. ആയതിനാൽ മൂത്ത സഹോദരിയായ വിജയമ്മ ട്യൂബിട്ട് ദ്രാവകരൂപത്തിലുള്ള ആഹാരങ്ങൾ കൊടുത്തുകൊണ്ടാണ് ഇപ്പോൾ കനകലതയെ പരിചരിക്കുന്നത്. കൂടെ സഹായത്തിന് സഹോദരപുത്രനും ഭാര്യയും ഉണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്. ഭർത്താവ് കാര്യവട്ടം ശശികുമാർ മരണപ്പെട്ടതിനാലും ഇവർക്ക് മക്കളില്ലാത്തതിനാലും ജീവിത സയാഹ്നത്തിൽ കനകലതചേച്ചി ഒരു കൈത്താങ്ങില്ലാത്ത അവസ്ഥയിലാണ്.

മൂത്ത സഹോദരി വിജയമ്മയും സഹോദരപുത്രൻ അനൂപും കുടുംബവും ആണ് ഇപ്പോൾ ഇവരുടെ തിരുവനന്തപുരം മലയിൻകീഴുള്ള വീട്ടിൽ ഇവർക്ക് സഹായത്തിനുള്ളത്. 2021 നവംബർ മുതലാണ് ഈ രോഗലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. പിന്നീട് MRI സ്കാൻ നടത്തിയപ്പോഴാണ് ഡോക്ടർമാർ തലചോർ ചുരുങ്ങുന്ന ഈ അവസ്ഥ സ്ഥിരീകരിച്ചത്. ഈ രോഗത്തിന് മരുന്നില്ല. എന്നാൽ ചികിൽസയിലൂടെ ആൾക്ക് വിഭ്രാന്തി വരാതെ ഒരു പരിധിവരെ സൗഖ്യം നൽകാം എന്നുമാത്രം. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിൽസയിൽ ആയിരുന്നു എന്നും ഇപ്പോൾ വീട്ടിൽ താമസിച്ചുതന്നെയാണ് ചികിത്സ എങ്കിലും മാസാമാസം ചെക്കപ്പിന് ആശുപത്രിയിൽ പോകേണ്ടതുണ്ട്. അമ്മ സംഘടനവഴി ഇൻഷുറൻസും ആത്മയുടെയും ചലച്ചിത്ര അക്കാദമിയുടേയും ചെറിയ ധനസഹായങ്ങൾ ലഭിച്ചിരുന്നു എങ്കിലും നിലവിൽ അമ്മ സംഘടന വഴി മാസാമാസം ലഭിക്കുന്ന 5000 രൂപ കൈനീട്ടം മാത്രമാണ് ഇവർക്കിപ്പോൾ ഉള്ള ഏക വരുമാനം.

നമ്മുടെ ടീം അമ്മ ഭാരവാഹികളുമായി ബന്ധപ്പെടുകയും നിജസ്ഥിതി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. നിലവിൽ അമ്മയിൽ മെമ്പറായ കനകലതചേച്ചിക്ക് എന്തെങ്കിലും സഹായം നമ്മളാൽ ചെയ്യുന്നതിന് അമ്മയിൽ നിന്ന് പെർമിഷൻ ലഭിച്ചിട്ടുമുണ്ട്. ചാരിറ്റി ചെയ്യുമ്പോൾ നമ്മൾ വളരേയധികം സൂക്ഷിക്കേണ്ടതുള്ളതിനാലാണ് അമ്മയുമായി അന്വേഷിക്കുകയും അനുവാദം ചോദിക്കുകയും ചെയ്തത്. അവശത അനുഭവിക്കുന്ന ഒരാർട്ടിസ്സ്റ്റിന് സംഘടനയ്ക്ക് പുറത്ത് നിന്ന് സഹായം നൽകുന്നതിന് തടസങ്ങളൊന്നുമില്ല എന്നാണ് അമ്മയുടെ വേണ്ടപെട്ടവർ നമ്മെ അറിയിച്ചത്. അവർ നമുക്ക് കനകലതചേച്ചിയുടെ അക്കൗണ്ട് വിവരങ്ങൾ നൽകുകയും ചെയ്തു. ഈ അവസരത്തിൽ നമുക്കെന്തെങ്കിലും രീതിയിൽ സാമ്പത്തികമായി അവരെ സഹായിക്കാൻ ശ്രമിക്കാം. അവരെ നേരിട്ട് പോയി കാണുന്നതിനും തടസമില്ല എന്നാണ് വേണ്ടപെട്ടവർ അറിയിച്ചത്. മലയിൻകീഴുള്ള വീട്ടിലാണ് കനകലത ചേച്ചി ഇപ്പോൾ താമസിക്കുന്നത് എന്നതിനാൽ ഈ അവസരത്തിൽ തിരുവനന്തപുരത്തുള്ള നമ്മുടെ ഗ്രൂപ്പ് മെമ്പേർസിനാണ് കൂടുതൽ പ്രവർത്തിക്കാൻ കഴിയുക.ചേച്ചിയുടെ അഡ്രസ് താഴെ കൊടുക്കുന്നു.

𝐀𝐝𝐝𝐫𝐞𝐬𝐬:
കനകലത സിനി ആർട്ടിസ്റ്റ് , “കനകം”, പുളിയറക്കട ജംഗ്ഷൻ, പൊട്ടയിൽ, മലയിൻകീഴ് പി.ഓ. , തിരുവനന്തപുരം.
𝐀𝐜𝐜𝐨𝐮𝐧𝐭 𝐃𝐞𝐭𝐚𝐢𝐥𝐬:
𝐊𝐚𝐧𝐚𝐤𝐚𝐥𝐚𝐭𝐡𝐚. 𝐂
𝐈𝐧𝐝𝐢𝐚𝐧 𝐁𝐚𝐧𝐤
𝐀𝐜/𝐍𝐨:𝟒𝟑𝟎𝟎𝟓𝟒𝟏𝟔𝟏
𝐈𝐅𝐒𝐂: 𝐈𝐃𝐈𝐁𝟎𝟎𝟎𝐋𝟓𝟓𝟕

കഷ്ടത അനുഭവിക്കുന്ന ഈ അഭിനേത്രിയെ സഹായിക്കാൻ താൽപര്യമുള്ള ഗ്രൂപ്പിലെ സുമനസുകൾക്ക് , നിങ്ങൾക്ക് കഴിയുന്ന രീതിയിൽ എന്തെങ്കിലും ചികിൽസാസഹായം സാമ്പത്തികമായി നൽകാവുന്നതാണ്. അങ്ങനെ സാധിച്ചാൽ നമ്മുടെ ഈ ഫിലിം ഗ്രൂപ്പിനത് മുതൽക്കൂട്ടും നമ്മൾ ചെയ്യുന്ന ഒരു സൽപ്രവൃത്തിയും നൻമയുമാവും അത്.തിരുവനന്തപുരത്തോ സമീപപ്രദേശങ്ങളിലോ ഉള്ള പോയി കാണാൻ സന്നദ്ധരായവർ ഉണ്ടെങ്കിൽ പറയുക. താൽപര്യമുള്ളവർക്ക് ഇൻബോക്സിൽ വരാം. നമുക്ക് ഒരു ടീം ഫോം ചെയ്ത് കൂടുതൽ എന്തെങ്കിലും ചെയ്യാൻ പറ്റുമോ എന്ന് ആലോചിക്കാവുന്നതാണ്. കൂടുതൽ നിർദ്ദേശങ്ങളോ അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ കമൻ്റായി പങ്കുവെക്കാവുന്നതാണ്.

NB: ചാരിറ്റി ചെയ്യുമ്പോൾ സൂക്ഷിക്കുക. നിങ്ങൾ നൽകുന്ന സഹായം വേണ്ടപെട്ടവർക്ക് തന്നെയാണ് എത്തുന്നത് എന്ന് ഉറപ്പുവരുത്തുക. ഈ അക്കൗണ്ട് നമ്പർ വെരിഫൈഡ് & ട്രസ്റ്റഡ് ആണ്. ‘അമ്മ’യിൽ നിന്നും നേരിട്ട് ലഭിച്ചതും നമ്മൾ അന്വേഷിച്ച് ഉറപ്പുവരുത്തിയതുമാണ്.

You May Also Like

സ്വാസികയുടെ ഇറോട്ടിക് രംഗങ്ങളുള്ള ‘ചതുര’ത്തിലെ വീഡിയോ ഗാനം റിലീസ് ആയിരിക്കുകയാണ്

സ്വാസികയുടെ ഇറോട്ടിക് രംഗങ്ങളുള്ള ചതുരത്തിലെ വീഡിയോ ഗാനം റിലീസ് ആയിരിക്കുകയാണ്. റാണി എന്ന വരികളോടെ തുടങ്ങുന്ന…

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം

ഉദയായുടെ മുകളിൽ താഴ്ന്നു പറന്ന വിമാനം Nishadh Bala 1966 കാലഘട്ടത്തിൽ ഉദയായുടെ സ്റ്റുഡിയോ പ്രദേശത്തിന്…

മലയാളത്തിൽ ഏറ്റവും കൂടുതൽ കുറ്റാന്വേഷകന്റെ വേഷം ചെയ്തത് പ്രേം നസീർ ആയിരുന്നു

Bineesh K Achuthan ഇയാൻ ഫ്ലെമിംഗിന്റെ ഫിക്ഷണൽ കഥാപാത്രമായ ജെയിംസ് ബോണ്ടിന്റെ പ്രഥമ ചലച്ചിത്ര രൂപാന്തരം…

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം

ഷൂട്ടിങ്ങിനിടെ വഴക്ക്, പ്രമുഖ സംവിധായകൻ ധനുഷിന്റെ ചെകിട്ടത്തടിച്ചു – ഞെട്ടിക്കുന്ന സംഭവം ഒരേ രംഗത്തിനായി ഒന്നിലധികം…