ഇതൊരു മമ്മൂട്ടി ആരാധകന്റെ കുറിപ്പാണു. അതായതു മലയാളം ഇൻഡസ്ട്രി ബി ഗ്രെഡ് സിനിമകളുടെ ഈറ്റില്ലം ആയിരുന്നു എന്നും മുഖ്യധാരാ സംവിധായകർ പോലും അങ്ങനെയാണ് ചെയ്തിരുന്നതെന്നും മറ്റു ഭാഷക്കാർ മലയാള സിനിമകളെ മോശം കണ്ണോടെ ആയിരുന്നു കണ്ടിരുന്നെതെന്നും മമ്മൂട്ടി ആരാധകൻ പറയുന്നു. അതിൽ നിന്നൊക്കെ ഒരു മാറ്റം കൊണ്ടുവന്നത് മമ്മൂട്ടി ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. കുടുംബസമേതം കാണാൻ കൊള്ളാവുന്ന ചിത്രങ്ങളിലൂടെ മമ്മൂട്ടി മലയാള സിനിമാ വ്യവസായത്തെ മാന്യതയുള്ളതാക്കി എന്നാണ് ആരാധകൻ അവകാശപ്പെടുന്നത് . കുറിപ്പ് വായിക്കാം
മലയാളസിനിമയിൽ മമ്മൂക്ക നടത്തിയ ശുദ്ധികലശം…!
Moidu Pilakkandy
“പണ്ടത്തെ മലയാള സിനിമയെന്നാൽ വളരേ മോശം പടങ്ങളിറക്കുന്ന ഇൻഡസ്ട്രി എന്നാണ് അന്യഭാഷകളിലെ പ്രേക്ഷകരും ഇന്ത്യപരക്കെ പൊതുവെയും സംസാരമുണ്ടായിരുന്നത്…! പണ്ട് കാബറെ ഡാൻസും ബലാൽസംഗവുമെല്ലാം ഇറങ്ങുന്ന മിക്കപടങ്ങളിലേയും ചേരുവകളായിരുന്നു…! ഇതിനൊരു മാറ്റം വന്നത് എൺപതുകളിൽ മമ്മുക്കയുടെ വരവോട് കൂടിയാണ്…! മമ്മുക്കയുടെ വളരേ ഡീസൻറായ വ്യക്തിവിശേഷം മലയാളസിനിമയേയും സ്വാധീനിച്ചു…! അങ്ങനെ ഒത്തിരി കലാമൂല്ല്യമുള്ള സിനിമകൾ മലയാളത്തിൽ വരികയും കുടുംബസമേതം ഭയമില്ലാതെ കാണാൻ പറ്റുന്ന രീതിയിൽ മലയാള സിനിമ അടിമുടി മാറുകയും മറ്റ്ഭാഷകളിൽ ബഹുമാനം നേടുകയും ചെയ്തു…!”
“ദളപതിയിലെ മമ്മുക്കയുടെ മിന്നുന്ന പ്രകടനം ആദ്യമായി ഒരുമലയാള നടൻ അന്യഭാഷയിൽ പോയി അവിടത്തെ നായകനടനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധകരെ സൃഷ്ടിച്ച മാസ്മരികതയായിരുന്നു…! മമ്മുക്കയുടെ സാമ്രാജ്യവും സി.ബി.ഐയുമൊക്കെ അന്യസംസ്ഥാനങ്ങളിൽ വരെ ബ്ലോക്ക് ബസ്റ്ററുകളായി…! വടക്കൻ വീരഗാഥ, വിധേയൻ, അംബേദ്കർ എന്നീ പടങ്ങളിലൂടെ 3 ഭരത് അവാർഡ് നേടി അമിതാബച്ചനുപോലും നേടാൻ പറ്റാത്ത നേട്ടങ്ങൾ നേടി മമ്മുക്ക മലയാളത്തിൻ്റെ അഭിമാനമായി…!”
“അങ്ങനെ നല്ലരീതിയിൽ മുന്നോട്ട് പൊയ്ക്കൊണ്ടിരുന്ന മലയാളസിനിമ എന്നാൽ പൊടുന്നനെ വീണ്ടും ഒരു മോശപ്പെട്ട അവസ്ഥയിലേക്ക് 2000 ആണ്ടോടുകൂടി നീങ്ങുന്ന അവസ്ഥ സംജാതമായി…! ഷക്കീല എന്ന പുത്തൻ താരോദയത്തിൻ്റെ രംഗപ്രവേശത്തോടെ മലയാളത്തിൽ മസാലചിത്രങ്ങളുടെ കുത്തൊഴുക്കാണ് ഉണ്ടായത്…! അതോടെ അന്യഭാഷക്കാർ വീണ്ടും മലയാളത്തെ അവജ്ഞയോടെ നോക്കി കാണാൻ തുടങ്ങി…! മലയാളസിനിമ വല്ലാത്തൊരു പ്രതിസന്ധിയിലൂടെ കടന്നുപോയ കാലമായിരുന്നു അത്…!”
“വൃദ്ധൻമാരടക്കമുള്ള പ്രേക്ഷകർ കുടുംബം വരെ മറന്ന് ബി,സി ക്ളാസ് തീയേറ്ററുകളിലേക്ക് കുതിക്കുകയും എ-ക്ളാസ് തീയേറ്ററുകളിൽ കളിക്കുന്ന മെയ്ൻ സ്ട്രീം പടങ്ങൾ കാണാൻ ആളില്ലാതെ വരികയും ചെയ്തു..! അങ്ങനെ ഒരുപാട് നിർമ്മാതാക്കളും മറ്റു നായകനടൻമാരും പ്രതിസന്ധിയിലായി എന്നാൽ അവിടെയും രക്ഷകനായി മമ്മുക്കതന്നെ മലയാളസിനിമയുടെ രക്ഷകനായി എത്തി…!”
“എൺപതുകളിൽ നിന്ന് മമ്മുക്ക മലയാളത്തിൽ നടത്തിയ സമാനമായ ശുദ്ധീകരണം പോലെ 2000-2003 കാലത്തെ ഷക്കീല തരംഗവും ബിഗ്രേഡ് തരംഗവും അവസാനിപ്പിച്ചത് മമ്മുക്കയാണ്…! മമ്മുക്കയുടെ രാക്ഷസരാജാവിൻ്റെ റിലീസിങ്ങിൻ്റെ കൂടെ ഷക്കീല രാക്ഷസരാജ്ഞി എന്നപടമിറക്കി ഒരു പോരാട്ടത്തിന് മുതിർന്നിരുന്നു…”
“എന്നാൽ മമ്മുക്ക ഇടപെട്ട് ആ റിലീസിങ് തടയുകയും രാക്ഷസരാജ്ഞിക്ക് റിലീസിങ്ങ് മാറ്റിവെക്കേണ്ടിയും വന്നു…! പതിയെ മമ്മുക്ക അത്തരം ബിഗ്രേഡ് പടങ്ങളുടെ സംവിധായകരെ കണ്ട് നേർവഴിക്ക് നല്ല പടങ്ങൾ എടുക്കാൻ ഉപദേശിക്കുകയും ഷക്കീലയെ മലയാളത്തിൽ നിന്ന് പുറത്താക്കുകയും ചെയ്തു…! അങ്ങനെ മലയാളത്തിൻ്റെ പേരുദോഷം ഒരിക്കൽക്കൂടി മമ്മുക്ക ഇടപെട്ട് മാറ്റിത്തന്നു…!”