Moidu Pilakkandy
മിനു മുനീർ എന്ന മിനു കുര്യൻ. ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത് ജയസൂര്യ നായകനായി അഭിനയിച്ച് 2008 ൽ പുറത്തിറങ്ങിയ “ദേ ഇങ്ങോട്ട് നോക്കിയേ” എന്ന ചിത്രത്തിൽ ചെറിയൊരു വേഷം ചെയ്ത് മലയാളസിനിമയിൽ വന്ന അഭിനേത്രിയാണ് മിനു കുര്യൻ. ക്രൈസ്തവ പാരമ്പര്യമുള്ള എറണാകുളം സ്വദേശിയായ മിനു കുര്യൻ സ്കൂൾ പഠനകാലത്ത് തന്നെ നൃത്തത്തിലും സംഗീതത്തിലുമൊക്കെ പ്രാവീണ്യം നേടിയിരുന്നു..
BA, LLB വിദ്യാഭ്യാസമുള്ള മിനു കുര്യൻ ദുബായിൽ ഒരു ലീഗൽ കൺസൾട്ടൻസിയിൽ ജോലി ചെയ്തിരുന്ന സമയത്ത് സംവിധായകൻ ബാലചന്ദ്രമേനോനെ കാണാനും പരിചയപ്പെടാനും കഴിഞ്ഞതാണ് മിനു കുര്യൻ്റെ ജീവിതത്തിൽ വഴിത്തിരിവായത്. മിനുവിൻ്റെ പെരുമാറ്റത്തിൽ ആകൃഷ്ടനായ ബാലചന്ദ്രമേനോൻ തൻ്റെ പുതിയ പടത്തിൽ റോൾ ഓഫർ ചെയ്യുകയും അങ്ങനെ മിനു കുര്യൻ സിനിമയിലേക്ക് രംഗപ്രവേശം ചെയ്യുകയും ചെയ്തു.
പിന്നീട് വൺവേ ടിക്കറ്റ്, നാടകമേ ഉലകം, കലണ്ടർ , ഡാ തടിയാ തുടങ്ങി പതിനഞ്ചോളം മലയാള പടങ്ങളിൽ മിനു അഭിനയിച്ചിട്ടുണ്ട്. എന്നാൽ മലയാളത്തിൽ തിരക്ക് കുറഞ്ഞപ്പോൾ തമിഴിൽ നിന്നും വന്ന ഗ്ലാമർ ഓഫറുകൾ മിനു സ്വീകരിച്ചു. അങ്ങനെ മിനു കുര്യൻ 2013 ൽ പുറത്തിറങ്ങിയ “പുല്ലുകെട്ട് മുത്തമ്മ” എന്ന ഗ്ലാമർ പടത്തിൽ ലീഡ് റോളിൽ അഭിനയിച്ചു. മിനു കുര്യൻ്റെ ഗ്ലാമർ നല്ല രീതിയിൽ പ്രദർശിപ്പിച്ച പടം ശ്രദ്ധനേടി.
അങ്ങനെ ചെന്നൈയിലേക്ക് ചുവടുമാറ്റിയ മിനുകുര്യൻ 2016 ൽ ഓസ്ട്രേലിയയിലും ന്യൂസിലൻ്റിലും ബിസിനസുകളുള്ള മുഹമ്മദ് മുനീർ അബ്ദുൽ ലത്തീഫ് എന്ന കോടീശ്വരനായ ചെന്നൈ ബെയ്സ്ഡ് ബിസിനസുകാരനെ വിവാഹം കഴിക്കുകയും വിവാഹശേഷം ഇസ്ലാം മതം സ്വീകരിച്ച് മിനു മുനീർ എന്ന് പേര് മാറ്റുകയും ചെയ്തു. അതിന് ശേഷം പുല്ലുകെട്ട് മുത്തമ്മയുടെ രണ്ടാം ഭാഗമായി 2018 ൽ പുറത്തിറങ്ങിയ “പാൽക്കാരി” എന്ന ഗ്ലാമർ പടത്തിലും അഭിനയിച്ചിട്ടുണ്ട്.ഇപ്പോൾ ചെന്നൈയിൽ നൃത്തവേദികളിൽ ഭരതനാട്യം, മോഹിനിയാട്ടം അവതരണവും മറ്റുമായി കലാസാംസ്കാരിക രംഗത്ത് സജ്ജീവമാണ് മിനു മുനീർ