പ്രിയ ലാലേട്ടന് ജൻമദിനാശംസകൾ..!

Moidu Pilakkandy

മലയാളത്തിൻ്റെ മെയ്ൻസ്ട്രീം സൂപ്പർ താരമായിട്ടും ബിഗ്രേഡ് ഇൻഡൻ്ട്രിയോടോ അതിൽ അഭിനയിച്ച കലാകാരോടോ ലാലേട്ടൻ ഒരിക്കലും വേർതിരിവ് കാണിച്ചിട്ടില്ല..! ഒരിക്കൽ വനിത മാഗസിൻ വർഷങ്ങൾക്ക് മുൻപ് 2001 – 2002 കാലഘട്ടത്തിലാണെന്ന് തോന്നുന്നു ലാലേട്ടനെ വച്ച് കേരളത്തിലെ പല കോളേജുകളിൽ നിന്നും സെലക്ട് ചെയ്ത കുറച്ചധികം കോളേജ് കുമാരൻമാരെയും കുമാരിമാരെയും വച്ച് ഒരു ഓണാഘോഷം പരിപാടിയും അവർക്ക് ഫീച്ചർ എഴുതാനായുള ഒരു ഇൻ്റർവ്യൂവും ഈ വിദ്ധ്യാർത്ഥീ-വിദ്യാർത്ഥിനികളെ വച്ച് നടത്തിയിരുന്നു. അതിന്റെ മീഡിയ പാട്ട്നർ ആയി വന്ന ഏഷ്യാനെറ്റ് ഈ പ്രോഗ്രാം സംപ്രേഷണം ചെയ്തിരുന്നു എന്നുമാണ് ഓർമ്മ.

ഷക്കീല തരംഗം കൊടുംബിരി കൊണ്ടിരിക്കുന്ന ഒരു സമയം കൂടി ആയിരുന്നു അത്. പരിപാടിയിൽ ലാലേട്ടനോട് വിദ്യാർത്ഥികൾക്ക് നേരിട്ട് സംസാരിക്കാനും ചോദ്യങ്ങൾ ചോദിക്കാനും അവസരം നൽകിയിരുന്നു. അതിൽ ഒരു വിരുതൻ ചോദിച്ച ചോദ്യം “ലാലേട്ടൻ ഷക്കീലയോടൊത്തും ബിഗ്രേഡ് പടങ്ങളിലും അഭിനയിക്കാൻ തയ്യാറാണോ” എന്നായിരുന്നു. മറുപടിയായി ലാലേട്ടൻ പറഞ്ഞത് “അതിനെന്താ മോനേ..! ആരുടെകൂടെ അഭിനയിക്കാനും ഇത്തരം പടങ്ങളിൽ അഭിനയിക്കാനും എനിക്ക് ഒരു വിരോധവുമില്ല. സത്യത്തിൽ ഇഷ്ടമാണ്” എന്നാണ് ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞത്. പല മെയ്ൻസ്ട്രീം പ്രമുഖരും സാംസ്കാരിക നായകൻമാരും ഷക്കീലയുടെ പടങ്ങളുടെ വിജയം കണ്ട് ഷക്കീലയ്ക്കെതിരെയും ഇത്തരം പടങ്ങൾക്കെതിരെയും പാരവെപ്പ് നടത്തിയിരുന്നു അക്കാലത്ത്. എന്നാൽ ലാലേട്ടൻ ഇത്തരത്തിൽ ഒരാളുടേയും അന്നം മുട്ടിക്കുന്ന ഇടപെടലുകൾ നടത്തിയിട്ടില്ല. അതാണ് അദ്ദേഹത്തിന്റെ മഹത്വം.

മുൻപ് കോളേജ് വിദ്ധ്യാർത്ഥികളോട് പറഞ്ഞ വാക്ക് 100% സത്യമാണെന്ന് പിന്നീട് ലാലേട്ടൻ തെളിയിക്കുകയും ചെയ്തു. ഷക്കീല തരംഗത്തിന് ശേഷം ഫീൽഡൗട്ടായി മലയാളസിനിമയിൽ നിന്ന് മറയപ്പെട്ട ഷക്കീലയെ 2007 ൽ അൻവർ റഷീദ് സംവിധാനം ചെയ്ത “ചോട്ടാ മുംബൈ” എന്ന സൂപ്പർ ഹിറ്റ് പടത്തിലൂടെ മലയാളത്തിൽ തിരികെ കൊണ്ടുവരാനും ലാലേട്ടൻ നിർണ്ണായക പങ്കുവഹിച്ചു. അൻവർ റഷീദ് ഷക്കീലയെ വച്ച് ഈ സീൻ ചെയ്യുന്നതിനെ പറ്റി പറഞ്ഞപ്പോൾ ഒരു മടിയും കൂടാതെ അതിനെന്താ നമുക്ക് വർക്കൗട്ടാക്കാമല്ലോ എന്നാണ് ലാലേട്ടൻ പറഞ്ഞത്.

ആ സിനിമയിലെ ഏറ്റവും മികച്ച കോമഡി സീനായി അത് മാറി. ഷക്കീലയുമായുള്ള സീനിൽ ” ഞാൻ ചേച്ചിയുടെ ആരാധകനാണ്..!. ആരാധകൻ…! കിന്നാരത്തുമ്പികൾ ഞാൻ 3 പ്രാവശ്യം കണ്ടു…!” എന്നു ലാലേട്ടൻ ഡയലോഗ് പറഞ്ഞപ്പോൾ തിരിച്ചുള്ള ഡയലോഗ് പറയാൻപോലും മറന്ന് ഷൂട്ടിങ് സമയത്ത് താൻ ഒരു മായികലോകത്തെത്തിയ പോലുള്ള അവസ്ഥയിൽ ആയിപോയി എന്ന് ഷക്കീല പറഞ്ഞിരുന്നു. അതിന് മുന്നത്തെ സീനിൽ ബിഗ്രേഡ് പടം എടുക്കാൻ വന്ന സംവിധായകനോട് ” പേടിക്കണ്ട. എല്ലാം നമ്മുടെ ഷക്കീലചേച്ചിയുടെ ഫാൻസാണ്. അല്ല സാറേ സാറിൻ്റെ പടത്തിൽ അഭിനയിച്ചുകൊണ്ടിരുന്ന അഭിലാഷയും സജിനിയുമൊക്കെ ഇപ്പോൾ എന്തുചെയ്യുന്നു? അവരേകൂടെ ഒന്ന് തിരിച്ചു കൊണ്ടുവരാൻ പാടില്ലേ? ” എന്ന് ചോദിക്കുന്ന ഒരു സീനുണ്ട്. ബിഗ്രേഡ് സിനിമാ ആരാധകർ പലപ്പോഴും ആഗ്രഹിച്ച ഇന്നും ആഗ്രഹിക്കുന്ന ഒരുകാര്യമാണ് ലാലേട്ടൻ ഈ സീനിൽ ചോദിച്ചത്.

ഷക്കീല പിന്നീട് വർഷങ്ങൾക്കുശേഷം ഫ്ലവേർസ് ടിവിയിലെ പ്രോഗ്രാമിന് വന്നപ്പോൾ ചോട്ടാ മുംബൈ ലൊക്കേഷനിൽ ലാലേട്ടനൊത്തുള്ള ഈ കോംബിനേഷൻ സീനിൽ കിട്ടിയ നല്ല അനുഭവം തുറന്നുപറയുന്നുണ്ട്. കിന്നാരത്തുമ്പികൾ റഫറൻസ് ഉള്ള ഡയലോഗ് ലാലേട്ടൻ പറയുന്ന സമയത്ത് ഷക്കീല അത് വിശ്വസിക്കാനാവാതെ “No. No Sir.. You are not telling like that” എന്നോ മറ്റോ ഇംഗീഷിൽ പറഞ്ഞപ്പോൾ ലാലേട്ടൻ തിരിച്ച് “Yes. I have seen that movie. What is wrong with you. Actually I am your fan” എന്നുപറഞ്ഞ് അഭിനന്ദിച്ചു. ഇത് കേട്ടതോടെ ഷക്കീല വല്ലാത്തൊരു സന്തോഷ അവസ്ഥയിൽ എത്തി എന്നാണ് ഫ്ലവേർസ് ചാനലിൽ വന്നപ്പോൾ പറഞ്ഞത്. ഷക്കീല പറഞ്ഞു ” That time I was like flying. അതാണ് ഒരു ഗ്രേറ്റ് പെഴ്സൻ്റെ പെഴ്സനാലിറ്റി. It’s like you don’t hide anything but appreciating others. അത് അവരുടെ അടുത്തുണ്ട്” .

ഷക്കീലയുടെ ഇത് പറഞ്ഞ ഈ പ്രോഗ്രാമിൻ്റെ ലിങ്ക് താഴെ കൊടുക്കുന്നു. ഷക്കീല ഇത് പറഞ്ഞരീതിയും ബോഡി ലാങ്ക്വേജും ശ്രദ്ധിച്ചാൽ മനസിലാവും അവർ ലാലേട്ടനെ പറ്റി പറഞ്ഞത് 100% ആത്മാർത്ഥതയോടെ ഹൃദയത്തിൽ തട്ടിയാണെന്ന്.

Leave a Reply
You May Also Like

മമ്തയോട് ആസിഫ് അലി പ്രണയം തുറന്നു പറഞ്ഞപ്പോൾ മമ്തയുടെ മറുപടി

മലയാള സിനിമയില്‍ വ്യത്യസ്ത കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന നടനാണ് ആസിഫ് അലി. റോഷാക്ക്, കൂമന്‍…

അന്ന് അയാൾ മോശമായി സ്പർശിച്ചതിനു ശേഷം മഞ്ഞ ഡ്രെസ് ഇടാൻ ഭയമായിരുന്നു

തെന്നിന്ത്യൻ ചലച്ചിത്രനടിയും മോഡലുമാണ് ഐശ്വര്യ ലക്ഷ്മി . ഫഹദ് ഫാസിൽ, ടൊവീനോ തോമസ്, ആസിഫ് അലി,…

ഡിയർ ജെന്നത് , ഈ സിനിമയുടെ യാത്രയിൽ നിന്നോട് ചേർന്നിരിക്കാനാണ് എനിക്ക് തോന്നിയത്.

ജയലക്ഷ്മി ജി Dear Jenneth ഒരു മനുഷ്യൻ ഹൃദയത്തിൽ താമസിച്ചിട്ട് പെട്ടെന്നൊരു ദിവസം യാത്ര പറയാതെ…

പൊന്നിയിൻ സെൽവൻ, ജയറാമിനെക്കാൾ പ്രതിഫലം ഐശ്വര്യ ലക്ഷ്മിക്ക്

ചോളസാമ്രാജ്യത്തിന്റെ വെല്ലുവിളികളും അധികാരതർക്കങ്ങളും എല്ലാം പ്രമേയവത്കരിച്ച മണിരത്നത്തിന്റെ സ്വപ്ന ചിത്രമാണ് പൊന്നിയിൻ സെൽവൻ. ഇപ്പോൾ തിയേറ്ററുകളിൽ…