Moidu Pilakkandy

മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ് ഇരട്ടസംവിധായകർ/ ഡയറക്ടർസ് കോംബോ ആയ സിദ്ദീഖ്-ലാൽ ഇൻഹരിഹർ നഗറിൻ്റെ സെറ്റിൽ “ഉന്നം മറന്ന് തെന്നിപ്പറന്ന” എന്ന ഗാനരംഗം ചിത്രീകരിക്കുന്നതിൻ്റെ ഒരു റെയർ വീഡിയോ ആർക്കൈവ്.

സിദ്ദിഖ്ക്ക ചെറുപ്പകാലത്ത് എത്ര സുമുഖനും ആക്ടീവും ആയിരുന്നു എന്നും വീഡിയോ കണ്ടാൽ നിങ്ങൾക്കിതിൽ നിന്നും മനസിലാക്കാം. സ്വഭാവ സവിശേഷതകളാൽ വൈരുദ്ധ്യങ്ങളുടെ കോംബോ ആയിരുന്നു സിദ്ദീഖ്-ലാൽ. സിദ്ദീഖ്ക്ക ഏറ്റവും സൗമ്യശീലനും ക്ഷമാശീലനും ആരുമായും വാക് തർക്കത്തിന് പോവാത്ത ആളായിരുന്നെങ്കിൽ നേരെ ഓപ്പോസിറ്റ് വ്യക്തിത്യമായിരുന്നു ലാൽ. റഫ് ആൻഡ് ടഫ് പിന്നെ ആരെയും കൂസാത്തവൻ. അതായിരുന്നു ലാൽ. ഈ വീഡിയോയിൽ ഷൂട്ടിങ് നടക്കുന്ന സമയത്ത് ജൂനിയർ നടിമാരും സെറ്റിലുള്ളപ്പോൾ അനേകം ക്രൂവും നോക്കിനിൽക്കേ ഡയറക്ഷൻ നൽകുന്ന സമയത്ത് വരെ ലാൽ സിഗരറ്റ് വലിച്ച് ഊതിവിട്ടാണ് നിർദ്ദേശങ്ങൾ നൽകുന്നത് എന്നുകാണാം. കല്ല്യാണരാമനിൽ ലാൽ ദിലീപിനോട് സാമ്പാർ രുചിനോക്കാൻ പറയുന്ന സീനിൽ ഉള്ള ഡയലോഗ് “സിഗററ്റും ബീഡിയും വലിച്ച് അച്ചുവേട്ടൻ്റെ നാവിൽ രുചിയറിയാതായി. അതിനാൽ നീതന്നെ നോക്കി പറയ്” എന്ന സീൻ സിനിമയിലാണേലും ലാലിനെ സംബന്ധിച്ച് അത് സത്യസന്ധമായാണ് എന്ന് നമുക്ക് മനസിലാക്കാനാവും.

എറണാകുളത്തെ ഇവരുടെ പ്രിയപ്പെട്ട മയൂര ഹോട്ടലിൽ സ്ക്രിപ്റ്റിൻ്റെ വർക്ക് രണ്ടാളും കൂടി നടത്തുമ്പോൾ സിദ്ദിഖ്ക്ക 3 മാസങ്ങളോളം വരെ വീട്ടിൽ പോകാതെയാണ് അതിൻ്റെ പണിപ്പുരയിൽ മുഴുകിയിരുന്നത്. വീട്ടിൽ നിന്നും അകന്നുള്ള ശാന്തമായ അറ്റ്മോസ്ഫിയർ ഉണ്ടായാലാണ് മികച്ച രീതിയിൽ സർഗ്ഗാത്മകമായ സൃഷ്ടികൾ നടത്താനാവൂ എന്നതാണ് സിദ്ദിഖ്ക്കയുടെ ഭാഷ്യം. എന്നാൽ ലാൽ നേരെ തിരിച്ചായതിനാൽ ഫുൾടൈം ജോലിയിൽ മുഴുകാൻ ലാലിനാവില്ല. വർക്കിൽ നിന്ന് ബ്രേക്കെടുത്ത് വീട്ടിൽ പോയി എൻജോയ് ചെയ്താലെ ഒന്ന് റീച്ചാർജ് ആയി അടുത്ത ദിവസം ജോലി ചെയ്യാനാവൂ എന്നതാണ് ലാലിൻ്റെ അഭിപ്രായം. അതിനാൽ സ്ക്രിപ്റ്റിൻ്റെ വർക്കിൽ രാത്രിയായാൽ ലാൽ സിദ്ദിഖ്ക്കയേ ഹോട്ടലിൽ തനിച്ചാക്കി വീട്ടിലേക്ക് മടങ്ങൂ. സിദ്ദിഖ്ക്ക അതിൽ മറുത്തൊന്നും പറയാറുമില്ല. കാരണം സിദ്ദിഖ്ക്ക മറ്റാരുമില്ലാതെ ഫ്രീ ആവുമ്പോഴാണ് കൂടുതൽ ജോലിയിൽ മുഴുകാറ്. ലാൽ വീട്ടിൽ പോയി വൈബായി സുഭിക്ഷഭക്ഷണവും കഴിച്ച് ഉറങ്ങും.

എന്നാലും ലാലിനൊരു ചിന്ത വരും അങ്ങേത്തലയ്ക്കൽ ആ പാവം മനുഷ്യൻ ഊണും ഉറക്കവും വരെ പലപ്പോഴും വേണ്ടെന്ന് വച്ച് സ്ക്രിപ്റ്റിൻ്റെ വർക്ക് നടത്തുമ്പോൾ താൻ ഇങ്ങനെ വീട്ടിൽ കിടന്നുറങ്ങുന്നത് ശരിയല്ലല്ലോ എന്ന ചിന്ത ലാലിനെ വേട്ടയാടും. അതിനാൽ ലാൽ രാവിലെ തന്നെ വീണ്ടും ഹോട്ടലിലെത്തി സിദ്ദിഖിനൊപ്പം ചേരും. സിദ്ദിഖിന് എഴുതാൻ പെർസനൽ സ്പെയ്സും കിട്ടി ലാലിന് വീട്ടിൽ പോയി റീച്ചാർജ്ഡ് ആവാനും പറ്റി രാവിലെ രണ്ടുപേരും ഇതെല്ലാം മറന്ന് കോമൺ ഗോളിനായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനുമായി. ഇത് രണ്ട് പേർക്കും സിനിമയ്ക്കും ഗുണകരമായി. സൗമ്യനും ക്ഷമാശീലനുമായി സിദ്ദിഖ്ക്കയെ മുതലെടുക്കാൻ വരുന്നവരെ ലാൽ നേരിട്ട് കൈകാര്യം ചെയ്യും.

മിമിക്രി കലാകാരനും തമാശ എഴുത്തുകാരനായാലും ലാലിന്റെ റഫ് & ടഫ് സ്വഭാവം കാരണം ലാലുള്ള സെറ്റിൽ സിദ്ദിഖ്ക്കയെ പുറത്തുനിന്ന് ഡിസ്റ്റർബ് ചെയ്യാൻ ആരും ധൈര്യപ്പെട്ടില്ല. അതുപോലെ ലാൽ കട്ടകലിപ്പിലായി പലരോടും ഉടക്കുന്ന സമയത്ത് സിദ്ദിഖ്ക്കയുടെ ക്ഷമാശീലവും നയതന്ത്രസമീപനവും കാര്യങ്ങൾ വഷളാവാതെ നിയന്ത്രിച്ച് അനുനയിപ്പിച്ച് നിർത്തി. ഹിറ്റ്ലറിൻ്റെ ലൊക്കേഷനിൽ മമ്മുക്കയുമായി ലാൽ അങ്ങനൊരു വാക്ക് സംഘട്ടനത്തിൽ ഏർപ്പെട്ടിരുന്നു. സിദ്ദിഖ്ക്ക തന്ത്രപരമായി അനുനയിപ്പിക്കുകയും പടത്തിന് അവസാനം ഗുണകരമായരീതിയിൽ മമ്മുക്കയും പ്രവർത്തിക്കുകയും ചെയ്തു.

ഇത്രയേറേ സക്സസ് ഫുൾ ആയി ബാക്ക്ടുബാക്ക് സൂപ്പർഹിറ്റുകൾ സമ്മാനിച്ച ഈ സംവിധായക കോംബോ എന്തിനാണ് പിരിഞ്ഞത്? മാദ്ധ്യമപ്രവർത്തകർ പലതവണ ചോദിച്ചിട്ടും ഉത്തരം നൽകാൻ ഇവർ തയ്യാറായില്ല. ഒന്നിച്ചുള്ള സിനിമാപ്രവർത്തനത്തിൽ നിന്ന് മാത്രമാണ് അവർ പിരിഞ്ഞത്. എന്നാൽ പിരിഞ്ഞ സമയത്ത് അൽപം അകൽച്ച വന്നെങ്കിൽ കൂടി ജീവിതത്തിൽ അവർ സുഹൃത്തുക്കൾ ആയി തന്നെ തുടർന്നു. സിദ്ദിഖ്ക്കയുടെ ഈയിടെ നടന്ന വിയോഗസമയത്തും എത്തി റഫ് ആൻ്റ് ടഫ് മനുഷ്യൻ ആയിട്ടുപോലും സിദ്ദിഖ്ക്കയുടെ മൃതദേഹത്തിനടുത്ത് നിന്ന് പൊട്ടിക്കരയുന്ന ലാലിനേ നാം കണ്ടതാണ്.

സ്വഭാവ വൈരുദ്ധ്യങ്ങൾ ഉണ്ടായിട്ടും അതെല്ലാം മറന്ന് ഇത്രയേറെ പരസ്പരം സ്നേഹിച്ച സിനിമയിലെ ഈ ചങ്ക് ബ്രോകൾ / ആത്മാർത്ഥ സുഹൃത്തുക്കൾ എന്തിനാവും പിരിഞ്ഞത്? സംഗതിയുടെ ഏതാണ്ട് കിടപ്പ് പല സിനിമാപ്രവർത്തകർക്കും വ്യക്തമായിട്ടുണ്ടെങ്കിലും ഈ വിഷയത്തിൽ നിങ്ങൾ പ്രേക്ഷകരുടെ വിലയേറിയ അറിവുകളും അഭിപ്രായങ്ങളും പങ്കുവെക്കുക. ഈ വിഷയത്തിൽ കൂടുതൽ വ്യക്തത വരുത്താൻ നമുക്കത് ഉപകരിക്കും.

Video Courtesy : Jil Joy
Original Video Credits :
AVM Unni Archives

ഈ വിഷയത്തിൽ വന്ന ചില പ്രസക്ത അഭിപ്രായങ്ങൾ

Shaji Py
കാബൂളി വാല എന്ന സിനിമയാണ് അവരുടെ പിരിയലിനു കാരണം. അവർ വഴക്കിട്ട് പിരിഞ്ഞതല്ല. ഒരാളിൽ നിന്നും രക്ഷപെടാൻ അവർ കണ്ടെത്തിയ മാർഗം ആയിരുന്നു അതു…
ആ ആളെ അവർ പറയാത്തിടത്തോളം ഞാൻ പറയുന്നത് ശരിയല്ല.

Sunil Kumar

സ്വർഗ്ഗ ചിത്ര അപ്പച്ചനുമായി അവർക്ക് ഒരു കരാർ ഉണ്ടായിരുന്നു എന്നാണ് അറിവ്… കരാറിൽ കുടുങ്ങിപ്പോകാതിരിക്കാനാണ് അവർ വേർപിരിഞ്ഞത്… അവർ തമ്മിൽ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല.. മാന്നാർ മത്തായി സ്പീക്കിംഗ് സംവിധാനം ചെയ്തത് കലാധരനും സിദ്ധിക്കും ചേർന്നാണ്.. അതിൽ തന്റെ പേര് മാത്രമായി വരാൻ സിദ്ദിഖിന് താല്പര്യമില്ലായിരുന്നു.. കലാധരന്റെ പേരുവച്ചാൽ ആ സിനിമയ്ക്ക് ഒരു ഹൈപ്പ് കിട്ടുകയുമില്ല.. അങ്ങനെയാണ് സംവിധായകന്റെ പേരില്ലാതെ ചിത്രം വരുന്നത്.. സിദ്ദിഖ് ലാലിന് നന്ദി പറഞ്ഞു കാർഡ് വച്ചുകൊണ്ട്.സിദ്ദിഖ്-ലാൽ ടീം പിരിഞ്ഞതിനുശേഷം സിദ്ധിക്ക് ആദ്യമായി സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് ലാലാണ് എന്ന് പറയുമ്പോൾ തന്നെ അവർക്കിടയിൽ ഒരു പ്രശ്നവുമില്ല എന്ന് ഉറപ്പാണല്ലോ…

Leave a Reply
You May Also Like

25 കോടിയുടെ സ്വത്ത് തട്ടിയെടുത്തുവെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി നടി ഗൗതമിയുടെ പരാതി

25 കോടിയുടെ സ്വത്ത് തട്ടിയെടുത്തുവെന്നും മകളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നും കാട്ടി നടി ഗൗതമി പോലീസ് കമ്മീഷണർക്ക്…

ഏറ്റവും ആസക്തിയോടെ… ഏറ്റവും ആർത്തിയോടെ…

ഏറ്റവും ആസക്തിയോടെ..ഏറ്റവും ആർത്തിയോടെ.. Sunil Waynz ഏറ്റവും കാമാതുരയോടെ കേരളം നോക്കിക്കണ്ട സിനിമാപോസ്റ്റര്‍ ഏതാണെന്ന ചോദ്യത്തിന്…

കളി കണ്ടുനിന്നവൻ കളി മുഴുവൻ നിയന്ത്രിക്കുന്ന യഥാർത്ഥ കളിക്കാരനായി മാറുന്നു

Jittin Jacob Kalathra ഒരു കളിയും ആ കളിയിൽ പങ്കെടുക്കുന്നവരും , കളിക്ക് പുറത്ത് കളി…

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ ഒഫീഷ്യൽ ട്രെയിലർ (മലയാളം), ഒക്ടോബർ 20 റിലീസ്

ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര’ ഒഫീഷ്യൽ ട്രെയിലർ (മലയാളം) ഒക്ടോബർ 20 റിലീസ്. കെ.ജി.എഫ്…