മൻസൂർ അലിഖാൻ അണ്ണൻ അഭിനയം മറന്ന് ജീവിച്ച കഥ..!

Moidu Pilakkandy

2000 ൽ പുറത്തിറങ്ങിയ “സത്യം ശിവം സുന്ദരം” എന്ന മലയാള സിനിമയുടെ ലൊക്കേഷൻ. അതിൽ വില്ലനായ മൻസൂർ അലി ഖാൻ സിനിമയിൽ അന്ധൻമാരായി അഭിനയിക്കുന്ന ഹരിശ്രീ അശോകേട്ടനേയും കൊച്ചിൻ ഹനീഫാക്കയേയും ബസ്റ്റാൻ്റിൽ വച്ച് തല്ലുന്ന സീനുണ്ട്. അന്ധൻമാരായി അഭിനയിക്കുന്നതിനാൽ ഇരുവരും കൃഷ്ണമണി സ്ട്രെയ്ൻ ചെയ്ത് ഭാവം വരുത്തി ശരിക്ക് കാഴ്ച്ചകിട്ടാത്തരീതിയിൽ തന്നെയാണ് അഭിനയിച്ചത്.

ഫൈറ്റ് സീൻ പുരോഗമിക്കവേ മൻസൂർ അലിഖാൻ അഭിനയം മറന്ന് ജീവിക്കാൻ തുടങ്ങി. അതായത് ഹരിശ്രീ അശോകനെ ശരിക്കും രണ്ട് കുത്തും നെഞ്ചത്തൊരു ചവിട്ടും വച്ചുകൊടുത്തു മൻസൂർ അണ്ണൻ. കൊച്ചിൻ ഹനീഫാക്ക അൽപം തിണ്ണമിടുക്കുള്ള ആളായതിനാവണം മൻസൂർ അണ്ണൻ ഹനീഫാക്കയോട് ഇത്തരത്തിൽ “റിയലിസ്റ്റിക്” പ്രകടനം നടത്താതെ ഒഴിവാക്കി ഹരിശ്രീ അശോകേട്ടനെ ആണ് ടാർഗ്ഗറ്റ് ചെയ്തത്.

ഇടികിട്ടി ശരീരം നൊന്ത അശോകേട്ടൻ ഇനി ഇങ്ങനെ ചെയ്യല്ലേ ഞങ്ങൾ അന്ധൻമാരായി അഭിനയിക്കുന്നതിനാൽ ടൈമിങ്ങ് മുഴുവൻ നിങ്ങളുടെ കൈയ്യിലാണ് അതിനാൽ സൂക്ഷിച്ച് ചെയ്യുക എന്ന് മൻസൂറർ അണ്ണനോട് പറഞ്ഞു. പുള്ളി അത് കേട്ടഭാവം നടിക്കാതെ അടുത്തഷോട്ടിൽ വീണ്ടും ഹരിശ്രീയുടെ ദേഹത്ത് “റിയലിസ്റ്റിക്” പ്രകടനം നടത്തി. അതോടെ ഹരിശ്രീ ചേട്ടൻ ഷോട്ട് നിർത്താൻ പറയുകയും തന്നോട് ഞാൻ പറഞ്ഞതല്ലേ ഒരു പ്രാവശ്യം, ഇനിയും ഇതാവർത്തിച്ചാൽ താൻ ഇനി മദ്രാസ് കാണില്ല എന്ന് ശക്തമായ ഭാഷയിൽ താക്കീത് നൽകി. അതിനുശേഷം സംവിധായകനും ക്രൂവും ഇടപെട്ടതിനാലാവും മൻസൂർ അലി ഖാൻ പിന്നീടുള്ള ഷോട്ട്സ് ഡീസൻ്റായി ചെയ്തു.

“എൻ്റെ നാലിരട്ടി സൈസുണ്ടിയാൾ. ഇങ്ങേരെ കൊണ്ട് അന്ന് ഞങ്ങൾ ശരിക്കും സഫർ ചെയ്തു. ഒരു ബോധവും ഇല്ലാത്ത നടൻ. ഇങ്ങേരുടെ പേരിൽ 150 ൽ ഏറെ കേസുണ്ട്. എപ്പോഴും ജയിലിലാണ്. ലീവ് കിട്ടുമ്പോൾ വല്ലപ്പോഴുമേ വീട്ടിലേക്ക് വരാറുള്ളൂ. ഒരു ബോധവും ഇല്ലാത്ത ആർട്ടിസ്റ്റ്” എന്ന് ഹരിശ്രീ അശോകേട്ടൻ മൻസൂർ അലിഖാനെ പറ്റി പഴയൊരു ഇൻ്റർവ്യൂവിൽ പറഞ്ഞത് ഇപ്പോൾ മൻസൂർ അലിഖാൻ തൃഷയെപറ്റി നടത്തിയ പരാമർശം വിവാദമായശേഷം വീണ്ടും വൈറൽ ആയിരിക്കുകയാണ്. അന്ന് ചെറിയ ഹാസ്യ നടനായ ഹരിശ്രീ അശോകേട്ടൻ അഭിനയം മറന്ന് ജീവിക്കാൻ തുടങ്ങിയ തമിഴകത്തെ വലിയ വില്ലൻതാരമായ മൻസൂർ അലിഖാനോട് ഇങ്ങനെ പ്രതികരിച്ച് ഞെട്ടിക്കണമെങ്കിൽ ഹരിശ്രീ അശോകേട്ടൻ്റെ ധൈര്യവും ഗഡ്സും സമ്മതിച്ചുകൊടുക്കണം.

You May Also Like

ഔട്ട് ഡേറ്റഡ് ആയിട്ടുള്ള പഴയ കഥ തന്നെ വീണ്ടും പറയുമ്പോൾ ഉള്ള പതർച്ച സിനിമയിൽ ഉടനീളം ഉണ്ട്

നാരായണൻ സോളമന്റെ ആവറേജ് തേനീച്ചകൾ…!! തീയറ്റർ : പെരിന്തൽമണ്ണ വിസ്മയ സിനിമാസ് Genre : ത്രില്ലെർ…

“ഹിറ്റ് – ദി സെക്കൻഡ് കേസിന്റെ’ മാരക ട്രെയ്‌ലർ പുറത്തിറങ്ങി, കേരളത്തിൽ റിലീസ് ഉണ്ടാകണേയെന്ന പ്രാർത്ഥനയോടെ ആരാധകർ

“ഹിറ്റ് – ദി സെക്കൻഡ് കേസിന്റെ’ കൊലകൊല്ലി ട്രെയ്‌ലർ പുറത്തിറങ്ങി. അദിവി ശേഷ് നായകനാകുന്ന ചിത്രം…

വർണ്ണാഭമായ ‘കേരളീയം’ ഉത്സവത്തിന് തുടക്കം കുറിച്ചു; കമൽഹാസനും മമ്മൂട്ടിയും മോഹൻലാലും ശോഭനയും വേദിയിൽ

കേരളത്തിന്റെ അതിജീവനത്തിന്റെ വഴികളും നേട്ടങ്ങളും ചരിത്ര അടയാളങ്ങളും അവതരിപ്പിക്കുന്ന കേരളീയ മഹോത്സവത്തിന് വർണാഭമായ തുടക്കം. മുഖ്യവേദിയായ…

‘പോർ തൊഴിൽ’ ഇത്രയും എൻഗേജിങ് ആവാൻ കാരണം അതിന്റെ സ്ക്രിപ്റ്റിംഗ് ആണ്

Sanuj Suseelan Por Thozhil നിങ്ങളിതുവരെ കണ്ടിട്ടുള്ള സീരിയൽ കില്ലർ സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇതിലൊന്നുമില്ല.…