അറിവ് തേടുന്ന പാവം പ്രവാസി

വസ്ത്രങ്ങളില്‍ കറുത്ത നിറത്തിലെ ചെറിയ കുത്തുകള്‍ പടര്‍ന്നു പിടിച്ച് ആ ഭാഗം മുഴുവന്‍ കറുപ്പു നിറമാകുന്നതാണ് കരിമ്പന്‍ അഥവാ മോൾഡ് സ്പോട്ട് .ഇതിനു കാരണം ആസ്പെർജില്ലസ്സ് വിഭാഗത്തിൽ പ്പെടുന്ന ഫംഗസാണ്. വെള്ളത്തുണികളിൽ മാത്രമല്ല എല്ലാത്തരം തുണികളിലും ഇത് വരാറുണ്ട് .ചിലപ്പോൾ ഉപയോഗിക്കാതെ കിടക്കുന്ന ചെരുപ്പിലും ഷൂസിലും വരെ മഴക്കാലത്ത് ഈ ഫങ്കസ് ആക്രമണം ഉണ്ടാക്കാറുണ്ട്.

വെളുത്ത തുണികളിൽ കൂടുതൽ എടുത്തു കാണിക്കുന്നു എന്നേയുള്ളു. ചിലപ്പോള്‍ നല്ല വസ്ത്രങ്ങളുടെ ഒരു ഭാഗത്ത് മാത്രം വരുന്ന ഇത് വസ്ത്രത്തില്‍ മുഴുവന്‍ പടര്‍ന്നു പിടിച്ച് ആകെ വസ്ത്രത്തെ ഉപയോഗ ശൂന്യമാക്കുന്നു. ഈ വസ്ത്രം മറ്റുള്ള തുണികള്‍ക്കൊപ്പം ഇട്ടാല്‍ പോലും കരിമ്പന്‍ അതിലേയ്ക്കു പടര്‍ന്നു പിടിയ്ക്കുകയും ചെയ്യും. തുണിയുടെ നനവാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്. ഈര്‍പ്പം തുണികളില്‍ തങ്ങി നില്‍ക്കുന്നതാണ് പ്രധാന കാരണം. ഇത് കരിമ്പന് വളമാകുന്നു. വിയര്‍പ്പും ഇതിന് കാരണമാകുന്നു. പ്രത്യേകിച്ചും അടിവസ്ത്രങ്ങളില്‍ കരിമ്പന്‍ വരാന്‍. ഇത് കൂടുതല്‍ നനവും ഈര്‍പ്പവുമുണ്ടാക്കുന്നതാണ് കാരണം. പടര്‍ന്നു പിടിച്ചു കഴിഞ്ഞാല്‍ പരിഹാരം കണ്ടെത്താനാകാത്ത വണ്ണം തുണി കേടാകുകയും ഉപയോഗ ശൂന്യമാകുകയും ചെയ്യും. ഇത് നീക്കാന്‍ വേണ്ടി പലരും പല വിധ വഴികള്‍ പരീക്ഷിയ്ക്കാറുണ്ട്.
സാധാരണ ഗതിയിൽ ഇത്തരം പൂപ്പൽ വലിയ ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടാക്കാറില്ല. എന്നാൽ ആസ്ത്മ , സിസ്റ്റിക് ഫൈബ്രോസിസ്, ഒബ്സ്ട്രക്റ്റീവ് പുൽമൊണറി ഡിസോർഡർ ഉള്ളവർക്കും രോഗ പ്രതിരോധ സംവിധാനം ദുർബലമായവരിലും ഈ കരിമ്പനുമായുള്ള സമ്പർക്കം ചില പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ട്. കരിമ്പന് കാഴ്ച്ചയിൽ കറുപ്പ് നിറമാണുള്ളതെ ങ്കിലും മൈക്രോസ്കോപ്പിൽ സൂക്ഷിച്ചു നോക്കിയാൽ ഒരു ഇരുണ്ട പച്ച നിറമാണുള്ളതെ ന്നു കാണാം

പലരും ബ്ലീച്ച്, ക്ലോറിന്‍ പോലുള്ള വസ്തുക്ക ളാണ് ഇത്തരം കരിമ്പന് പരിഹാരമായി ഉപയോഗിയ്ക്കുന്നത്. എന്നാല്‍ ഇവ കരിമ്പന്‍ കളയുന്നതോടൊപ്പം വസ്ത്രം തന്നെയും കേടാക്കും. ചിലര്‍ക്കിത് ചര്‍മത്തില്‍ അലര്‍ജി യുണ്ടാക്കും. കരിമ്പന്‍ പോയിക്കിട്ടി യാലും വസ്ത്രത്തിന്റെ നിറവും ഗുണവുമെല്ലാം പോകും.
ഇസ്തിരിയിടുന്നത് കരിമ്പന്‍ ഒഴിവാക്കാന്‍ നല്ലതാണ്. ചൂട് പൊതുവേ കരിമ്പന്റെ ശത്രു വാണ്. ഇസ്തിരിയിലൂടെ വരുന്ന ചൂട് കരിമ്പന് ശത്രുവാകുന്നതും തണുപ്പ് അനുകൂല ഘടകമാകുന്നതും കാരണവുമിതാണ്. വസ്ത്രങ്ങള്‍ ഈര്‍പ്പമുണ്ടെങ്കില്‍ ഇത് നീക്കിയ ശേഷം മാത്രം മടക്കി വയ്ക്കുക. അല്ലെങ്കില്‍ നല്ലതു പോലെ അയേണ്‍ ചെയ്ത ശേഷം മടക്കി വയ്ക്കുക. ഇത് കരിമ്പന്‍ തടയാനുള്ള നല്ലൊരു വഴിയാണ്.

 

You May Also Like

‘ഫക്ക് യൂ’ വാക്കിന് പിന്നിലെ ചരിത്രം

‘ഫക്ക് യൂ’ വാക്കിന് പിന്നിലെ ചരിത്രം അറിവ് തേടുന്ന പാവം പ്രവാസി അയ്യൊ!!!! ആരേയും തെറി…

ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍

sabu jose ഉല്‍ക്കകള്‍ എന്ന തീഗോളങ്ങള്‍ രാത്രികളില്‍ ഉല്‍ക്കാവര്‍ഷം മനോഹരമായ ഒരു കാഴ്ചയാണെങ്കില്‍ ഉല്‍ക്കാശിലകള്‍ സൃഷ്ടിക്കുന്നത്…

പക്ഷികള്‍ എവിടെപ്പോയാണ് മരിക്കുന്നത് ?

കാക്കകളെ മറക്കാം. മറ്റു പക്ഷികള്‍ ചത്തുകിടക്കുന്നത് അപൂര്‍വമായി മാത്രം നമ്മുടെ കണ്‍മുന്നില്‍ വരുന്നത് എന്തുകൊണ്ടാണ്. ചിന്തിച്ചു നോക്കൂ, പക്ഷികള്‍ എവിടെയാണ് മരിക്കാന്‍ പോകുന്നത്?

തണുപ്പുള്ള സമയത്ത് മുടിയും, പുരികവും പൂർണ്ണമായും ഐസുകട്ടയാക്കുന്ന രസകരമായ മത്സരം നടക്കുന്നത് എവിടെ ?

തണുപ്പുള്ള സമയത്ത് മുടിയും, പുരികവും പൂർണ്ണമായും ഐസുകട്ടയാക്കുന്ന രസകരമായ മത്സരം നടക്കുന്നത് എവിടെ? അറിവ് തേടുന്ന…