Mollakkutty Moorkanad എഴുതുന്നു

ഇക്കഴിഞ്ഞ 25 വർഷങ്ങൾക്കിടയിൽ കേരളാ മുസ്ലിംകൾക്കിടയിൽ സംഭവിച്ച അമിതവും തീഷ്ണവുമായ മതപരതയിലേക്കൊരു എത്തിനോട്ടം.

അഞ്ചാം ക്ലാസിലെ പൊതു പരീക്ഷയുടെ അവസാനിച്ചിരുന്ന മദ്രസകളിലെ മതപഠനം പന്ത്രണ്ടാം ക്ലാസുവരെ ഉയർത്തി. നബിദിന ഘോഷയാത്രയിൽനിന്നും പൊതു വേദികളിൽ നിന്നും പെൺകുട്ടികളെ വിലക്കി. ആൺ കുട്ടികൾക്ക് തൊപ്പിയും പെൺകുട്ടികൾക്ക് ചാണകക്കുഴിയിൽ വീണതുപോലുള്ള വസ്ത്രവും നിർബദ്ധമാക്കി.

ഓരോ കിലോമീറ്ററിലും മിനിമം ഒരു പള്ളി എന്ന നിലയിൽ വമ്പിച്ച വർധനവ്. എല്ലാ പള്ളികളിലും മൈക്കും അതിന്റെ ശബ്ദങ്ങളും. ബാങ്ക് വിളി കേട്ടാൽ ഷട്ടർ താഴ്ത്തുന്ന കടകൾ. ആളൊഴിയുന്ന അങ്ങാടികൾ പള്ളിയിലേക്ക് കുതിച്ചും കിതച്ചും ഓടുന്ന ചെറുപ്പക്കാർ.

വിഷമങ്ങൾക്കും ദാരിദ്ര്യങ്ങൾക്കും ഇടയിൽ ജാറങ്ങളോട് അനുബന്ധിച്ചുള്ള ആഘോഷാത്മകമായിരുന്ന നേർച്ചകൾക്കു അനിസ്‌ലാമികത്വം കണ്ടെത്തി ഇല്ലാതാക്കി. സാംസ്ക്കാരിക സംഘടനകളുടെയും ക്ലബ്ബ്കളുടെയും കീഴിൽ അരങ്ങേറാറുണ്ടായിരുന്ന നാടകങ്ങൾ ഗാനമേളകൾ എല്ലാമെല്ലാം പള്ളി മൊയ്‌ല്യാക്കന്മാരുടെ മതപ്രഭാഷണങ്ങളിലൂടെയും ഭീഷണികളിലൂടെയും മുസ്ലിം ചെറുപ്പക്കാരെ പിന്തിരിപ്പിച്ചു നിരുത്സാഹപ്പെടുത്തുന്നതിൽ വിജയിച്ചു.

ഭർത്താവ് മരിച്ച ഏതു പ്രായത്തിലുള്ള സ്ത്രീയെയും കൃത്യം നാലുമാസം ഇരുട്ടറയിൽ പൂട്ടിയിടുന്നതിൽ വിട്ടു വീഴ്ചയില്ലാത്ത കണിശത കൊണ്ടുവന്നു. ദിക്ർ മൗലൂദ് പോലുള്ളവയ്ക് വമ്പിച്ച ആൾക്കൂട്ടങ്ങൾ. മരണ വീടുകൾ ഒരേ സമയം മതം വളർത്താനും ഭക്ഷണോത്സവമാക്കനും കഴിഞ്ഞു.

മണിക്കൂർ ഒന്നിന് ഒരു ലക്ഷവും രണ്ടു ലക്ഷവും കൊടുത്തു വഅളു സംഘടിപ്പിച്ചു പത്തു ലക്ഷവും ഇരുപതു ലക്ഷവും ലാഭമുണ്ടാക്കാൻ വേണ്ടി സ്വർഗം വേണോ സ്വർണം വേണോ എന്നു ചോദിക്കാൻ തുടങ്ങിയപ്പോൾ പാവം സ്ത്രീകൾ മത പ്രഭാഷണ ബിസ്നസുകാരുടെ വൈകാരിക മാസ്മരികതയിൽ വീഴുകയും കാതും കഴുത്തും മൊയ്‌ല്യാക്കൻമാർക്ക് അരിഞ്ഞു കൊടുക്കുകയും ചെയ്തു.

ഹജ്ജ് ഉംറ ബിസിനസ് നൂറിരട്ടിയായി പൊടി പൊടിച്ചു. കമ്മീഷൻ കമ്മീഷൻ എല്ലാവർക്കും കമ്മീഷൻ. സ്ത്രീകൾക്കിടയിൽ ഞാൻ രണ്ടു തവണ മൂന്നു തവണ എന്നിങ്ങനെ പൊങ്ങച്ചങ്ങൾ. ഒന്നോ രണ്ടോ സെന്റ് ഭൂമിയുള്ള പാവങ്ങളെപ്പോലും അതു വില്പനയ്ക്ക് പ്രേരിപ്പിച്ചു ഹജ്ജിനും ഉംറക്കും ഉന്തി വിടുന്ന വെള്ളകുപ്പായക്കാർ.

മുതിർന്ന സ്ത്രീകൾക്കുള്ള മത പഠന ക്ളാസുകൾ. ക്ലാസിൽ സ്ഥിരമായി പോകാൻ തുടങ്ങുന്നതോടെ കാണുന്നതും കേൾക്കുന്നതുമെല്ലാം ഹറാം. ടി വി ഓഫ് ചെയ്യുന്നു. സിനിമയ്ക്ക് പോകുന്ന മക്കൾ ഉണ്ടെങ്കിൽ കർശനമായി വിലക്കുന്നു. ഒഴിഞ്ഞു കിട്ടുന്ന എല്ലാ സമയങ്ങളിലും ഖുർആൻ പാരായണം. ആർഭാടങ്ങളോ ആനന്ദങ്ങളോ ഇല്ല. ഭൗതിക ലോകത്തെ തന്നെ മറക്കുന്ന ഭ്രാന്താവസ്ഥയിലേക്ക് മത ക്ളാസുകൾ പാകപ്പെടുത്തി.

മുക്കിലും മൂലയിലും സ്വലാത്ത് നഗറുകൾ. സ്വലാത്ത് ചൊല്ലിയാൽ എല്ലാ രോഗവും സുഖപ്പെടുമെന്ന ഉറച്ച വിശ്വാസം. ഡോക്ടറെ കാണാതെ സ്വലാത്ത് ചൊല്ലുന്ന രോഗികൾ. സ്വലാത്ത് നഗറിലും മൈക് ഉണ്ടാവും. തീറ്റ മഹോത്സവം അനുബന്ധമായുണ്ട്.

വീട് വീടാന്തരം മജ്‌ലിസുന്നൂറുകൾ. ആത്മീയതയുടെ അളവ് കൂട്ടാൻ. ആത്മീയ കെട്ടുകഥകളുടെ പെരുമ്പറയാവും വിളമ്പുക. അവിടെ ഉച്ചഭാഷിണിയും വിഭവ സമൃദ്ധമായ ഭക്ഷണവും ലഭ്യമാണ്.

പ്രസവത്തിനു പോലും പരമാവധി ഹോസ്പിറ്റലുകളെ ആശ്രയിക്കരുതെന്ന ഉത്ബോധനങ്ങൾ. പുരുഷ ഡോക്ടറെ സമീപിക്കരുത്. അമുസ്ലിമായ ഡോക്ടറെ യാതൊരു കാരണവശാലും സമീപിക്കരുത്. കുഞ്ഞിന്റെ ചെവിയിൽ ബാങ്ക് വിളിച്ചല്ലാതെ ഒരു തുള്ളി മുലപ്പാൽ പോലും കൊടുക്കരുത്. വാക്സിനേഷൻ അരുത്.
———-
ഇത്രയൊക്കെ ആവുമ്പോഴേക്കും തലച്ചോറിനകത്തുള്ള വെളിച്ചം പൂർണമായും കെട്ടിരിക്കും. മനസ് നിറയെ ഖബറിലെ ഇരുട്ടും ദണ്ഡും നരകത്തെക്കുറിച്ചുള്ള ഭയവും ആയിരിക്കും. മനസിനെ ബാധിച്ച ആ ഇരുട്ടിന്റെ പ്രതീകമായാണ് ഇവർ ആകെയും മൂടുന്ന കരിമ്പടം പുതക്കുന്നത്. ആരു തന്നെ വിചാരിച്ചാലും കറുത്ത വസ്ത്രത്തിൽ നിന്നും ഇക്കൂട്ടർ മോചിതരാവല്ല

 

Advertisements
ഇന്ത്യയിലെ ആദ്യത്തെ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.