കേരളത്തില്‍‌ ഇന്നും രാജഭരണം നിലവിലുണ്ട്…എവിടെയെന്നോ?

അറിവ് തേടുന്ന പാവം പ്രവാസി

????ഇന്ത്യയില്‍ നിലവില്‍ രണ്ട് ആദിവാസി രാജവംശങ്ങളാണുള്ളത്. അതില്‍ ഒന്ന് കേരളത്തിലാണെന്ന് അറിയാവുന്നവര്‍ വളരെ ചുരുക്കമായിരിക്കും. ഇടുക്കി ജില്ലയിലാണ് ഈ ആദിവാസി രാജവംശം നിലനില്‍ക്കുന്നത്.ഇടുക്കി ജില്ലയിലെ മന്നാന്‍ എന്ന ആദിവാസി സമുദായത്തിന്‍‌റെ രാജ തലസ്ഥാനമാണ് കോവില്‍മല. ജില്ലയിലെ പ്രധാന വാണിജ്യ കേന്ദ്രമായ കട്ടപ്പനയില്‍ നിന്നും 17 കിലോ മിറ്റര്‍‌ അകലെ പെരിയാറിന്‍‌റെ അടുത്താണ്‌ ഈ പ്രദേശം സ്ഥിതിചെയ്യുന്നത് . കോഴിമല എന്നും ഈ പ്രദേശം അറിയപ്പെടുന്നു.കേരളത്തില്‍‌ രാജഭരണം നിലവിലുള്ള ഏക സമൂഹമാണ്‌ മന്നാന്‍‌ ആദിവാസികള്‍‌. മുക്കാല്‍ ലക്ഷത്തോളം അംഗങ്ങളാണ് മന്നാന്‍ സമൂഹത്തിലുള്ളത്.തനതായ ആചാരങ്ങളും, അനുഷ്ടാനങ്ങളും, പാരമ്പര്യകലകളും ഉള്ളവരാണ്‌ മന്നാന്‍‌ സമൂഹം. കാലാവൂട്ട്‌ എന്ന പേരിലുള്ള ഉത്സവമാണ്‌ ഏറ്റവും പ്രധാന ഉത്സവം. ഇതിന്‌ അവതരിപ്പിക്കപ്പെടുന്ന പ്രധാന ഇനം ആദിവാസിക്കൂത്താണ്‌.

കോവിലന്‍-കണ്ണകി കഥയാണ് ആദിവാസി കൂത്തിന് പ്രമേയം.ഇത് മന്നാന്‍‌ സമൂഹത്തിന്റെ എല്ലാ ആഘോഷങ്ങളിലും അവതരിപ്പിക്കപ്പെടുന്നു.മാര്‍ച്ച്‌ മാസത്തില്‍ നടക്കുന്ന കാലാവൂട്ട് ഉത്സവം വിളവ് നല്‍കിയ പ്രകൃതിയോടുള്ള നന്ദി പ്രകാശനവും അടുത്ത തവണ മെച്ചപ്പെട്ട വിളവ് തരണമെന്നുള്ള പ്രാര്‍ത്ഥനയുമാണ്. ഇതിന് സമുദായംഗങ്ങള്‍ എല്ലാവരും ഒത്തുചേരുകയും ആഘോഷങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും.

ഇന്ത്യയില്‍ നിലവിലുള്ള രണ്ട് ആദിവാസി രാജവംശങ്ങളിലൊന്നായ മന്നാന്‍ സമുദായത്തിലെ ഇപ്പോഴത്തെ രാജാവാണ് രാമന്‍ രാജമന്നാന്‍. രാജാവായിരുന്ന അരിയാന്‍ രാജമന്നാന്റെ ആകസ്മിക നിര്യാണം മൂലമാണ് ഇദ്ദേഹത്തെ രാജാവായി തിരഞ്ഞെടുത്തത്. എന്‍. ബിനു എന്നാണ് യഥാര്‍ഥ നാമം. 2012 മാര്‍ച്ച്‌ 4-നാണ് ബിനു രാജാവായി തിരഞ്ഞെടുക്കപ്പെട്ടത്. ഇടുക്കി ജില്ലയിലെ കട്ടപ്പനയ്ക്കു സമീപം കോവില്‍‌മലയിലാണ് രാജ തലസ്ഥാനം. ഈ സമുദായത്തില്‍ ഏറ്റവുമധികം വിദ്യാഭ്യാസയോഗ്യതയും ഇദ്ദേഹത്തിനാണ്.ഇളയരാജാവ്, നാലു മന്നാന്‍, ഒന്‍പത് കാണിമാര്‍, അഞ്ചു വാത്തി, തറവാട്ടിലെ നാലു കാരണവന്‍മാര്‍ എന്നിവര്‍ ചേര്‍ന്നാണു സമുദായത്തിലെ പുതിയ രാജാവിനെ തിരഞ്ഞെടുക്കുന്നത്.

Leave a Reply
You May Also Like

പല്ലികൾ ഭിത്തിയിലൂടെയും , മിനുസമുള്ള ഗ്ലാസ്സിലൂടെയുമൊക്കെ നടക്കുന്നത് എങ്ങനെയാണ് ?എന്തുകൊണ്ടാണ് അവ താഴെക്ക് വീഴാത്തത്?

തന്മാത്രകളെ പരസ്പരം ആകർഷിക്കുന്ന ദുർബലമായ ഇലക്ട്രോസ്റ്റാറ്റിക് ശക്തിയാണ് വാൻഡർ വാൾ ഫോഴ്സ് . പല്ലിയുടെ കൈകാൽ വിരലുകളിൽ സെറ്റേ എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ സൂക്ഷ്മ രോമങ്ങളും , ഇവ ഓരോന്നിലും അടങ്ങിയ സ്പാറ്റുല എന്നറിയപ്പെടുന്ന നൂറുകണക്കിന് ചെറിയ രോമങ്ങളും ഉണ്ട്

നാം നടക്കുമ്പോൾ ചന്ദ്രനും നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ?

നാം നടക്കുമ്പോൾ ചന്ദ്രനും, നക്ഷത്രങ്ങളും നമ്മോടൊപ്പം വരുന്നതായി തോന്നുന്നത് എന്തുകൊണ്ട് ? അറിവ് തേടുന്ന പാവം…

ലണ്ടനിലെ രഹസ്യ ആണവ റിയാക്ടർ

ലണ്ടനിലെ രഹസ്യ ആണവ റിയാക്ടർ Sreekala Prasad 1962-നും 1996-നും ഇടയിൽ, ഒരു ന്യൂക്ലിയർ റിയാക്ടർ…

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണമെന്ന് നമുക്കറിയാം, എന്നാൽ വിഷമില്ലത്ത പാമ്പുകൾ കടിച്ചാൽ എന്തുചെയ്യണം ?

വിഷപാമ്പുകൾ കടിച്ചാൽ എന്ത് ചെയ്യണം എന്നതിന് വ്യക്തമായ വിശദീകരണങ്ങൾ ലഭ്യമാണ്. അതുകൊണ്ട് വിഷമില്ലാത്ത പാമ്പുകളുടെ കടിയേറ്റാൽ…