പത്തൊൻപതാം നൂറ്റാണ്ടു മലയാളത്തിൽ ഇറങ്ങിയ പിരീഡ് മൂവികളിൽ മികച്ചതെന്ന അഭിപ്രായം ഇതിനോടകം നേടിക്കഴിഞ്ഞു. ആരെയും വിസ്മയിപ്പിക്കുന്ന മേക്കിങ് ആണ്. ചരിത്രനായകനായ ആറാട്ടുപുഴ വേലായുധ പണിക്കരും നങ്ങേലിയും ഒകെ ജനമനസുകളിൽ ചേക്കേറി. എന്തിനുമുപരി ഇത് വിനയന്റെ കൂടി വിജയമാണ് .മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ മോൻസി ജോസഫ് പത്തൊൻപതാം നൂറ്റാണ്ടു കണ്ടിട്ട് പങ്കുവച്ച കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. സംവിധായകൻ വിനയൻ കുറിപ്പ് പങ്കുവച്ചുകൊണ്ടു ഇങ്ങനെ കുറിച്ചു

“വനിതയിലും, ഗൃഹലഷ്മിയിലും ഒക്കെ ഉണ്ടായിരുന്ന ശ്രീ മോൻസി ജോസഫ് പത്തൊൻപതാം നൂറ്റാണ്ട് കണ്ടിട്ട് എഫ്ബിയിൽ ഇട്ട പോസ്റ്റ് ഞാനിവിടെ ഷെയർ ചെയ്യുന്നു.മോൻസി ജോസഫിനെ പോലുള്ള ധാരാളം പത്ര പ്രവർത്തകരും എഴുത്തുകാരും പത്തൊൻപതാം നൂറ്റാണ്ട് എന്ന എൻെറ സിനിമയെ ഏറെ ഇഷ്ടപ്പെടുകയും വിലയിരുത്തുകയും ചെയ്യുന്നതു കാണുമ്പോൾ വളരെ സന്തോഷം.” – വിനയൻ കുറിച്ചു .
***

Moncy Joseph ന്റെ കുറിപ്പ് വായിക്കാം

ഇന്നലെ വൈകുന്നേരം അങ്ങനെ ഇരിക്കുമ്പോൾ വാ പോകാം പത്തൊമ്പതാം നൂറ്റാണ്ടിനു പോകാം എന്നു മകൻ സംഗീതിനു വെളിപാടുണ്ടായി. രാത്രി എഴരയ്ക്ക് ഒറ്റപോക്കായിരുന്നു. കോഴിക്കോട് റീഗൽ മൾട്ടിപ്ലക്സിലേക്ക്. പല ഫ്ളാറ്റുകളിൽനിന്ന് വന്നതുപോലെ സമ്മിശ്രകുടുംബസദസ്…

പത്തൊമ്പതാം നൂറ്റാണ്ടിലേക്ക് ചടപടാ കയറുന്നതിനിടെ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ വലിയ കസേരകളിൽ വിടർന്നിരുന്ന് ആളുകൾ ആ കവറുകൾ പൊട്ടിച്ചു ശബ്ദവും മണവും പുറത്തുവിട്ടു, തീറ്റ തന്നെ. കഥ കാലം മറന്നുചരിത്രത്തിലേക്കു മിന്നി.കോവിഡ് കാലത്തിന്റെ മരണങ്ങൾ ലോകത്തു നിന്ന് മാ ഞ്ഞെന്നു WHO തലേന്ന് പറഞ്ഞു കഴിഞ്ഞു. ഞാൻ ഭൂവാസികളെ ഒന്നു പാളി നോക്കി. തീറ്റ ശമിച്ചു. അവർ സിനിമയിൽ വാ പിളർന്നിരുന്നു. ഒച്ചയും അനക്കവും ഇല്ല ഒരൊറ്റപോക്കായിരുന്നു. ഇന്റർവെൽ നേരത്ത് ഞാൻ മകന്റെ മുഖത്തേക്ക് ഒന്നു നോക്കി. അവനൊരു ചിരി ചിരിച്ചു. സംതൃപ്തനാണ് കാലം വളരെ മോശമായിരുന്നു.

അണിങ്ങനെ എല്ലാം ഉണ്ടായിരുന്നു അല്ലേ. അധികാരം അതിന്റെ മ്ലേഛമായ ഉപയോഗങ്ങൾ. തീണ്ടലും തൊടീലും. വെറും അടിമക്കൂട്ടങ്ങൾ മാത്രമായ മനുഷ്യർ. അന്നും ധീരർ ആയ മനുഷ്യർ ഉണ്ടായിരുന്നു.ആറാട്ടുപുഴ വേലായുധപ്പണിക്കർ..മനുഷ്യന്റെ സൗന്ദര്യം ചിലപ്പോൾ അവന്റെ ധൈര്യമാണ്, മുന്നോട്ടുള്ള കുതിപ്പാണ് പേടിച്ചുതൂറികൾ നാഴികയ്ക്കു നാൽപതുവട്ടം മരിച്ചുകൊണ്ടിരിക്കും.  മരുമറയ്ക്കാൻ അവകാശമില്ലാത്തവരുടെ സമരവും കഥയിൽ ആവേശകരമായി വിള ക്കിചേർത്തിട്ടുണ്ട്. ഇപ്പോഴത്തെ കാലത്ത് അത്തരം പ്രശ്നങ്ങൾ ഒന്നുമില്ലെന്ന് പുറമെ തോന്നാം. നമ്മൾ ജീവിച്ചുകൊണ്ടിരിക്കുന്ന കാലത്തു തന്നെ അധികാരവും അതിന്റെ പ്രയോഗങ്ങളും ഏതെല്ലാം രൂപത്തിൽ ആവർത്തിക്കുന്നു. അതെ ചരിത്രം വേഷം മാറി പിന്നെയും പ്രത്യക്ഷപ്പെടുന്നുണ്ട്.

സിനിമയിൽ പലതരം വിലക്കുകളും വിവേചനങ്ങളും ഉണ്ടായിട്ടുണ്ടെന്നു വിനയൻ ഈ അഭിമുഖത്തൊഴിലാളിയോട് വർഷങ്ങൾക്കു മുമ്പ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ വേലായുധൻ ചേകവരോടു ഹൃദ്യമായ ഒരു താദാത്മ്യം വിനയൻ അറിഞ്ഞിട്ടുണ്ടാവാം.വിനയൻ എന്ന സംവിധായകന്റെ പോരാട്ടം പറയാത്ത കഥയാണ്. സിനിമയിൽ ആരും പേരുമില്ലാത്ത തൊഴിലാളികളെ സംഘടിപ്പിച്ച ആൾ എന്ന നിലയിൽ പ്രത്യേകിച്ചും. പറയുമ്പോൾ മലയാള സിനിമ ഭയങ്കര കുടുംബമല്ലേ എന്ന് ആരും തട്ടിവിടും. നങ്ങേലി എന്ന കഥാപാത്രവും അവൾ അധികാര വിടന്മാർക്കുമുമ്പിൽ മുല മുറിച്ചിടുന്ന സന്ദർഭവും സിനിമയിലെ ഉജ്വല നിമിഷം തന്നെയാണ്. ആ പെണ്ണൊരുത്തി തന്റെ രണ്ടു മുലകൾ തുറന്നു കാട്ടുന്ന രംഗം, തുടർന്ന് അവ ഓരോന്ന് അ രിഞ്ഞിടുന്നതും ഉണ്ടാക്കുന്ന സ്തോഭം. വാക്കുകളില്ല.

ഇനി തുടങ്ങാം എന്ന് പറഞ്ഞു വയസ്സനായ ആ കാമാസക്‌തൻ നമ്പൂതിരിയെ അറിയാതെയെന്നപോലെ സാവിത്രി എന്ന സുന്ദരി കൊല്ലുന്നതു കണ്ടു കോരിത്തരിച്ചുപോയി.സിജു വിത്സന്റെ വരവും പോക്കും സിനിമയെ തന്നെ പിടിച്ചു മുന്നോട്ടു കൊണ്ടു പോകുന്നു. ചലനാത്മകത യുടെ വാക്കും ശരീരവും. ആരാധകർക്കു നീ യാണെടാ ഹീറോ എന്ന് പറയാം. സിജു പുതിയ നടനായത് എന്തുകൊണ്ടും നന്നായി. മാറു മറയ്ക്കാനുള്ള അവകാശം അവതരിപ്പിച്ച സിനിമ മുലകളുടെ പ്രദർശന നഗരി ആയെന്നോ മറ്റൊ ഒരു വിമർശനം കണ്ടു. പുരുഷന്റെ കണ്ണുകൾ അവിടെയുണ്ടെന്നും. ഉണ്ടായിരിക്കാം. ആർക്കറിയാം. വിനയന്റെ കൈപിടിച്ച നിർമ്മാതാവ് ഗോകുലം ഗോപാലൻ നടനായി കടന്നു വരുന്നതും കൗതുകത്തോടെ കണ്ടു. കഥകളി ദൃശ്യങ്ങളും മറ്റും കഥയിൽ ചേർന്നു നിൽ ക്കുന്നുണ്ട് താനും.വീട്ടിൽ വന്നിട്ട് ഉണ്ണി വേണു സഹോദര ന്മാരുടെ യു ടോക്കിൽ you talkവിനയന്റെ വൃത്തിയും വെടിപ്പുമുള്ള ഇന്റർവ്യു കണ്ടു. നന്ന്. വിനയൻ ലേബിയോട് സൗമ്യമായി സംസാരിക്കുന്നു, ദിവസം രണ്ടായിരംപേർ വിനയനെ വിളിക്കുന്നുവെന്ന്. ആ പഴയ സുഹൃത്തിനെ ഒന്നു വിളിക്കാൻ തോന്നി.

Leave a Reply
You May Also Like

പൈങ്കിളി സാഹിത്യം, പൈങ്കിളി കഥ , പൈങ്കിളി പ്രേമം എന്നൊക്കെ പറയാറുണ്ട്, പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ?

പൈങ്കിളി എന്ന പ്രയോഗം എങ്ങനെ വന്നു ? അറിവ് തേടുന്ന പാവം പ്രവാസി പൈങ്കിളി സാഹിത്യം,…

സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! (ഇന്നത്തെ സിനിമാ വാർത്തകൾ വായിക്കാം )

സ്ത്രീയും പുരുഷനും എന്നൊന്നില്ല ! ചോര കളിയുമായി ദിവ്യ പിള്ള ! ‘അന്ധകാരാ’ ട്രെയ്‌ലർ എത്തി…

ഭിന്നശേഷിക്കാരനായ ആരാധകനെ കുട്ടിയെ പോലെ എടുത്ത വിജയ്, വൈറലായ ഫോട്ടോ !

ദളപതി വിജയ് ഇന്ന് പനയൂരിലെ തന്റെ ഓഫീസിൽ, വിജയ് പീപ്പിൾസ് മൂവ്‌മെന്റിന്റെ ആരാധകരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ,…

എന്താണ് ഓണപ്പൊട്ടനും, ഓണത്താറും ?

അറിവ് തേടുന്ന പാവം പ്രവാസി അത്തം പത്തിനു പൊന്നോണം – ഇന്ന് ചിത്തിര എന്താണ് ഓണപ്പൊട്ടനും,…