Hollywood
കാത്തിരിപ്പ് അവസാനിപ്പിച്ചു പ്രൊഫസറും സംഘവും നാളെയെത്തും
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിലെ നെൽപ്പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീ തൊഴിലാളികളെ വിളിച്ചിരുന്ന പേരാണു മൊണ്ടീന. ഞാറു നടുക
411 total views, 1 views today

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ഇറ്റലിയിലെ നെൽപ്പാടങ്ങളിൽ പണിയെടുത്തിരുന്ന സ്ത്രീ തൊഴിലാളികളെ വിളിച്ചിരുന്ന പേരാണു മൊണ്ടീന. ഞാറു നടുക, കള പറിക്കുക തുടങ്ങിയ ജോലികൾ ചെയ്തിരുന്നതു ഇവരാണു. ദരിദ്രമായ സാമൂഹിക ചുറ്റുപാടുകളിൽ നിന്നുള്ള മൊണ്ടീനകളെ കൊണ്ടു ദിവസം മുഴുവനും കഠിനമായ പണിയെടുപ്പിക്കുന്ന കങ്കാണികളുമുണ്ടായിരുന്നു. കുറഞ്ഞ വരുമാനവും മോശം ജോലി സാഹചര്യങ്ങളും സമരങ്ങൾക്കു കാരണമായി. എട്ടു മണിക്കൂറിൽ ജോലി പോലുള്ള നിയമങ്ങൾ വരാൻ ഈ സമരം കാരണമായി. സമരം നടത്തിയ തൊഴിലാളികൾ പാടിയിരുന്ന ഒരു ഇറ്റാലിയൻ നാടൻ പാട്ടാണു Bella Ciao (Goodbye Beautiful).
രണ്ടാം ലോക മഹായുദ്ധകാലത്തു മുസ്സോളിനിയുടെ ഫാസിസ്റ്റ് ഗവണ്മെന്റിനെതിരേയും ജർമ്മനിയിലെ നാസികൾക്കെതിരേയും ഇറ്റലിയിലെ ആന്റി ഫാസിസ്റ്റ് സംഘടനകൾ ചെറുത്തു നിൽപ്പുണ്ടായിരുന്നു. പാർട്ടിജാനി (പാർട്ടി അനുയായികൾ) എന്നറിയപെട്ടിരുന്ന ആന്റി ഫാസിസ്റ്റുകൾ ഇറ്റാലിയൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി ചേർന്നു നടത്തിയ വിപ്ലവം ഇറ്റാലിയൻ അഭ്യന്തരയുദ്ധമായി മാറി. അച്ചുതണ്ടു ശക്തികൾ സഖ്യകക്ഷികളോടു പരാജയപ്പെടുന്നതു വരെ ആഭ്യന്തരയുദ്ധം തുടർന്നു. ഇറ്റലിയുടെ പിന്നീടുള്ള രാഷ്ട്രീയ ചരിത്രത്തിൽ ഈ ആന്റി ഫാസിസ്റ്റുകളുടെ സ്വാധീനം പ്രകടമാണു. മൊണ്ടീനകളുടെ Bella Ciao ഏതാനും മാറ്റങ്ങളോടെ വിപ്ലവഗാനമായി ആന്റി ഫാസിസ്റ്റുകൾ യുദ്ധകാലത്തു ഉപയോഗിച്ചിരുന്നു.
https://en.wikipedia.org/wiki/Bella_ciao
സ്പാനിഷ് റ്റിവി സീരിസായിരുന്ന മണിഹൈസ്റ്റ് നെറ്റ്ഫ്ലിക്സ് ഏറ്റെടുത്തതോടെയാണു ലോകം മുഴുവൻ ജനപ്രിയമായത്. ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷിതര സീരിസ് മണിഹൈസ്റ്റാണു. പ്രൊഫസർ എന്നു വിളിക്കപ്പെടുന്ന നായകൻ എട്ടു പേരുമായി (ഓരോ ആളുകൾക്കും ഓരോ നഗരങ്ങളുടെ പേരുകളാണു – ടോക്കിയോ, ബെർലിൻ, നൈറോബി, ഡെൻവർ, റിയോ, ..) ദാലി മാസ്ക്കുകൾ ധരിച്ചു സ്പെയിനിലെ റോയൽ മിന്റ് കൊള്ളയടിക്കുന്നതാണു ആദ്യ രണ്ടു പാർട്ടിലെ കഥ. മൂന്നാം പാർട്ടിൽ പ്രൊഫസറും സംഘവും വന്നതു ബാങ്ക് ഓഫ് സ്പെയിൻ ലക്ഷ്യമാക്കിയായിരുന്നു.
ഏതൊരു സാഹചര്യം വന്നാലും പ്ലാൻ ബി (വേണമെങ്കിൽ പ്ലാൻ സി, പ്ലാൻ ഡി അങ്ങിനെ കുറേ പ്ലാനുകൾ) തയ്യാറാക്കി വെച്ചിട്ടുള്ള പ്രൊഫസറാണു സീരിസിനെ സ്തോഭജനകമാക്കുന്നത്. അപ്രതീക്ഷിതമായി വരുന്ന റ്റ്വിസ്റ്റുകൾക്കനുസരിച്ചു കഥ രസകരമായി തന്നെ മുന്നോട്ടു പോകുന്നു. കഥാപാത്രങ്ങൾ തമ്മിലുള്ള പ്രണയവും സൗഹൃദവും വൈരവും സൃഷ്ടിക്കുന്ന റ്റെൻഷൻ താത്പര്യമുണർത്തുന്നതാണു.
ഇതുവരെ നാലു പാർട്ടുകൾ വന്നു കഴിഞ്ഞു. അഞ്ചാമത്തേയും അവസാനത്തേയുമായ പാർട്ട് രണ്ടൂ വോളിയമായാണു വരുന്നതു. പാർട്ട് 5 വോളിയം 1 സ്പെറ്റംബർ മൂന്നിനു നെറ്റ്ഫ്ലിക്സിൽ റിലീസാകുന്നു. മറ്റൊരു റ്റിവി സീരിസിനുമുണ്ടായിട്ടില്ലാത്ത വിധമുള്ള പ്രമോഷൻ മണി ഹൈസ്റ്റിനു ലഭിച്ചിട്ടുണ്ട്. അനിൽ കപൂർ, ശ്രുതി ഹാസൻ, രാധിക ആപ്തേ, ഹാർദിക് പാണ്ഡ്യ, റാണാ ദഗ്ഗുപാട്ടി തുടങ്ങിയവരെ അണിനിരത്തിയ ഒരു ഫാൻ ആന്തം “ജൽദി ആവോ ആവോ” നെറ്റ്ഫ്ലിക്സ് ഇന്ത്യ പുറത്തിറക്കിയിട്ടുണ്ട്. (https://www.youtube.com/watch?v=nNDbFYfIU1A). പെപ്സി ഒരു ലിമിറ്റഡ് എഡിഷൻ കാൻ ഇറക്കുന്നുണ്ട്. അതിനായി
ടൈഗർ ഷ്രോഫിനെ വെച്ചൊരു പരസ്യവും വന്നു. (https://www.youtube.com/watch?v=ToGQUYwV-ys).
ഗവണ്മെന്റിനും കാപിറ്റലിസത്തിനും എതിരെ സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി സമരം ചെയ്യുന്ന ആധുനിക റോബിൻ ഹുഡായി വേണമെങ്കിൽ പ്രൊഫസറെ കാണാം. അത്തരം രാഷ്ട്രീയമൊന്നും വേണ്ടെങ്കിൽ നല്ലൊരു ഹൈസ്റ്റ് ത്രില്ലറായും കാണാം. എന്തായാലും ലോകമെമ്പാടുമുള്ള ആരാധരുടെ കാത്തിരിപ്പ് അവസാനിപ്പിച്ചു പ്രൊഫസറും സംഘവും നാളെയെത്തും. ഹിന്ദിയും തമിഴുമടക്കം പല ഭാഷകളിലുമായാണു ഇപ്രാവശ്യം വരുന്നത്. യഥാർത്ഥ ഫീൽ ലഭിക്കാൻ സ്പാനിഷ് ഭാഷയിൽ കാണുന്നതാണു നല്ലത്.
412 total views, 2 views today