പത്ത് വര്‍ഷം മുന്‍പാണ്. നട്ടപ്പാതിരാക്ക് ആശുപത്രിയില്‍ നിന്നും ഫോണ്‍ വന്നു . ഞങ്ങള്‍ ഡോക്ടര്‍മാരുടെ ഭാഷയില്‍ ‘ കോള് ‘… ഫോണ്‍ കോള് എന്നോ , കൊളടിച്ചെന്നോ വ്യാഖ്യാനിക്കാം .. കോളടിക്കുക എന്നാല്‍ ഒരു രാത്രി കൂടി ഉറക്കം പോയി കിട്ടിയെന്ന് .
മദ്ധ്യ പൌരസ്ത്യ ദേശത്ത് നിന്നും കുടിയേറിയ ഏതോ ചങ്ങാതി ആണ് ഫോണിന്റെ അങ്ങേത്തലക്കല്‍ തൂങ്ങി ആടുന്നത് എന്ന് മനസ്സിലായി ..ഡ്യൂട്ടി ഡോക്ടര്‍ ..

‘ദൊക്തൂര്‍’ ,,, അറബികള്‍ അങ്ങിനെയാണ് അപ്പോത്തിക്കിരികള്‍ ആയ പോക്കിരികളെ വിളിക്കുന്നത്. സ്ത്രീ വേഷക്കാരെ ദോക്തൂറാ എന്നും..’ ഒരു കുട്ടിയെ കൊണ്ട് വന്നിരിക്കുന്നു . തലയ്ക്കു പരിക്കുണ്ട് ‘ ദൊക്തൂര്‍ ചേട്ടന്‍ പേടിച്ചു കരയുന്ന മട്ടാണ്.
‘ വണ്ടി ഇടിച്ചതാണോ ‘. അര ഉറക്കത്തില്‍ ഞാന്‍ കേട്ടു ( ഞങ്ങള്‍ തിരോന്തരംകാര് ചോദിച്ചു എന്ന് പറയുന്നത് അങ്ങനെ ആണ് )
‘ അല്ല കുട്ടി നടന്നു പോവുമ്പോള്‍ ഒരു മട്ടണ്‍ ഇടിച്ചത് ആണ് ‘, ഞാന്‍ ഉറക്കത്തില്‍ നിന്ന് അപ്പോള്‍ ശരിക്കും ഞെട്ടി ഉണര്‍ന്നു .
കട്ടിലില്‍ കുത്തിയിരുന്നു തലയില്‍ കൈ വച്ചു ഒന്ന് കൂടി കേട്ടു, ‘ എന്ത് ഇടിച്ചെന്ന് ??’ അണ്ണന്‍ തറപ്പിച്ചു പറഞ്ഞു
എനിക്കൊരു പിടിയും കിട്ടിയില്ല … ഫോണ്‍ വിളി കേട്ട് എന്നോടൊപ്പം ഞെട്ടിയുണര്‍ന്ന ഏഴു വയസ്സുകാരന്‍ മകന്‍ ട്രാന്‍സലേറ്റ് ചെയ്തു. അതും അര ഉറക്കത്തില്‍ ‘ ആട് ഇടിച്ചത് ആയിരിക്കും അച്ചാ ‘..

അത് സത്യം ആയിരുന്നു . പിള്ള മനസ്സില്‍ കള്ളമില്ല , കണ്‍ഫൂഷനും .മരുഭൂമിയില്‍ ആട് ജീവിതം നയിക്കുന്ന ദൊക്തൂരിനു ആട് ഒരു നൂറു കിലോ മട്ടണ്‍ മാത്രമാണ് … ഈ കഥ കേട്ട ഒരു സുഹൃത്ത് പറഞ്ഞത് ഇതിലും ഭീകരം . വണ്ടിയിടിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന ഒരു രോഗിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടറുടെ ഡിസ്ചാര്‍ജ് കടലാസിനോപ്പം അറബി പോലീസ് എഴുതിയ ഒരു പോലീസ് റിപ്പോര്‍ട്ട് കൂടി കിട്ടിയത്രേ. ലേഖനം ഇങ്ങിനെയായിരുന്നു ‘ കാര്‍ ഹിറ്റ് മട്ടണ്‍ , ദെന്‍ ഹിറ്റ് മാന്‍ , മാന്‍ ബികേം ബാക്ക് പെയിന്‍ ‘

എഴുതിയത് : മോനി കെ വിനോദ്

Advertisements
ഇന്ത്യയിലെ ആദ്യത്തെ ബ്ലോഗ് പേപ്പർ & നമ്പർ വൺ സിറ്റിസൺ ജേർണലിസം പോർട്ടൽ. ഇവിടെ പ്രസിദ്ധീകരിക്കപ്പെടുന്ന ലേഖനങ്ങളും കമന്റുകളും ബൂലോകത്തിന്റെ അഭിപ്രായങ്ങളല്ല.അവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.