മോണിക്ക ഓഹ് മൈ ഡാർലിംഗ്
ഭാഷ : ഹിന്ദി
വിഭാഗം : ക്രൈം / ബ്ലാക്ക് കോമഡി /ത്രില്ലെർ
സ്ട്രീമിങ് പ്ലാറ്റഫോം : നെറ്റ്ഫ്ലിക്സ് (Direct OTT)
രാജ്‌കുമാർ റാവു, രാധിക അപ്തെ, ഹിമ കുറേഷി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തി നേടിഫ്ലിക്ക്സിൽ ഡയറക്റ്റ് റിലീസ് ചെയ്ത സിനിമയാണിത്…. ഈ സിനിമ കാണാൻ കാരണം മേൽ പറഞ്ഞ മുന്ന് പേരാണ്… മുന്ന് പേരും ഗംഭീര പെർഫോമർസ്.
അൽപ്പം ത്രില്ലർ/സസ്പെൻസ് ഘടകങ്ങളുള്ള ഒരു പരമ്പരാഗത ബോളിവുഡ് കൺഫ്യൂഷൻ കോമഡി ഡ്രാമ. ഒരു കോർപ്പറേറ്റ് ഓഫീസിൽ കഥ പുരോഗമിക്കുന്നു, പ്രണയം/വഞ്ചനയെ തുടർന്ന് കൊലപാതകങ്ങളെ കുറിച്ച് സംസാരിക്കുന്നു. പതിവുപോലെ ബക്‌സിനൊപ്പം (തമിഴ് നടൻ) രാജ്‌കുമാർ തന്റെ ഭാഗം നന്നായി ചെയ്തു, ഹുമ ഖുറേഷി ഒരു മികച്ച ഓപ്‌ഷൻ തന്നെ ആയിരുന്നു, രാധിക ആപ്‌തെ ഒരു പോലീസ് വേഷത്തിൽ (funny). സിനിമ നിങ്ങൾക്ക് മാന്യമായ ഒരു കോമഡി-ത്രില്ലർ അനുഭവം നൽകും, പുഞ്ചിരിക്കാനും ചിന്തിക്കാനും കുറച്ച് ഇടമുണ്ടാകും. ~2 മണിക്കൂർ റൺ ടൈം ഉള്ള ഒരു കോമഡി ത്രില്ലറിനുള്ള മികച്ച കാസ്റ്റിംഗ്. BGM ഉം പാട്ടുകളും തികച്ചും ഗംഭീരമായിരുന്നു
ആദ്യവസാനം വരെ ആസ്വദിച്ചു കാണാൻ പറ്റിയ കിടിലൻ എന്റെർറ്റൈൻമെന്റ് ഫിലിം. പിന്നെ സിനിമയുടെ ബാക്ക് ഗ്രൗണ്ട് സ്കോർ സോങ്‌സ് എല്ലാം ഒരേ പ്വോളി.മോണിക്ക ഓഹ് മൈ ഡാർലിംഗ് എന്ന സോങ് പല ഇടങ്ങളിൽ സിനിമയിൽ കാണാം പെർഫെക്ട് ബ്ലെൻഡിംഗ് ആയിട്ടാണ് ചെയ്തിരിക്കുന്നത്.രാധിക അപ്ത്തേയ്ക്ക് സ്ക്രീൻ സ്പേസ് കുറവാണു. പക്ഷെ കിട്ടിയ സ്പെസിൽ പുള്ളിക്കാരി ആറാടിയിട്ടുണ്ട്.
ഡയലോഗ് ഡെലിവറി ഓക്കേ എടുത്ത് പറയണം .പിന്നെ തമിഴ് നടൻ ഭഗവതി പെരുമാൾ ഈ സിനിമയിൽ മികച്ച റോളിൽ വരുന്നുണ്ട്.പുള്ളി കിടിലൻ ആയി ചെയ്തിട്ടുണ്ട്. രണ്ടാം പകുതിയിൽ കിടിലൻ ട്വിസ്റ്റുകൾ വരുന്നുണ്ട് ഒരെണ്ണം പ്രെഡിക്റ്റബിൾ ആയിരുന്നു, ബട്ട് ഏറ്റവും അവസാനത്തെ .ഒട്ടും വിചാരിച്ചില്ല.രണ്ട് മണിക്കൂർ ചിരിച്ചു ത്രില്ലടിച്ചു നല്ലൊരു എന്റർടൈൻമെന്റ് ഫിലിം കാണണോ എങ്കിൽ ധൈര്യമായി കാണാം ഈ സിനിമ.