“മോനിഷ (24 January 1971 – 5 December 1992) ഡിസംബറിൽ പൊലിഞ്ഞ പനിനീർ പുഷ്പ്പം”

Sureshkumar Narayana Pai

7 വർഷം നീണ്ടു നിന്ന അഭിനയ ജീവിതം, മലയാളം തമിഴ് തെലുങ്ക് കന്നഡ ഭാഷകളിലായി ഇരുപത്തി അഞ്ചോളം ചിത്രങ്ങൾ ,ചുരുങ്ങിയ സിനിമാ ജീവിതത്തിൽ സിബി മലയിൽ , എം ടി സാർ , ഹരിഹരൻ സാർ പ്രിയദർശൻ കമൽ എന്നി സിനിമാ മേഖലയിലെ പ്രഗല്ഭര്ക്ക് ഒപ്പം വർക്ക് ചെയ്യാൻ ഉള്ള അവസരം .
1986 ൽ എം ടി സാർ തിരക്കഥ എഴുതി ഹരിഹരൻ സാർ സംവിധാനം ചെയ്ത നഖക്ഷതങ്ങൾ എന്ന ചിത്രത്തിൽ ആണ് മോനിഷ ആദ്യമായി വേഷം ഇടുന്നത് എം ടി സാറിന്റെ കുടുംബ സുഹൃത്തിന്റെ മകളായ 16 വയസുകാരിയെ ചിത്രത്തിലേക്ക് ക്ഷണിച്ചതും എം ടി സാർ തന്നെ ആരുന്നു അഭിനയിച്ച ആദ്യ മലയാള ചിത്രത്തിൽ തന്നെ മികച്ച നടിക്കുള്ള ദേശിയ പുരസ്കാരവും മോനിഷയെ തേടി എത്തി . ആര്യൻ , അധിപൻ, കുറുപ്പിന്റെ കണക്ക് പുസ്തകം, പെരുംതച്ചൻ, കടവ് തുടങ്ങിയവ അവരുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ചിലതാണ്.

തനത് അഭിനയ ശൈലി കൊണ്ട് മലയാളികളുടെ എക്കാലത്തെയും പ്രിയ നടികളിൽ ഒരാളായി മാറാൻ മോനിഷക്ക് സാധിച്ചു .നൃത്തത്തോട് സഹജമായ അഭിനിവേശമുള്ള മോനിഷ അഞ്ചാം വയസ്സിൽ നൃത്ത പരിശീലനത്തിന് പോയി. ഒൻപതാം വയസ്സിൽ ശിവവർണം എന്ന പരിപാടിയിൽ രണ്ട് മണിക്കൂർ സോളോ ഡാൻസ് അവതരിപ്പിച്ചു .അത് മോനിഷയുടെ ആദ്യ സ്റ്റേജ് പ്രകടനമായിരുന്നു.ചെപ്പടിവിദ്യ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് മോനിഷ വാഹനാപകടത്തിൽ പെട്ടത്. അമ്മ ശ്രീദേവിയുടെ ഒപ്പം തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് രാവിലെ എയർപോർട്ടിൽ പോകുകയാരുന്നു. അമ്മയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്ന മോനിഷ സഞ്ചരിച്ച കാർ അമിതവേഗതയിൽ വന്ന ബസിൽ ഇടിക്കുകയായിരുന്നു . അപ്രതീക്ഷിതമായആ അപകടം മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനയായ നടിമാരിൽ ഒരാളായ മോനിഷയുടെ വിയോഗത്തിലേക്ക് നയിച്ചു.ഒരുപാടു സ്നേഹിക്കുന്ന പ്രിയപ്പെട്ട മോനിഷക്ക് മുപ്പതാം ചരമ വാർഷികത്തിൽ കണ്ണീരിൽ കുതിർന്ന പ്രണാമം

Leave a Reply
You May Also Like

സംവിധായകൻ ജിയോ ബേബി അഭിനയിക്കുന്ന ഹ്രസ്വ ചിത്രമായ “സീറോ ഡ്രാമ” സൈന മൂവീസിൽ റിലീസായി

സംവിധായകൻ ജിയോ ബേബി അഭിനയിക്കുന്ന “സീറോ ഡ്രാമ “ പൊതു ഇടങ്ങളെക്കാൾ വ്യക്തികൾ കൂടുതൽ പരിഹസിക്കപ്പെടുന്നത്…

ഡബിൾ മീനിങ് വൾഗർ മീനിങ് ഒന്നുമില്ലാത്ത ഒരു ക്ലീൻ ഫാമിലി കോമഡി സിനിമ..!

ഡബിൾ മീനിങ് വൾഗർ മീനിങ് ഒന്നുമില്ലാത്ത ഒരു ക്ലീൻ ഫാമിലി കോമഡി സിനിമ..! Rakesh Radhakrishnan…

രൺബീർ കപൂർ നായകനായ ‘Shamshera’ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി

രൺബീർ കപൂർ നായകനായ യാഷ് രാജ് ഫിലിംസ് നിർമ്മിച്ച ‘Shamshera’ ഒഫീഷ്യൽ ടീസർ അണിയറപ്രവർത്തകർ പുറത്തിറക്കി…

വീണ്ടും സീരിയൽ കില്ലർ സ്റ്റോറി , ജയം രവി – നയൻ‌താര ചിത്രം ‘ഇരൈവൻ’ ഒഫീഷ്യൽ ട്രെയ്‌ലർ പുറത്ത്

പാഷൻ സ്റ്റുഡിയോസിന്റെ ബാനറിൽ സുധൻ സുന്ദരം, ജി ജയറാം എന്നിവർ നിർമിച്ച് ഐ. അഹമ്മദ്‌ സംവിധാനം…