മഴക്കാലങ്ങളിൽ ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറന്ന് യാത്ര ചെയ്യുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണെന്ന് പറയുന്നത് എന്ത്കൊണ്ട്?⭐

അറിവ് തേടുന്ന പാവം പ്രവാസി

???? കേരളത്തിൽ മഴക്കാലങ്ങളില്‍ ഉണ്ടാക്കുന്ന അപകട മരണങ്ങളിൽ പിൻസീറ്റിലിരുന്നു കുട നിവർത്തിയ സ്ത്രീകളും ഉൾപ്പെടാൻ തുടങ്ങിയിട്ട് കുറച്ച് കാലങ്ങൾ ആയി. ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണ്.

മഴയത്ത് കുടയും ചൂടി ഇരുചക്രവാഹനങ്ങളില്‍ യാത്ര നടത്തുന്ന പ്രവണത അടുത്തകാലത്തായി കൂടി വരികയാണ്. സ്‍ത്രീകളാണ് ഇത്തരം സാഹസിക യാത്രികരില്‍ ഭൂരിഭാഗവും. കുട്ടികളെ മടിയിലിരുത്തി ഇങ്ങനെ യാത്ര ചെയ്യുന്നവരെയും കാണാം. ഇത്തരം സാഹസികയാത്ര കൊണ്ടുള്ള അപക‌‌ടങ്ങൾ വർദ്ധിക്കുമ്പോഴും തങ്ങളുടെ ചെയ്‍തിയുടെ ഗൗരവത്തെക്കുറിച്ച് പലരും ബോധവാന്മാരല്ല.
ബൈക്കിന്‍റെ പിറകിലിരുന്ന് കുട തുറക്കുന്നത് അപകടമാക്കുന്നതെങ്ങനെയെന്ന് നോക്കാം.

✨ബൈക്കിന്റെ പിൻസീറ്റിലിരിക്കുന്നവർ കുട നിവർത്തുമ്പോള്‍ സ്വാഭാവികമായും വാഹനം ‌ഓടുന്നതിന്റെ എതിർദിശയിൽ ശക്തമായ കാറ്റ് വീശും. കനത്ത കാറ്റിൽ കുടയിലുള്ള നിയന്ത്രണ‌വും, ബൈക്കിന്റെ നിയന്ത്ര‌‌‌ണവും നഷ്‍പ്പെടും. അപകടം ഉറപ്പ്.

✨പുറകിലിരിക്കുന്നയാൾ മുന്നിലേക്കു കുട നിവർത്തിപ്പിടിച്ചാൽ ഓടിക്കുന്നയാളുടെ കാഴ്ച മറയുന്നു. അതുപോലെ പലപ്പോഴും ഓടിക്കുന്നയാൾ നനയാതിരിക്കാൻ കുടയുടെ മുൻഭാഗം താഴ്ത്തിപ്പിടിക്കുന്നതും കാണാം. പൊതുവേ മഴക്കാലത്തെ റോഡുകളിൽ ബൈക്കുകൾക്ക് അപകട സാധ്യതയേറുന്ന സാഹചര്യത്തില്‍ ഇത്തരം സാഹസങ്ങള്‍ കൂടിയാകുമ്പോള്‍ അപകടം ഉറപ്പാണ്.

✨ഒരു കയ്യിൽ കുടപിടിച്ചു മറുകൈകൊണ്ടു ബൈക്കോടിക്കുന്നവരും കുറവല്ല. ബൈക്കിന്റെ ക്ലച്ചും, ബ്രേക്കും കൃത്യമായി ഉപയോഗിക്കാന്‍ ഒരുകൈ കൊണ്ട് സാധിക്കില്ല. മരണത്തെ ക്ഷണിച്ചു വരുത്തുന്നതിനു തുല്യമാണത്.

✨കുട നിവർത്തി ബൈക്കിൽ യാത്ര ചെയ്യുന്നവരെ ക​ണ്ടാൽ താക്കീത് ചെയ്യുകയല്ലാതെ പിഴ ചുമത്താൽ നിയമമില്ലെന്നാണ് പൊലീസ് പറയുന്നത്. അതായത് നിങ്ങളുടെ വിലപ്പെട്ട ജീവന് മറ്റാരേക്കാളും നിങ്ങള്‍ക്കു മാത്രമാണ് കൂടുതല്‍ ഉത്തരവാദിത്വം .അതുകൊണ്ടാണ് ഒരിക്കലും ഈ സാഹസം ചെയ്യരുതെന്നും ആരെങ്കിലും ഇങ്ങനെ യാത്ര ചെയ്യുന്നതു ശ്രദ്ധയില്‍പ്പെട്ടാൽ കാര്യങ്ങള്‍ പറഞ്ഞുമനസിലാക്കി നിരുത്സാഹപ്പെടുത്തണം എന്നും പറയുന്നത്.

Leave a Reply
You May Also Like

നിങ്ങൾ ഉപയോഗിക്കുന്നുണ്ടോ ? പല രാജ്യങ്ങളിലും ‘S ട്രാപ്പുകൾ’ നിയമവിരുദ്ധമാണ് , കാരണമെന്തെന്ന് അറിയണ്ടേ ?

സാനിറ്ററി ഐറ്റംസ് വിൽക്കുന്ന കടയിൽ നിൽക്കുമ്പോൾ ആണ്‌ ഒരു കോണ്ട്രാക്റ്ററും സെയിൽസ്മാനുമായുള്ള സംസാരം ശ്രദ്ധിച്ചത്. ‘ക്ലയന്റിന്‌ ഇവിടെ ഇഷ്ടപ്പെട്ട ക്ലോസറ്റുകൾ എല്ലാം S ട്രാപ്പ് ആണ്‌. പക്ഷേ അത് വയ്ക്കുന്നതിനോട് യോജിപ്പില്ല. നിങ്ങളെന്താണ്‌ P ട്രാപ്പ് മോഡലുകൾ കൂടുതൽ വയ്ക്കാത്തത് ? ‘

ആരാണീ ഗ്രഹാം ?

മെല്‍ബണ്‍ സ്വദേശിയായ ശില്‍പി പാട്രീഷ്യ പിച്നിനിയാണ് ഗ്രഹാമിനെ സൃഷ്ടിച്ചത്. വിക്റ്റോറിയന്‍ ഗവണ്മെന്‍റ് റോഡ്‌ സുരക്ഷയെപ്പറ്റി നടത്തുന്ന പ്രചാരണ പരിപാടികളുടെ ഭാഗമായാണ് പട്രീഷ്യയ്ക്ക് ഗ്രഹാമിനെ സൃഷ്ടിക്കാന്‍ അവസരം ലഭിച്ചത്

ഒരു അന്ധവിശ്വാസം ആണെങ്കിലും ‘ദൃഷ്ടി ദോഷം’ എന്നാൽ എന്താണ് ?

പുറത്തുപോയി വരുമ്പോഴും അപരിചിതര്‍ കുഞ്ഞിനെ കാണാന്‍ വരുമ്പോഴും ചിലർ കടുകും മുളകും ഉഴിഞ്ഞിടല്‍ നടത്തുന്നത് കാണാം,…

വ്യത്യസ്തനാം ഒരു മദ്യപാനി

ജീവി വർഗങ്ങളിൽ ഏറ്റവും വലിയ മദ്യപാനി. പക്ഷേ കക്ഷിക്ക് ആ അഹങ്കാരം ഒന്നും ഇല്ല കേട്ടോ