ഹോങ്കോങ്ങിലെ മോണ്‍സ്റ്റര്‍ ബിൽഡിങ്ങിന്റെ പ്രത്യേകത എന്താണ്?

അറിവ് തേടുന്ന പാവം പ്രവാസി

കോണ്‍ക്രീറ്റ് കാട് എന്ന പദത്തിന് ഏറെ അനുയോജ്യമായ ഒരിടമാണ് ഹോങ്കോങ്ങ് . എവിടെ നോക്കിയാലും ആകാശം മുട്ടുന്ന ഗോപുരങ്ങള്‍ കാണാം. ഇക്കൂട്ടത്തില്‍ ഏറെ പ്രശസ്തമായ ഒരു കെട്ടിടസമാഹാരമാണ് മോൺസ്റ്റർ ബിൽഡിംഗ്. ഹോങ്കോങ്ങിലെ ക്വാറി ബേയിലുള്ള പരസ്പരബന്ധിതമായ അഞ്ച് കെട്ടിടങ്ങളുടെ ഒരു കൂട്ടമാണ്‌ മോൺസ്റ്റർ ബിൽഡിംഗ് എന്നറിയപ്പെടുന്നത്. ഫോട്ടോഗ്രാഫി പ്രേമികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരു സ്ഥലമാണിവിടം. നിരവധി സിനിമകളും ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.

കിഴക്കൻ ഹോങ്കോങ്ങിലെ ഏറെ ജനസാന്ദ്രത കൂടിയ ഒരു പ്രദേശമാണ് ക്വാറി ബേ. ഓരോ വർഷവും വ്യാവസായിക ആവശ്യങ്ങള്‍ക്കും താമസത്തിനുമായി ഇവിടെ നിരവധി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നുണ്ടെങ്കിലും മോൺസ്റ്റർ ബിൽഡിംഗിന് പകരം നില്‍ക്കാന്‍ ഇതുവരെ മറ്റൊരു കെട്ടിടത്തിനുമായിട്ടില്ല.

ഇംഗ്ലീഷ് അക്ഷരമാലയിലെ ‘E’യുടെ ആകൃതിയിലുള്ള ഈ കെട്ടിട സമുച്ചയത്തിനെ മോൺസ്റ്റർ ബിൽഡിങ്ങെന്ന് ആദ്യമായി വിളിച്ചത് ഇവിടത്തെ നാട്ടുകാര്‍ തന്നെയാണ്.ഓഷ്യാനിക് മാൻഷൻ, ഫൂക്ക് ചിയോംഗ് മൊണ്ടെയ്ൻ മാൻഷൻ, യിക് ചിയോംഗ്, യിക്ക് ഫാറ്റ് എന്നിവയാണ് അവയില്‍ ഓരോന്നിന്‍റെയും പേര്. 1960 കളിലെ ജനസംഖ്യാ വർധനവിന്‍റെ കാലത്ത് താഴ്ന്ന വരുമാനക്കാർക്ക് സബ്‌സിഡി നിരക്കിൽ വീടുകള്‍ നല്‍കുന്നതിനായി സർക്കാർ നിര്‍മിച്ചാണ് ഇവ.ഈ കെട്ടിടങ്ങളുടെ മുകളിലത്തെ നിലകൾ താമസസ്ഥലമായും, താഴത്തെ നിലകൾ ചായ, മത്സ്യം, മറ്റ് പലചരക്ക് സാധനങ്ങൾ, വീട്ടുപകരണങ്ങൾ എന്നിവ വിൽക്കുന്ന കടകളായുമാണ് ഉപയോഗിക്കുന്നത്. ഈ ദശകത്തിൽ നിർമ്മിച്ച മറ്റ് സബ്സിഡി ഭവനങ്ങളോട് സമാനമാണ് ഈ രീതി. മനോഹരമായ നിര്‍മാണരീതിയായതിനാല്‍ നഗരം സന്ദര്‍ശിക്കാനെത്തുന്നവര്‍ക്കു പ്രിയപ്പെട്ട സ്ഥലമാണിവിടം. ഗോസ്റ്റ് ഇൻ ദ ഷെൽ, ട്രാൻസ്ഫോർമർ എന്നിവ ഉൾപ്പെടെ നിരവധി സിനിമകളിലും ഇത് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

You May Also Like

ദിണ്ടിഗലിലെ പ്രത്യേക പൂട്ടുകൾ

ദിണ്ടിഗൽ നഗരം ലോക്ക് സിറ്റി എന്നും അറിയപ്പെടുന്നു. ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഒരു നഗരവും ജില്ലാ ആസ്ഥാനവുമാണ് ദിണ്ടിഗൽ

ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ എം‌എൽ‌എമാർക്ക് ആണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ?

ഇന്ത്യയിൽ ഏത് സംസ്ഥാനത്തെ എം‌എൽ‌എമാർക്ക് ആണ് ഏറ്റവും ഉയർന്ന ശമ്പളം ലഭിക്കുന്നത് ? അറിവ് തേടുന്ന…

മേഘത്തിന്റെ നിഴൽ കണ്ടിട്ടുണ്ടോ ? ഉണ്ട് ! പക്ഷെ തിരിച്ചറിയുന്നില്ല കാരണമുണ്ട്

മേഘത്തിന്റെ നിഴൽ കാണുന്ന ഈ ഫോട്ടോയോയ്ക്ക് ഒരു പ്രത്യക ഭംഗി തോന്നിയതുകൊണ്ട് ഷെയർ ചെയുന്നു. നമ്മുടെ നിത്യ ജീവിതത്തിൽ മേഘത്തിന്റെ

ഇന്ത്യൻ നേവിയുടെ പുലിക്കുട്ടികളായ മൂന്ന് പ്രധാന യുദ്ധക്കപ്പലുകൾ

ഇന്ത്യൻ നേവിയുടെ പുലിക്കുട്ടികളായ മൂന്ന് പ്രധാന യുദ്ധക്കപ്പലുകളെ പറ്റി … അറിവ് തേടുന്ന പാവം പ്രവാസി…