Ajmal NisHad
നിങ്ങൾ ഒരു ത്രില്ലെർ സിനിമ ആണ് പിടിക്കുന്നത് എങ്കിൽ അതിലെ കാസ്റ് മുതൽ ഓരോ ഡീറ്റെയിൽസും അത്രമേൽ ഇമ്പോര്ടന്റ്റ് കൊടുത്തു കൈകാര്യം ചെയേണ്ടതായുണ്ട്. തെലുഗ് പോലൊരു ഇൻഡസ്ട്രിയിൽ ഉള്ള ഒരു ആക്ട്രസിനെ കൊണ്ട് വന്നു ഇവിടെ വേഷം ചെയ്ക്കുമ്പോ അതൊരു സസ്പെൻസ് ത്രില്ലെർ / ക്ലൈമാക്സിൽ അടക്കം ട്വിസ്റ്റുകൾ റീവീൽ ചെയുന്ന ഐറ്റം ആണേൽ പ്രേക്ഷകർ ആദ്യം സംശയിക്കുക പുറത്തു നിന്ന് വന്നു റോൾ ചെയുന്ന അവരെ ആയിരിക്കും എന്നുള്ള മിനിമം ബോധം എങ്കിലും ആദ്യം ഉണ്ടാകണം. പ്രത്യേകിച്ച് അവർക്ക് സിനിമയുടെ തുടക്കത്തിൽ സാധാരണ ജൂനിയർ ആര്ടിസ്റ് ചെയ്യണ്ട ഒരു വേഷം കൊടുത്തു കഴിഞ്ഞാൽ ഉറപ്പായും സംശയിക്കും. മറിച്ചു ഇവിടെ ഉള്ള ഏതെങ്കിലും ജൂനിയർ ആര്ടിസ്റ് / അധികം അവസരം കിട്ടാത്ത ഒരു talent ആര്ടിസ്റ് നു ആണ് ഈ വേഷം കൊടുത്തിരുന്നു എങ്കിൽ കുറച്ചു കൂടി ബെറ്റർ ആയേനെ.
രണ്ടാമത്തെ തെറ്റ് ട്രൈലർ ഇൽ അടക്കം സിനിമയുടെ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ലെസ്ബിയൻ സീൻസ് കട്ട് ചെയ്തു വെച്ചു ലോകത്തുള്ള സകല സിനിമയും ഓടി നടന്നു കണ്ടു വിലയിരുത്തുന്ന മലയാളി പിള്ളേരെ അണ്ടർഎസ്റ്റിമേറ്റ് ചെയ്തത് ആണ്.മൂന്നാമത്തെ തെറ്റ് മനഃപൂർവം അല്ലെങ്കിൽ പോലും gcc റിലീസ് ഇഷ്യൂ കാരണം സീനുകൾ കട്ട് ചെയ്തു കളയേണ്ട അവസ്ഥ വന്നു എന്നതാണ്. ആ വാർത്ത കൂടി വന്നപ്പോൾ ഉറപ്പായി സിനിമ സംസാരിക്കുന്ന വിഷയവും സസ്പെൻസും ട്വിസ്റ്റ്മെല്ലാം ഇനി ഈ 3 തെറ്റുകൾ ശരിയാക്കിയിരുന്നു എങ്കിൽ ഈ സിനിമ വിജയിക്കുമോ എന്ന് ചോദിച്ചാൽ എനിക്ക് യാതൊരു ഉറപ്പുമില്ല. ലക്കി സിംഗ് ആയി സ്ക്രീനിൽ വന്നു കൊണ്ടുള്ള ലാലേട്ടന്റെ ആദ്യ 1 മണിക്കൂർ പെർഫോമൻസ് ഭൂരിപക്ഷം പ്രേക്ഷകർക്കും ഇഷ്ടം ആകുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ട്. സ്റ്റിൽ സിനിമയുടെ പ്ലോട്ട് ചോരതെ ഇരുന്നിരുന്നു എങ്കിൽ സെക്കന്റ് ഹാഫ് ഇതിനേക്കാൾ ഏറെ ബെറ്റർ ഔട്ട്പുട് പ്രേക്ഷകർക്ക് ഇടയിൽ ഉണ്ടായേനെ എന്ന് തന്നെ കരുതുന്നു.
ലക്കി സിംഗ് ആരാണ് എന്ന് റീവീൽ ചെയുന്ന സീൻ ഒക്കെ ഇതേ എഴുത്തുകാരന്റെ മുൻപത്തെ സിനിമയിൽ വന്നത് പോലെ തന്നെ എഴുതി കൊടുക്കുക എന്ന് പറഞ്ഞാൽ ആദ്യ 1 മണിക്കൂർ കുറച്ചു നീറ്റ് ആയിട്ട് എഴുതി, മുകളിൽ പറഞ്ഞ പോരായ്മകൾ കൂടി ശ്രദ്ധിച്ചിരുന്നു എങ്കിൽ നല്ലൊരു അനുഭവം ആകേണ്ട സിനിമ തന്നെ ആയിരുന്നു മോൺസ്റ്റർ പേഴ്സണലി ലാലേട്ടന്റെ ആക്ഷൻ സീനുകളും തുടക്കത്തിൽ ഉണ്ടാക്കുന്ന ആ കേക്ക് സീനും ഒഴിച്ചാൽ പൂർണമായും നിരാശ തന്നൊരു സിനിമ അനുഭവം. ജഗ്ഗു ഭായ് യെ ഒക്കെ വെറുതെ സ്ക്രീനിൽ കൊണ്ട് വന്നു നിർത്തിയ ആ മനസ് . ലാലേട്ടന്റെ പീക്ക് എലോൺ കൂടി കഴിഞ്ഞാൽ തുടങ്ങും എന്ന് തന്നെ കരുതുന്നു. മാറ്റം അനിവാര്യമാണ്. പുള്ളി മാറാൻ തീരുമാനിച്ച സ്ഥിതിക്ക് ടോപ് ഫോമിലേക്കു എത്തുമെന്ന് തന്നെ കരുതുന്നു..