അത്രയും ഗംഭീരമായ സിനിമയുടെ അതിലും ഗംഭീരമായ ക്ളൈമാക്സ്

ബൂലോകം
ബൂലോകം
Facebook
Twitter
WhatsApp
Telegram
50 SHARES
600 VIEWS

Monu V Sudarsan

അത്രയും ഗംഭീരമായ സിനിമയുടെ അതിലും ഗംഭീരമായ ഒടുക്കം കാണണം എന്ന് തോന്നുമ്പോഴെല്ലാം പതിവെന്ന പോൽ “3 ഇഡിയറ്റ്സ് ” ക്ലൈമാക്സ്‌ രംഗത്തിലേക്ക് ഞാൻ വീണ്ടും ചെന്ന് നില്കും. അവിടെ മഴ കോരിച്ചൊരിയുന്ന ഒരു രാത്രിയും, ടെന്നീസ് ടേബിളിൽ മലർന്ന് കിടന്ന് കർട്ടൻ കൊണ്ട് അരയ്ക്കു കീഴെ മൂടിയ പ്രസവ വേദനയാൽ നിലവിളിക്കുന്ന ഒരു നിറഗർഭിണി ഉണ്ടാവും.. ടോർച്ചും വാക്വം ക്‌ളീനറും കൊണ്ട് അവൾക് ചുറ്റും നിൽക്കുന്ന ഒരുപറ്റം സ്റ്റുഡന്റസ് ഉണ്ടാവും, ഒരു ഡോക്ടറായി മാറുന്ന ആമിർ ഖാൻ ഉണ്ടാവും, കമ്പ്യൂട്ടർ സ്ക്രീനിനപ്പുറം കരീനയും..

 

കുഞ്ഞു ജനിച്ച ആ മൊമന്റിൽ നിറയുന്ന ആനന്ദത്തിന്റെയും രോമാഞ്ചത്തിന്റെയും കണ്ണീർ സെക്കണ്ടുകൾക്കുള്ളിൽ വരുന്ന ആ ഷിഫ്റ്റ്‌.. “കുഞ്ഞ് അനങ്ങുന്നില്ല..!!”.. ഒരു നിമിഷം കണ്ടിരിക്കുന്നവനും ഷോക്ക് ആയിപോവുന്ന രംഗം.. നിരാശയുടെ പടുകുഴിയിലേക്ക് പ്രേക്ഷകനും വീണ് തുടങ്ങുന്ന ആ ഇടത്താണ് All is well എന്ന ഒറ്റ വാക്കിന്റെ മാജിക് അതിന്റെ മൂർത്തീഭാവം പിടിച്ചടക്കുന്നത്.. സത്യമാണ്.. ആദ്യകാഴ്ചയിൽ അവർക്കൊപ്പം ഞാന്ന് എത്രയോ വട്ടം മനസ്സിൽ ഉരുവിട്ടിരുന്നു ആ വാചകം.. കാണുന്നത് സിനിമ ആണെന്നും ഇത് ഒടുക്കം എങ്ങനെയാവുമെന്നും അറിയാമെങ്കിലും അതൊക്കെ മറന്ന് പോകുമ്പോഴാണല്ലോ അത്രയും സുന്ദരമായ നിമിഷങ്ങൾ ജനിക്കുക..

 

അതുവരെ മതിമറന്നിരുന്നു കണ്ട, കണ്ടതിൽ വച് ഏറ്റവും മനോഹരമായ സിനിമകളുടെ കൂട്ടത്തിലേക്ക് എപ്പോഴോ ചേർത്ത് വച്ച സിനിമയുടെ ആ ഒടുക്കം.. ആവേശവും, ചിരിയും കണ്ണീരും ഒടുക്കം അനിയന്ത്രിതമായ രോമാഞ്ചവും കൃത്യമായ അളവിലേക്ക് ഒരു മാന്ത്രികനായി രാജ് കുമാർ ഹിറാനി സന്നിവേശിപ്പിക്കുമ്പോൾ സിനിമാറ്റിക് ഓർഗാസത്തിന്റെ എക്സ്ട്രീം ലെവലിലേക്കാണ് ഞാനെടുത്തുയർത്തപെടാറുള്ളത്… ടെൻഷൻ അതിന്റെ ടോപ് ലെവലിൽ അനുഭവപ്പെടുന്ന മോമെന്റിലും കോമഡി വർക്ഔട് ചെയ്തെടുത്ത് കയ്യടി നേടുക എന്ന ഹിമാലയൻ ടാസ്ക് പുല്ല് പോലെ ചെയ്തു വച്ചിരിക്കുന്നത് കാണാം ഈ രംഗത്ത്..

 

 

കൃത്യമായ എക്സിക്യൂഷൻ അവിശ്വസനീയത കലർന്ന ഒരു സിനിമാറ്റിക് ഇവന്റിനെ എങ്ങനെ അത്രയും ബിലീവബിൾ ആക്കാം എന്നതിനുള്ള ഏറ്റവും മനോഹരമായ അടയാളപ്പെടുത്തൽ ആണ് 3 ഇഡിയറ്റ്സ് ക്ലൈമാക്സ്‌.

LATEST

എണ്ണിയാലൊടുങ്ങാത്ത ഈ നക്ഷത്രപ്പൊട്ടുകള്‍ക്കിടയിലെ പ്രപഞ്ചശൂന്യതയുടെ ആഴം എത്രയാവുമെന്ന് ചിന്തിക്കാനാവുന്നുണ്ടോ !!

Basheer Pengattiri പ്രപഞ്ചം ഒരുപാട് ഒരുപാട് വലുതാണ് എന്നത് ആർക്കും തർക്കമില്ലാത്ത വസ്തുതയാണ്.

കാന്താരയിലെ ശിവയ്ക്ക് മാനസികരോഗമെന്ന്, ജുറാസിക് പാർക്ക് ദിനോസറുകളെ തുരത്തുന്ന സിനിമയാണെന്ന് പറയുന്നവരോട് എന്ത് പറയാൻ

കാന്താരയിലെ ശിവക്ക് മാനസികാരോഗ്യ പ്രശ്നമാണ് എന്നാണു അനു ചന്ദ്രയുടെ പോസ്റ്റിൽ പറയുന്നത്. വിഷ്വൽ