ഇങ്ങനെ ആവേശം നിറച്ചു മറ്റൊരു നടന്റെ വളർച്ച കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്

0
286

Monu V Sudarsan

“ഇതൊക്കെ ആരടാ…ഈ തമിഴന്മാർക്കേ ഉള്ള് ഇങ്ങനെ കൊറേ നായകന്മാര്… രണ്ട് പടം കാണും… പിന്നെ ഗുദാ ഹവാ…”.കാതൽ കൊണ്ടെയ്‌ൻ പാട്ട് സൺ മ്യൂസിക്കിൽ കണ്ട കാഴ്ച്ചയിൽ വീട്ടിൽ കേട്ട ഡയലോഗ് ആണ്. തീരെ മെല്ലിച്ച, കാണാൻ വലിയ ഭംഗി അവകാശപെടാനില്ലാത്ത, ഒരു ഹീറോയ്ക്കു വേണ്ട യാതൊരു ഗുണഗണങ്ങളും ഇല്ലാത്ത ഒരു സോഡാകുപ്പി കണ്ണടക്കാരൻ പെണ്ണിന്റെ പുറകെ നടക്കുന്നു. പുച്ഛം വാരി വിതറി ആണ് അത് കണ്ടത് തന്നെ.

വിജയും സൂര്യയും കമലും രജനിയും ആണ് തമിഴ് സിനിമ എന്ന് വിശ്വസിച്ച തിരിച്ചറിവില്ലാത്ത ബാല്യത്തിൽ നിന്നും കൗമാരത്തിലേക്ക് കാലെടുത്തു വച്ചപ്പോ അതെ ആൾ നയൻതാരയുടെ പുറകെ നടക്കുന്ന അടുത്ത കാമുകനായി. ഇപ്പൊ ഒരു വ്യത്യാസം. അത്യാവശ്യം കോലം ഒക്കെ ആയിട്ടുണ്ട്.. മ്മ്.. കൊള്ളാം.. ധനുഷ് എന്നൊരു പേര് ഒന്ന് നോക്കി വച്ച്. ഇങ്ങനെയും നടൻമാർ ഉണ്ടല്ലേ എന്നൊരു തോന്നൽ. പിന്നെയും അയാളെ കണ്ടു. പക്കാ ലോക്കൽ റൗഡി ആയും, പെണ്ണിനെ നോക്കുന്ന പയ്യൻ ആയും. ആടുകളം എന്നത്രെ പടത്തിന്റെ പേര്.മലയാളത്തിന്റെ യശസ് ഉയർത്തിയ സലിംകുമാർ ദേശീയ അവാർഡിൽ പങ്കിട്ട അവാർഡിന്റെ മറ്റേ അറ്റത്ത് ഉള്ള ധനുഷ് എന്ന പേര് ആദ്യമായി ശ്രദ്ധിച്ചു.. ഇങ്ങേര് ഇത്രേം വലിയ നടൻ ആണോ.,. സംശയം അപ്പോഴും അതുപോലെ നിഴലിച്ചു തന്നെ കിടന്നു.

Celebs to release common DP for Dhanush to mark his 18 years in films |  Tamil Movie News - Times of Indiaപിന്നെ ഒരു കൊടുങ്കാറ്റ് ആയിരുന്നു.”കൊലവെറി “.. ലോകം ഒട്ടുക്ക് എവിടെ തിരിഞ്ഞാലും കൊലവെറി… എങ്ങോട്ട് തിരിഞ്ഞാലും കൊലവെറി…3 തരംഗമായി..വിജയ് ,സൂര്യ എന്നിവരുടെ ഒപ്പം അയാൾ പിറകിൽ കിടന്ന കസേര എടുത്ത് മുന്നിലേക്കിട്ട് നിവർന്നിരുന്നു.”മയക്കം എന്നാ” യഥാർത്ഥ നടനെ കാണിച്ചു തന്നു. Vip ലെ രഘുവരൻ അതൊരു അഗ്നിയാക്കി മാറ്റുകയായിരുന്നു.

ഓരോ പാട്ടും ബമ്പർ ഹിറ്റ്‌. കേവലം സിനിമ എന്നതിലുപരി ഒരു വികാരമായി പടം മാറിത്തുടങ്ങി . സാധാ ചെറുപ്പക്കാരൻ അവന്റെ ജീവിതം നേരെ മുന്നിൽ കാണുന്ന അവസ്ഥ.വേദനയുടെയും തിരിച്ചടിക്കലിന്റെയും ഇതുവരെ കാണാത്ത കഥ. അയാൾ കേരളത്തിനും ആരൊക്കെയോ ആയി മാറിയത് ഈ പോയിന്റിൽ ആയിരിക്കണം.ധനുഷ് ഫാൻസ്‌ അതിന്റെ പ്രതാപ കാലത്തേക്ക് അവിടെ വച്ച് കാൽ കുത്തി.

പിന്നെ സംഭവിച്ചത് ചരിത്രം. മാരിയായി ആവേശം കൊള്ളിച്ച അതേ മനുഷ്യൻ വടചെന്നൈയിലെ അൻപ് ആയി നിറഞ്ഞാടി, അസുരനിലെ ആസുരഭാവത്തിന്റെയും ആശ്രിതാഭവത്തിന്റെയും പൂർണത ആയി. ആദ്യം അയാളെ പുച്ഛിച്ചു തള്ളിയ “കാതൽ കൊണ്ടേനും ” “പുതുപേട്ടയും ” അഭിനയത്തിന്റെ ശ്രദ്ധിക്കാതെ പോയ ധനുഷ് പകർനാട്ടം ആയിരുന്നു എന്ന് ബോധ്യമായി .ഈ മനുഷ്യനോളം ഞെട്ടിച്ച, ആവേശം കൊള്ളിച്ച, ഉള്ള് നിറച്ച മറ്റൊരു നടന്റെ വളർച്ച കണ്ടിട്ടുണ്ടോ എന്ന് സംശയമാണ്. വിസ്മയമാണ് ധനുഷ്.