അവളെ പുതിയൊരു വ്യക്തിയാക്കി രൂപാന്തരപ്പെടുത്തുന്നതിൽ പ്രധാനപെട്ട ഒരു റോൾ അയാൾക്കുമുണ്ട്
How old are you വീണ്ടും കാണുകയായിരുന്നു. നിരുപമയുടെ ജീവിതയാത്ര ഇങ്ങനെ കാണുന്നതിനിടയിൽ ആണ് പിന്നെയും അയാളെ ശ്രദ്ധിക്കുന്നത്.. ജയചന്ദ്രനെ
128 total views, 1 views today

Monu V Sudarsan
How old are you വീണ്ടും കാണുകയായിരുന്നു. നിരുപമയുടെ ജീവിതയാത്ര ഇങ്ങനെ കാണുന്നതിനിടയിൽ ആണ് പിന്നെയും അയാളെ ശ്രദ്ധിക്കുന്നത്.. ജയചന്ദ്രനെ..നിരുപമയുടെ ലൈഫ് ചെയ്ഞ്ചിങ് മൊമന്റ് എന്നത് കോളേജിനെ സാക്ഷിയാക്കി സുഹൃത്തുമായുള്ള കൂടിക്കാഴ്ചയായിരുന്നെങ്കിലും അവളെ പുതിയൊരു വ്യക്തിയാക്കി രൂപാന്തരപ്പെടുത്തുന്നതിൽ അയാൾക്കും പ്രധാനപെട്ട ഒരു റോൾ ഉണ്ടായിരുന്നു. പരിഷ്കാരങ്ങൾ യാതൊന്നും അടുത്തേക്ക് പോയിട്ടില്ലാത്ത തീർത്തും സാധാരണക്കാരൻ ആണയാൾ..
ഓഫീസിലെത്തിയ വൃദ്ധനെ സഹായിക്കുന്നയിടത്ത് നിന്നാണ് അയാളെ കാട്ടിത്തരുന്നത് തന്നെ… തകർന്നു തരിപ്പണമായി ഇരിക്കുന്ന മനുഷ്യരുടെ നേർക്ക് ചെറിയൊരു പുഞ്ചിരി എങ്കിലും വച് നീട്ടിയാൽ അത് അവരിൽ ഉണ്ടാക്കുന്ന മാറ്റം ഒരുപക്ഷെ നമ്മൾ ചിന്തിക്കുന്നതിലും വലുതാവാം.. നാണക്കേടിന്റെയും പരിഹസത്തിന്റെയും നടുവിൽ തല താഴ്ത്തി ഇരിക്കുന്ന നിരുപമയോടാണ് അയാൾ “good morning ചേച്ചി” എന്ന് ചെറിയൊരു പുഞ്ചിരിയോടെ പറയുന്നത്.. പരിഹാസത്തിന്റെയോ കുത്തുവാക്കിന്റെയോ കണിക പോലുമില്ലാതെ..ജയനെ നിരുപമയും മനസിലാക്കുന്നത് ആ പോയിന്റിൽ വച്ച് ആവണം.
പിന്നെയെപ്പോഴും അവൾ ഏറെ ആഗ്രഹിച്ച സപ്പോർട്ടായി അയാൾ കൂടെ തന്നെയുണ്ട്.. തീർത്തും നിശബ്ദനായി… തിരിഞ്ഞോടേണ്ടി വരും എന്ന് ഉറപ്പിക്കുമ്പോഴും അയാളുടെ വാക്കുകൾ ആണ് നിരുപമയെ മാറ്റിചിന്തിപ്പിക്കുന്നത്.. ചിന്തിക്കാനാവാത്ത ദൂരങ്ങൾ ഓടി തീർക്കാൻ പ്രാപ്തയാക്കുന്നത്.. ഒടുവിൽ കേൾക്കാൻ ഒരുപാട് ആഗ്രഹിച്ച ആ ഏറ്റവും പ്രധാനപെട്ട ചോദ്യം നിരുപമയ്ക് സമ്മാനിക്കുന്നതും ജയനാണ്. ചിലർ അയാളെപോലെയാണ്.. പതുക്കെ വീശിയകലുന്ന കാറ്റിനെ പോലെ… യാതൊന്നും ആവശ്യപ്പെടാതെ..ഒന്നും പ്രതീക്ഷിക്കാതെ തീർത്തും നിശബ്ദനായി കൂടെ നില്കും..കൂടെയുള്ളവന്റെ വിജയത്തിൽ ആഹ്ലാദിക്കും..ഇപ്പോഴും അയാൾ ആ ഓഫീസിലുണ്ടാവാം.. ഏതോ മനുഷ്യന്റെ പരാതി കേട്ടുകൊണ്ട്..
129 total views, 2 views today
