“അന്നമ്മോ… നമ്മുടെ പാർട്ടി ജയിക്കും..”

40

Monu V Sudarsan

“അന്നമ്മോ… നമ്മുടെ പാർട്ടി ജയിക്കും..”

ചിലരുടെ എങ്കിലും സ്റ്റാറ്റസുകളും പ്രൊഫൈൽ പിക്കും ഭരിക്കുന്ന ഈ ഒരു ഡയലോഗ്.. ഈയിടെ ‘ലാൽസലാം’ കണ്ടപ്പോൾ ആണ് ഈ രംഗം ശ്രദ്ധിക്കുന്നതും.. തിരഞ്ഞെടുപ്പ് ചൂടിന്റെ ഒടുവിൽ രാത്രി ക്ഷീണിച് വന്ന് കയറുന്ന നെട്ടൂരാൻ.. അന്നമ്മ ഉറങ്ങിയിട്ടില്ല അപ്പോഴും.. വിളമ്പിക്കൊടുത്ത കഞ്ഞി കുടിക്കുന്നതിനിടയിൽ അയാൾ അന്നമ്മയുടെ മുഖത്തേക് നോക്കി ഒന്ന് ചിരിച്ചിട്ട് പറയുന്ന ആ ഡയലോഗ്.. “അന്നമ്മോ.. നമ്മുടെ പാർട്ടി ജയിക്കും..”കേവലം ഒരു ഒറ്റവരി സംഭാഷണത്തിന് അപ്പുറം ഭാവതലങ്ങൾ പലതും കൂടിച്ചേരുന്നുണ്ട് ആ വരിയിൽ.. പ്രതീക്ഷ, വിശ്വാസം, സംതൃപ്തി.. മോഹൻലാലിന്റെ അത്രയും subtle ആയ ആ ചിരിയും ഉർവശിയുടെ തിരിച്ചുള്ള റിയാക്ഷനും ആ ആമ്പിയൻസും എല്ലാം കൊണ്ടും ഇപ്പൊ കാണുമ്പോ ആ ഒരു രംഗം തരുന്ന ഫീൽ വലുതാണ്.മുൾമുനയുടെ രാത്രി കഴിഞ്ഞ് പുലരുന്ന വരെയും പാർട്ടിയുടെയോ കൊടിയുടെയോ വകഭേദങ്ങളില്ലാതെ എല്ലാവരുടെയും വിശ്വാസം നിറഞ്ഞു തൂവുന്ന ആ ഒറ്റവരി.. “നമ്മുടെ പാർട്ടി ജയിക്കും..”