പത്ത് മിനിറ്റിൽ എത്ര സുന്ദരമായാണ് അവർ ഓരോ കഥയും പറഞ്ഞു വയ്ക്കുന്നത്

82

Monu V Sudarsan

“ഈ വെയിൽ കൊള്ളാത്ത പണിക്ക് വല്ലോം നോക്കിക്കൂടെ..? “.
“”അതിപ്പോ എന്നാ പറയാന അമ്മച്ചി.. നമ്മൾ ആഗ്രഹം കൊണ്ടല്ലലോ.. ആ.. എന്നാ പറയാനാ.. ”
ആദ്യമേ പറയട്ടെ.. നിങ്ങൾ ഈ വീഡിയോ കണ്ടിട്ടില്ലെങ്കിൽ കാണണം.. അത്രയും മനോഹരമാണത്.. റീത്തു എന്ന ഈ അതിഗംഭീര നടിയുടെ ഉള്ള് തൊടുന്ന പ്രകടനം കാണാതെ പോകരുത്.. ഇതിനായി മാറ്റുന്ന പത്ത് മിനിറ്റ് നിങ്ങൾക് നഷ്ടമാവില്ല..

എടുത്താൽ പൊങ്ങാത്ത ഭരവുമായി..നിറയെ കമ്പനി പ്രൊഡക്‌സുമായി ഒരു ചിരിയോടെ “ചേച്ചിയെ.. ” എന്ന് വിളിച് എല്ലായിടത്തെയും പോലെ ഇവിടെയും വന്ന് കയറാറുണ്ട് പാവം കുറെ ചെറുപ്പക്കാർ.. പ്രതീക്ഷയുടെ കണ്ണുകൾ പലപ്പോഴും നേരിട്ട് കാണുന്നത് അവരിലാണ്… പൊട്ടുന്ന വെയിലിൽ വാടി തളർന്നു വരുമ്പോഴും എന്തെങ്കിലും എടുത്ത് സഹായിക്കും എന്നൊരു ആഗ്രഹം.. അടുത്ത വീട്ടിലേക്കുള്ള പ്രതീക്ഷ..

ഓർത്ത്‌ നോക്കിയേ .. നമ്മളിൽ പലരും.. അല്ലെങ്കി നമ്മളുടെ വീട്ടുകാർ ആട്ടി ഓടിച്ചിട്ടില്ലേ.. ഈർഷ്യയോടെ നോക്കിയിട്ടില്ലേ അവരെ…കാണുമ്പോ തന്നെ ഗേറ്റ് കൊട്ടി അടച്ചിട്ടില്ലേ.. സാധനങ്ങൾ ഓരോന്നായി പുറത്തെക്കെടുത്ത് അവസാനം ഒന്നും വേണ്ട എന്ന് പറയുമ്പോൾ ഉള്ള അവറ്റകളുടെ മനസ് ചിന്തിച്ചിട്ടുണ്ടോ.. എടുത്തില്ലെങ്കിൽ വേണ്ട… സ്നേഹത്തോടെ പറഞ്ഞയച്ചൂടെ അവരെ… ഈ വീഡിയോയിലെ അമ്മയെ പോലെ.. റീത്തു എന്ന ഈ പെൺകുട്ടി ഇപ്പോഴും വിസ്മയമാണ്.. പത്ത് മിനിറ്റിൽ എത്ര സുന്ദരമായാണ് അവർ ഓരോ കഥയും പറഞ്ഞു വയ്ക്കുന്നത്.. ആദ്യമായാണ് പുള്ളിക്കാരി കണ്ണ് നിറയ്ക്കുന്നത്… യു ട്യൂബ് താരങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ആൾ ❤️