“അങ്കമാലിയിലെ അമ്മാവൻ ആരാണെന്ന പറഞ്ഞെ… “
“പ്രധാനമന്ത്രി.. അപ്പൊ ദേ ഈ കഴുത പറയുവാ എന്റെ അമ്മാവന്റെ വകയല്ല ഈ ഹോട്ടലെന്ന്.. ഞാൻ ചോദിച്ചു നിന്റെ അമ്മാവന്റെ വകയാണോ ഹോട്ടലെന്ന്.. അപ്പൊ അവൻ എന്നെ എടി ന്ന് വിളിച്ച്.. ഞാൻ അവനെ പട്ടീന്ന് വിളിച്ചു.. അപ്പൊ ഒരുത്തൻ എന്നെ അടിക്കാൻ വന്നപ്പോ ഞാൻ എന്റെ കുടയെടുത്തു അവന്റെ വയറ്റിൽ ഒറ്റ കുത്ത് കുത്തി.. എന്റെ കുടെ പിടിച് വലിച്ചപ്പോ.. ദ, അവിടെ ഇരുന്ന ഫോട്ടോ എടുത്തു തറെൽ എറിഞ്ഞു.. പൊട്ടിച്ചു.. പിന്നെ ഒരുത്തൻ എന്നെ പിടിക്കാൻ വന്നപ്പോ ഞാൻ അവിടിരുന്ന ഫോൺ എടുത്ത് തലേൽ ഒറ്റ അടി വച്ചു… എന്നിട്ടും ഒരുത്തൻ എന്റടുത്തു വന്നു പറഞ്ഞു അവന്റെ വകയാണ് ഹോട്ടലെന്ന്.. അപ്പൊ ഞാൻ അവന്റെ അപ്പൂപ്പനേം.. അമ്മൂമ്മേനം… ഒക്കെ ചീത്ത പറഞ്ഞു.. അവൻ പോലീസിനെ വിളിക്കുമെന്ന് പറഞ്ഞപ്പോ ദ, അവിടെ ഇരുന്ന പൂച്ചെട്ടി എടുത്ത് അവന്റെ തലേൽ ഒറ്റ അടിവച്ചു കൊടുത്തു.. അവനെ ആസ്പത്രിയിൽ കൊണ്ട് പോയി… ഞാനിത്രെ ചെയ്തുള്ളു.. അയിനാണ് ഇവന്മാർ ഇങ്ങനെ ബഹളം വയ്ക്കുന്നത്.. ”
“വട്ടാണല്ലേ…. ”
മലയാളത്തിലെ എക്കാലത്തെയും മികച്ച നായിക പ്രകടനങ്ങളിലേക്ക് നിസംശയം ചേർത്തുവയ്കാം രേവതിയുടെ നന്ദിനിയെ.. ഒരു തരിമ്പ് പിഴച്ചുപോയാൽ കോമാളിത്തരത്തിലേക്ക് മാറാവുന്ന കഥാപാത്രത്തെ പുള്ളിക്കാരി ചെയ്തുവച്ചിരിക്കുന്ന റേഞ്ച് അസാധ്യമാണ്.. പ്രേത്യേകിച്ചും ഈ രംഗത്തിൽ.. ആ മുഖത്ത് മിന്നിമറയുന്ന ഭാവങ്ങൾ പലതാണ്.. നിഷ്കളങ്കത, കുട്ടിത്തം, തല്ലുകൊള്ളിത്തരം.. അങ്ങനെ പോവും ലിസ്റ്റ്…
ഇതിനെല്ലാം കൂടി ഒറ്റ മറുപടി കൊണ്ട് ജോജി ആ രംഗം തന്റേതാക്കുന്നുണ്ട്. .. ആ മറുപടി പിന്നെ നിത്യജീവിതത്തിന്റെ ഭാഗമായത് ചരിത്രം…
“ഈ കിലുക്കം എന്ന് പറഞ്ഞ സിനിമയിൽ വട്ടാണല്ലേ എന്ന് രേവതിയോട് ചോദിക്കുന്ന രംഗം.. അയാള് ആ മുഖത്ത്.. ഒരു തരത്തിലുള്ള ഗോഷ്ടി ഇല്ല.. ഫാൾസ് വോയിസ് ഇല്ല.. ഒരാളുടെ മുഴുവൻ ജീവിതവ്യഥയും ആ ചോദ്യത്തിലുണ്ട്.. എല്ലാ പ്രതീക്ഷയും തകർന്നിട്ട്..
അവിടാണ് ആക്റ്റിംഗിന്റെ ബ്രില്ലിയൻസ്.”
-രഞ്ജിത്ത്.
നിശ്ചലിന്റെയും ജോജിയുടെയും നന്ദിനിയുടെയും കിട്ടുണ്ണിയുടെയും കേണലിന്റെയും 29 വർഷങ്ങൾ.. എവർഗ്രീൻ കിലുക്കത്തിന് 29 വയസ്…