പൊലീസ് വാൻ ബിലാൽ കോളനി കയറിയിറങ്ങുമ്പോൾ നെഞ്ചിടിപ്പിന്റെ വേഗം കാതുകളാൽ കേൾക്കാം

73

Monu V Sudarsan

ഓണക്കാലത്തോ മറ്റോ ആയിരുന്നു.. ഒരുച്ച നേരത്ത് ഏഷ്യാനെറ്റിൽ ഒരു സിനിമ ആദ്യമായി വരുന്നു.. സിനിമപ്രേമിയായ പപ്പയുടെ വാക്കുകൾ കേട്ട് കാത്തുകത്തിരുന്ന് ആ സിനിമ വന്ന ദിവസം.. ക്‌ളീഷേ ഹീറോയിസവും റൊമാൻസും മാത്രമാണ് സിനിമ എന്ന് കരുതിയിരുന്ന പതിനൊന്നുകാരന് മുന്നിൽ സിഗ്നലുകളാൽ ആ ടൈറ്റിൽ തെളിഞ്ഞു.. ട്രാഫിക്..പിന്നീടുള്ള രണ്ടര മണിക്കൂർ വീട്ടിലെ കസേരയിൽ ഇരുപ്പുറയ്ക്കാതെ, ഓരോ പരസ്യത്തിനും ഏഷ്യാനെറ്റിനെ പ്രാകി ആദ്യമായി വീട്ടിലെ നാലുച്ചുമരുകൾക്കുള്ളിൽ ത്രില്ലിന്റെ പരകൊടി കാണിച്ച സിനിമ…

നാലും കൂടിയ ജംഗ്ഷനുകളിലെവിടെയോ ഒത്തുചേർന്ന് എങ്ങോട്ടാ പോയ മനുഷ്യരുടെ കഥ… പിന്നീട് അതേ മനുഷ്യർ അദൃശ്യമായ ചില നൂലുകളാൽ ബന്ധിക്കപ്പെട്ട് ശ്വാസം വിടതോടുന്ന കുറച്ച് മണിക്കൂറുകൾ… ട്രാഫിക് ഇന്നും വിസ്മയമാണ്.. ഇപ്പോഴും അങ്ങേയറ്റം പ്രിയപ്പെട്ടതാണ്… ഹൈപർലിങ്ക് എന്ന് കേൾക്കുന്നതിന് മുൻപ് സ്‌ക്രീനിൽ കണ്ട കഥ.. ഇമോഷൻസിന്റെയും, ത്രില്ലിന്റെയും, ഒട്ടും ഏച്ചുകെട്ടാത്ത നന്മയുടെയും അസാധ്യമായ മിക്സ്‌.. രാജേഷ് പിള്ളയുടെ വിസ്മയം..

Traffic (Malayalam) Movie (2011) | Reviews, Cast & Release Date in Pune -  BookMyShowമലയാളത്തിലെ ഏറ്റവും മികച്ച ത്രില്ലറുകളിൽ ആദ്യ അഞ്ചിലാണ് ട്രാഫികിന്റെ സ്ഥാനം.. ഇപ്പൊ കാണുമ്പോഴും അനുഭവിക്കുന്ന ഫ്രഷ്‌നെസ്സ്… പൊലീസ് വാൻ ബിലാൽ കോളനി കയറിയിറങ്ങുന്ന പത്ത് പതിനഞ്ച് മിനുട്ടുകളും ആ പാട്ടും…നെഞ്ചിടിപ്പിന്റെ വേഗം കാതുകളാൽ കേൾക്കാവുന്ന നിമിഷങ്ങൾ..ഒരുപക്ഷെ ഒരിക്കലും മറക്കാത്ത ടീവി എക്സ്പിരിയൻസ്…