Gadgets
നിങ്ങളുടെ പാസ്സ്വേര്‍ഡുകള്‍ സൂക്ഷിക്കാന്‍ വരുന്നു “മൂള്ട്ടി പാസ്”
എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും, പാസ്സ്വേര്‍ഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാനും കഴിയുന്നതരം ഹാര്ഡ്വെയറുകള് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്.
117 total views

നമ്മുടെയെല്ലാം ദിനം ദിന ജീവിതം പാസ്സ്വേര്‍ഡുകള്‍ നിറഞ്ഞതാണ്. ഓരോ ആപ്ലിക്കെഷനുകള്ക്കും, ഓരോ സര്‍വീസുകള്‍ക്കും നമ്മള് പരമാവധി ഒരേ രീതിയില്‍ പാസ്സ്വേര്‍ഡ് കൊടുക്കാന്‍ ശ്രമിച്ചാലും പലതരം സെക്ക്യൂരിറ്റി കാരണങ്ങള്‍ കൊണ്ട്, അങ്ങിനെ കഴിയാതെ വരും. അപ്പോള്‍ നമ്മള് ചെയ്യുക പലതരത്തിലുള്ള പാസ്സ്വേര്‍ഡുകള്‍ ഓരോന്നിനും നല്കുകയായിരിക്കും. എന്നാല്‍ അങ്ങിനെ നല്കുമ്പോള് ഉണ്ടാകുന്ന പ്രശ്നം, നമ്മുടെ മറവി കാരണം പലപ്പോഴും പല പാസ്സ്വേര്‍ഡുകളും നാം മറന്നുപോകും എന്നതാണ്.
എന്നാല്‍ ഇത്തരം പ്രശ്നങ്ങളെ ഇല്ലാതാക്കാനും, പാസ്സ്വേര്‍ഡുകള്‍ എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാനും കഴിയുന്നതരം ഹാര്ഡ്വെയറുകള് ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. മൂള്ട്ടി പാസ് എന്ന ഗാഡ്ജെറ്റ് ഇതിനൊരു ഉദാഹരണം മാത്രമാണ്. നിങ്ങളുടെ പലതരത്തിലുള്ള പാസ്സ്വേര്‍ഡുകള്‍ നിങ്ങള്‍ക്ക് മൂള്ട്ടി പാസില്‍ സൂക്ഷിക്കാന്‍ കഴിയും. പിന്നീട് നിങ്ങള്‍ക്ക് ആവശ്യമുള്ളപ്പോള്‍, ആ പാസ്സ്വേര്‍ഡ് ഡീക്രിപ്റ്റ് ചെയ്ത് ഉപയോഗിക്കുകയും ചെയ്യാം.
കൂടുതല്‍ വിവരങ്ങള്‍ അറിയുവാന്‍ ദാ ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ..
118 total views, 1 views today