Moon (2009) English

Jaseem Jazi

സമീപ ഭാവിയിൽ ഭൂമിയിൽ സംഭവിച്ചേക്കാവുന്ന പെട്രോളിയം ഉത്പന്നങ്ങളുടെ അപര്യാപ്തത പരിഹരിക്കുവാനായി, ചന്ദ്രനിൽ നിന്നും ഹീലിയം ഖനനം ചെയ്തെടുക്കുകയാണ്. ഇതിനുള്ള കോൺട്രാക്ട് ലഭിച്ചിട്ടുള്ള ‘ലൂണാർ’ എന്ന കമ്പനി അതിന്റെ മേൽനോട്ടം വഹിക്കുന്നതിനായി ‘സാം ബെൽ’ എന്ന ബഹിരാകാശ സഞ്ചാരിയെ ചന്ദ്രനിലേക്ക് അയച്ചിട്ടുണ്ട്. കൂടെ ‘ഗ്രെറ്റി’ എന്ന റോബോട്ടും. കരാർ സമയം പൂർത്തിയാക്കി, മൂന്ന് വർഷത്തെ ചന്ദ്രനിലെ തന്റെ സേവനം അവസാനിപ്പിച്ച് തിരിച്ച് ഭൂമിയിലേക്ക് മടങ്ങാൻ ഒരുങ്ങുകയാണ് സാം. എന്നാൽ മടക്ക യാത്രക്ക് ഒരാഴ്ച മാത്രം ബാക്കി നിൽക്കേ സാമിന് ഒരപകടം സംഭവിക്കുന്നു! അപകടത്തിന്റെ തീവ്രതയിൽ അയാളുടെ ബോധം മറയുന്നു. അതിന് ശേഷം കണ്ണ് തുറക്കുമ്പോൾ അയാൾ കാണുന്നത്.

സ്‌പേസ് ബേസിഡ് സിനിമകളിലെ ഒരു അണ്ടർറേറ്റഡ്‌ ഐറ്റമാണ് ‘Moon’. സാം റോക്ക്വെൽ നായകനായ സിനിമ.. ബഡ്ജറ്റ് പരിമിതികൾക്കുള്ളിൽ നിന്നും മികച്ച ഔട്ട്പുട്ട് നൽകിയ സിനിമയാണ്. ‘സാം’ എന്ന കഥാപാത്രമായി സാമിന്റ് തകർപ്പൻ പ്രകടനം തന്നെയാണ് സിനിമയുടെ ഹൈലൈറ്റ്. ഗ്രെറ്റി എന്ന റോബോട്ടിന് ശബ്ദം നൽകി കൊണ്ട് കെവിൻ സ്‌പേസിയും സിനിമയുടെ ഭാഗമായിട്ടുണ്ട്. ഇടയ്ക്കിടെ വീഡിയോ കാളിൽ മിന്നിമറിയുന്ന ഒന്ന് രണ്ട് മുഖങ്ങളൊഴിച്ച്, ഈ രണ്ട് കഥാപാത്രങ്ങൾ മാത്രമാണ് സിനിമയിലുള്ളത്. വേഗത കുറഞ്ഞ അഖ്യാനമായിട്ടും ഈ സിനിമ പിടിച്ചിരുതുത്തുന്നത്, മറ്റ് സ്‌പേസ് സിനിമകളിൽ നിന്നും വ്യത്യസ്തയുള്ള ഇതിന്റെ കഥയും, ആ കഥയിൽ അപ്രതീക്ഷിതമായി സംഭവിക്കുന്ന ചില സർപ്രൈസുകളുമാണ്. ലോ ബഡ്ജറ്റ് പ്രോഡക്റ്റ് ആണെങ്കിലും ടെക്നിക്കലിയും മോശമല്ല സിനിമ. സ്പേസും, ചന്ദ്രനും, അതിന്റെ ഉപരിതലവുമെല്ലാം മികച്ച രീതിയിൽ സ്ക്രീനിലാക്കിയിട്ടുണ്ട്.2009 ൽ പുറത്തിറങ്ങിയ സിനിമ നല്ല രീതിയിൽ നിരൂപക പ്രശംസ നേടിയിരുന്നു. സ്‌പേസ് സിനിമകൾ ഇഷ്ടപ്പെടുന്നവരും, വ്യത്യസ്തയുള്ള പ്രമേയങ്ങൾ ഇഷ്ടപ്പെടുന്നവരും.. തീർച്ചയായും ഈ സിനിമ കാണണം.

 

You May Also Like

“കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ പട്ടാളത്തെ പുല്ലായി കരുതിയ മട്ടാഞ്ചേരി മറക്കാമോ?”

Nazeer Hussain Kizhakkedathu സോഷ്യൽ മീഡിയയിൽ എഴുതിയത് “കാട്ടാളന്മാർ നാട് ഭരിച്ച് നാട്ടിൽ തീമഴ പെയ്തേപ്പാൾ…

പുനീതിന്റെ മരണം ഇതുവരെ അറിയിക്കാത്തൊരു ആളുണ്ട് കുടുംബത്തിൽ, കാരണം ഇതാണ്

കന്നടയുടെ പ്രിയ നടൻ അപ്പു എന്ന പുനീത് രാജ്‌കുമാറിന്റെ അകാല വിയോഗം ഏവരെയും തളർത്തിയിരുന്നു. ഇന്ന്…

‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം ചെയ്യുന്ന “ഉസ്കൂൾ” എന്ന ചിത്രത്തിലെ വീഡിയോ ഗാനം റിലീസായി

‘ഉസ്കൂൾ വീഡിയോ ഗാനം. ‘കവി ഉദ്ദേശിച്ചത്’എന്ന ഹിറ്റ് ചിത്രത്തിനു ശേഷം പി.എം തോമസ് കുട്ടി സംവിധാനം…

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’ ബിടിഎസ് വീഡിയോ

കൊലയാളിയെ തേടി എസ് ഐ ആനന്ദ് നാരായണനും സംഘവും ; ആകാംക്ഷ നിറച്ച് ‘അന്വേഷിപ്പിൻ കണ്ടെത്തും’…