fbpx
Connect with us

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയും

ഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം!

 100 total views

Published

on

മൂസാക്കയുടെ റാഡോ വാച്ചും, ആയിശുവിന്റെ പൂവന്‍ കോഴിയുംഉച്ചവെയിലില്‍ തിളങ്ങുന്ന പാടപ്പച്ചക്ക് നടുവിലൂടെ മൂസാക്ക ആഞ്ഞു നടന്നു, മുട്ടി തുന്നിയ കള്ളിത്തുണി മടക്കിപ്പിടിച്ചപ്പോള്‍ കയ്യിലെ റാഡോ വാച്ചിന് പൊന്‍തിളക്കം! ഗള്‍ഫില്‍ നിന്നും വന്ന മൂത്ത മകന്‍ അയൂബ് തന്ന സമ്മാനമാണ് ആ വാച്ച്, മൂസാക നല്ല ഗമയോടെ തന്നെ നടന്നു, ഇടയ്ക്കിടെ വാച്ചിലേക്കും നോക്കി കൊണ്ടേയിരുന്നു.

പാടവരമ്പത്ത് നിന്നും റോഡിലേക്ക് കയറിയ പാടെ നിറഞ്ഞ വയറുമായി
അതാ വരുന്നു പരപ്പനങ്ങാടിയിലെക്കുള്ള ട്രക്കര്‍, വാച്ച് കെട്ടിയ കൈകള്‍ തന്നെ മൂസാക്ക റോഡിന്റെ നടുവിലേക്ക് നീട്ടി, വാച്ചില്‍ നിന്നും പ്രതിഫലിച്ച സൂര്യരശ്മികളില്‍ ട്രക്കര്‍ യാത്രക്കാരുടെ കണ്ണുകള്‍ ഉടക്കി.

‘ഹാ മൂസാക്ക എന്താ പെണ്ണ് കാണാന്‍ പോവ്വാ?’

പച്ചക്കറിക്കച്ചവടക്കാരന്‍ അയമുദുവിന്റെ കമന്റ് മൂസാക്കാക്ക് തീരെ പിടിച്ചില്ല.

‘ആടാ അന്റെ ഉമ്മാനെയാണ്‌ പെണ്ണ് കാണാന്‍ പോണത്..’

Advertisement



ക്ഷിപ്രകോപിയായ മൂസാക്ക ഇത് പറഞ്ഞപ്പോള്‍ ട്രക്കര്‍ യാത്രക്കാരില്‍ കൂട്ടച്ചിരി പരന്നു. അയമുദുവിന്റെ നാവിറങ്ങിപ്പോയ പോലെ..

മൂസാക വീണ്ടും വാച്ചിലേക്ക് നോക്കി, സമയം പന്ത്രണ്ടു മണി, ജുമുആ തുടങ്ങുന്നതിനു മുമ്പേ പനയത്തില്‍ പള്ളിയില്‍ എത്തണം, മൂസാക്കയുടെ മനസ്സ് മന്ത്രിച്ചു.

‘അല്ല മൂസാക്ക അയൂബ് വന്നക്ക് ണല്ലേ’

ആയിശുവിന്റെ ആ റൊമാന്റിക് ചോദ്യത്തിന് മുമ്പില്‍ മൂസാക്ക ഒന്ന് തണുത്തു.

Advertisement



‘ഹും’ എന്ന് മറുപടിയും പറഞ്ഞു.

വെള്ളിയാഴ്ചയായതിനാല്‍ ട്രക്കരില്‍ നല്ല തിരക്കാണ്, പിന്‍ സീറ്റില്‍ ഞെരിഞ്ഞാണ് ആയിശു ഇരിക്കുന്നത്, മൂസാക ട്രക്കരിന്റെ പിറകില്‍ തൂങ്ങുകയാണ്. ഒരിക്കല്‍ കൂടി വാച്ചിലേക്ക് നോക്കിയ മൂസാക്ക സ്തബ്ധനായി. റാഡോ വാച്ച് കാണാനില്ല…

ഡ്രൈവറെ വണ്ടി നിര്‍ത്.. എന്റെ വാച് കാണാനില്ല. മൂസ്സാക്കയുടെ നിലവിളി, ഡ്രൈവര്‍ ട്രക്കര്‍ മെല്ലെ സൈഡാക്കി, ട്രക്കര്‍ മുഴുവന്‍ അരിച്ചു പെറുക്കി, പക്ഷെ മൂസാക്കയുടെ വാച്ച് മാത്രം കാണാനില്ല, നിലവിളിയും ബഹളവും കൂടി കൂടി വന്നു, മൂത്ത മകന്റെ ആദ്യ സമ്മാനം നഷ്ടപ്പെട്ടോ എന്നോര്‍ത്ത് മൂസാക്കയുടെ നെഞ്ചിടിപ്പ് ഏറി.

‘യാത്രക്കാര്‍ ആരും തന്നെ മൂസ്സാക്കാന്റെ വാച്ച് എടുത്തിട്ടില്ല’

Advertisement



ട്രക്കര്‍ ഡ്രൈവര്‍ ഇങ്ങനെ പറഞ്ഞപ്പോള്‍ മൂസാക്കയുടെ അരിശം കൂടി..

‘ഇജ്ജു വണ്ടി പോലീസ് സ്റ്റേശനിലേക്ക് വിട് ബാക്കി അവിടുന്ന് കാണാ..

ആരാണ് വാച്ച് എടുത്തതെന്ന് പോലീസുകാര് കണ്ടോളും..ഹാ’

മൂസ്സക്കയുടെ വാക്കുകളില്‍ യാത്രക്കാര്‍ ആകെ അമ്പരന്നു.

Advertisement



ഉച്ച മൂത്ത വെയിലും, ജുമുആ തുടങ്ങാന്‍ ആയെന്ന ഓര്‍മ്മയും എല്ലാവരും മറന്നു. പോലീസ് സ്റ്റെഷനിലെക്കാണ് യാത്ര. ആയിശു നന്നായി പരുങ്ങുന്നുണ്ടായിരുന്നു. നാളിതു വരെ പോലീസ് സ്റ്റേഷന്‍ കണ്ടിട്ട് പോലുമില്ല. ട്രക്കര്‍ സ്റ്റേഷന്‍ വളപ്പിലേക്ക് കയറിയപ്പോള്‍ തന്നെ പലരും വിയര്‍ക്കുന്നുണ്ടായിരുന്നു.

സ്റ്റേഷന്‍ മുറ്റത്തേക്കിറങ്ങി വന്ന എസ് ഐ കുമാരന്‍ ട്രക്കര്‍ യാത്രക്കാരെ മുഴുവന്‍ പുറത്തെക്ക് ഇറക്കി. ഓരോരുത്തരെയും പരിശോധിക്കാന്‍ തുടങ്ങി. ബാഗുകളും, സഞ്ചിയും ഒക്കെ പരിശോധിക്കാനാണ് കൊന്‍സ്ടബ്ള്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ആയിശുവിന്റെ ബേജാര് കൂടി കൂടി വന്നു.

ഇനി അടുത്തത് പരിശോധിക്കാന്‍ പോകുന്നത് തന്റെ സഞ്ചിയാണല്ലോ എന്നോര്‍ത്ത് ആയിശു തളര്‍ന്നു. കൊന്‍സ്ടബ്ള്‍ വിജയന്‍ ആയിശുവിന്റെ സഞ്ചിയുടെ കെട്ടഴിക്കുകയാണ്, പെട്ടന്ന്… ചുവന്ന പൂവുകളുള്ള ഒരു പുള്ളിപ്പൂവന്‍കോഴി കൂകി വിളിച്ചു കൊണ്ട് സഞ്ചിയില്‍ നിന്നും പുറത്തേക്കു ചാടി. സ്വാതന്ത്ര്യം കിട്ടിയ പാടെ കോഴി പറന്നുയര്‍ന്നു.

സ്റ്റേഷന്‍ മുറ്റത്തെ മാവിന്‍ കൊമ്പത്തിരുന്നു ആയിശുവിന്റെ കോഴി മുദ്രാവാക്യം വിളിക്കുംപോളും മൂസ്സാക്കയുടെ റാഡോ വാച്ച് കൊന്‍സ്ടബ്ള്‍മാര്‍ തെരയുകയായിരുന്നു.

Advertisement



‘മൂത്ത മോളെ കുട്ടിന്റെ സുന്നത് കയിഞ്ഞ്ക്കണ് , ഒന്ക്ക് സൂപ്പ് ബെക്കാനുള്ള കോയി ആണത് ..അയിനെ എങ്ങനെങ്കിലും പിടിചെരിയോയ്’ ..ആയിശുവും നിലവിളിക്കാന്‍ തുടങ്ങി.
പോലീസുകാര്‍ ആകെ പൊരുതി മുട്ടി!

വാച്ച് പോയ ദുഃഖത്തില്‍ സ്റ്റേഷന്റെ ഉമ്മറപ്പടിയില്‍ തളര്‍ന്നു ഇരിക്കുകയാണ് മൂസ്സാക്ക. ആശ്വാസ വചനങ്ങള്‍ കൊണ്ടൊന്നും മൂസാക്ക അടങ്ങിയില്ല, മൂസാക്കയുടെ ഗദ്ഗദം തേങ്ങലായി മാറി, പിന്നെ പിന്നെ അത് നിലവിളിയായി. എസ് ഐ കുമാരന്‍ മൂസാക്കയെ രണ്ടു തോളിലും പിടിച്ചു മെല്ലെ എഴുന്നേല്‍പ്പിച്ചു. മൂസ്സക്ക മെല്ലെ സ്റ്റേഷന്‍ മതിലിന്മേല്‍ ചാരി നിന്നു. എന്തോ കിലുങ്ങുന്ന ശബ്ദം കേട്ട പാടെ എസ് ഐ ഒന്ന് കൂടി മൂസ്സാക്കയുടെ തോളില്‍ തൊട്ടു നോക്കി, അതാ വാച്ച്…റാഡോ വാച്ച്..തോളില്‍ കുടുങ്ങി ക്കിടക്കുന്നു.

എസ് ഐ ആഞ്ഞു തട്ടിയപ്പോള്‍ റാഡോ വാച്ച് കൈതണ്ടയിലേക്ക് ഊര്‍ന്നിറങ്ങി വന്നു. ട്രക്കരില്‍ തൂങ്ങുമ്പോള്‍ വാച്ച് താഴേക്കു ഇറങ്ങി തോളില്‍ കുടുങ്ങിപ്പോയതാണെന്ന് മൂസാക്ക തിരിച്ചറിയുമ്പോഴും
ആയിശുവിന്റെ പുള്ളിപ്പൂവന്‍ സ്റ്റേഷന്‍ മുറ്റത്തെ മാവിലിരുന്നു ഉച്ചത്തില്‍ കൂവുന്നുണ്ടായിരുന്നു. ദൂരെ പനയത്തില്‍ പള്ളിയില്‍ നിന്നും ബാങ്കും കേള്‍ക്കാമായിരുന്നു.

 101 total views,  1 views today

Advertisement



Advertisement
Entertainment30 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment2 hours ago

ഒടുവിൽ ആ വിശേഷ വാർത്ത പങ്കുവെച്ച് ലേഖ ശ്രീകുമാർ.

Entertainment2 hours ago

അതിൻറെ പിന്നാലെ വീണ്ടും വീണ്ടും പോയത് എൻറെ തെറ്റ്; ദൈവം എനിക്കത് വിധിച്ചിട്ടുള്ളതല്ല: ചാർമിള

Entertainment2 hours ago

റാം ഹോളിവുഡ് സ്റ്റൈലിൽ ഇറങ്ങുന്ന ഒരു ആക്ഷൻ ചിത്രമാകും; ജീത്തു ജോസഫ്.

Entertainment6 hours ago

പ്രണയത്തിന്റെ പാർപ്പിടം

Entertainment6 hours ago

ദിലീഷ് പോത്തൻ്റെ സിനിമയിൽ ഞാൻ അഭിനയിക്കേണ്ടതായിരുന്നു. പക്ഷേ ആ കാര്യം കൊണ്ട് ഞാൻ വേണ്ട എന്ന് വെച്ചു. തുറന്നുപറഞ്ഞ് ബൈജു.

Entertainment6 hours ago

“ആരോഗ്യവാനായി ഇരിക്കട്ടെ”ആൻറണി പെരുമ്പാവൂർ ഇന്ത്യൻ പിറന്നാളും വിവാഹ വാർഷികവും ആഘോഷിച്ച് മോഹൻലാൽ.

Entertainment6 hours ago

ഞാൻ സിനിമയിൽ തല്ലു കൊള്ളുന്നത് കാണുന്നതു പോലും അമ്മയ്ക്ക് സങ്കടമാകും, സിനിമയിലും നിനക്ക് തല്ല് കൊള്ളണോ എന്ന് ചോദിക്കും; അമ്മയെകുറിച്ചുള്ള ഓർമ്മകളുമായി ഇന്ദ്രൻസ്.

Entertainment7 hours ago

മുംബൈയിൽ റോക്കിയെ കെട്ടിത്തൂക്കി അടിക്കാൻ ദാമോദർജിക്കു മാത്രമേ സാധിച്ചിട്ടുള്ളൂ

Entertainment7 hours ago

സാരിയിൽ അതിസുന്ദരിയായി കീർത്തി സുരേഷ്

Entertainment7 hours ago

അമ്മയുടെ ഏറ്റവും വലിയ പോസിറ്റീവിറ്റിയും നെഗറ്റീവിറ്റിയും അതുതന്നെയാണ്; വെളിപ്പെടുത്തി അഹാന കൃഷ്ണ.

Entertainment7 hours ago

വീടിന് “സ്ത്രീ”എന്ന പേര് നൽകിയതിന് പിന്നിൽ ഒരു കഥയുണ്ട്; സിന്ധു കൃഷ്ണ

controversy5 days ago

ജാക്കിവയ്ക്കാൻ പോയ ബോബി ചെമ്മണ്ണൂരിനെ ആഘോഷിക്കുന്നു, വിനായകനെ കൊന്ന് കൊലവിളിക്കുന്നു

Entertainment1 month ago

വീണ്ടും ‘തുറന്നുകാട്ടൽ’ സേവ് ദി ഡേറ്റ് , വിമർശന പെരുമഴ

Entertainment1 month ago

മമ്മുക്കയ്ക്കു പറ്റിയൊരു കഥ കയ്യിലുണ്ടെന്ന് പൃഥ്വിരാജ്

Entertainment4 weeks ago

ഒരു ദിവസം സെക്‌സ് നിരസിച്ചതിന്, ഞാൻ ആർത്തവത്തിലായിരുന്നപ്പോൾ അയാൾ എന്റെ വയറ്റിൽ ബലമായി ചവിട്ടി

Entertainment1 week ago

പോൺ ഫിലിം ലോകത്തിന്റെ നിങ്ങളറിയാത്ത കഥകൾ

Entertainment1 month ago

യാഥാസ്ഥിതികരെ അലോസരപ്പെടുത്തിയേക്കാം, പക്ഷേ അത് ഒരിക്കലും അതിര് കവിയുന്നില്ല

Entertainment2 months ago

മലയാളചിത്രം ബിയോണ്ട് ദ സെവൻ സീസ്’ റിലീസിന് മുൻപ് തന്നെ ലോക റെക്കോർഡ് നേടി

Entertainment1 month ago

ഷഡ്ഡി മാത്രം ധരിച്ച്പൂക്കൾ കൊണ്ട് ശരീരം മറച്ചു അർദ്ധ നഗ്നയായി വീണ്ടും ആരാധകരെ ഞെട്ടിച്ചു ഉർഫി

Entertainment4 weeks ago

തെറ്റ് തിരുത്തി ഭാര്യയിലേയ്ക്ക് മടങ്ങുന്ന പുരുഷൻ ഉത്തമപുരുഷൻ ആണെന്ന് ‘നീന’ എന്ന വിജയ്ബാബു നായകനായ ലാൽജോസ് ചിത്രം സ്ഥാപിക്കുന്നുണ്ട്

Entertainment1 month ago

‘കെജിഎഫിന്റെ കൂടെ ചേട്ടന്റെ പടവും ഇറക്കണോ ?’ ചോദ്യത്തിന് പിഷാരടി നൽകിയ രസകരമായ മറുപടി

Entertainment2 months ago

കോട്ടയം കുഞ്ഞച്ചൻ രണ്ടാംഭാഗത്തെ കുറിച്ച് നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി വിജയ്ബാബു

Entertainment2 weeks ago

“മറ്റൊരു രജനികാന്തായി കരിയർ അവസാനിപ്പിക്കാനാണ്‌ നിങ്ങൾക്ക്‌ താത്പര്യമെങ്കിൽ നിങ്ങളുടെ ഇഷ്ടം”, ഡോക്ടറുടെ കുറിപ്പ്

Entertainment30 mins ago

ടോവിനോ തോമസ്, ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് ചിത്രം ഡിയർ ഫ്രണ്ട് ഒഫീഷ്യൽ ട്രെയ്‌ലർ

Entertainment9 hours ago

വിക്രമിലെ താരാട്ട് ഈണത്തിലെ പാട്ട് വൈറലാകുന്നു

Entertainment12 hours ago

ധനുഷിന്റെ, 1600 കോടിയുടെ ഹോളിവുഡ് ചിത്രം ‘ദി ഗ്രെ മാൻ’ ട്രെയ്‌ലർ

inspiring story1 day ago

സ്ത്രീധനം ചോദിക്കുന്നവരെ എന്ത് ചെയ്യണം? പെൺകുട്ടികളുടെ കിടിലൻ മറുപടി

Entertainment1 day ago

മാര്‍വൽ സ്റ്റുഡിയോസിൽ നിന്നുള്ള ഏറ്റവും പുതിയ ചിത്രമായ തോര്‍: ലൗ ആന്റ് തണ്ടര്‍ ട്രെയ്‌ലര്‍ പുറത്തിറങ്ങി

Entertainment1 day ago

‘വിവാഹമോചിതയായ മകളാണ് മരിച്ച മകളെക്കാൾ നല്ലത്’, മ്യൂസിക്കൽ ആൽബം ശ്രദ്ധേയമാകുന്നു

Entertainment2 days ago

ടോവിനോ തോമസും കീർത്തി സുരേഷും പ്രധാനവേഷങ്ങളിലെത്തുന്ന വാശിയിലെ ​ഗാനം റിലീസ് ചെയ്തു

Entertainment3 days ago

നിവിൻ പോളി നായകനായ ‘തുറമുഖം’ ഒഫീഷ്യൽ ട്രെയിലർ പുറത്തുവിട്ടു

Entertainment4 days ago

‘യഥാർഥ നായകൻമാർ എല്ലായിപ്പോഴും തനിച്ചാണ്’, മോഹൻലാൽ, ഷാജികൈലാസ് ചിത്രം എലോണിന്റെ ടീസർ

Entertainment4 days ago

ലാലേട്ടന്റെ അറുപത്തി രണ്ടാം ജന്മദിനത്തിന് മധു ബാലകൃഷ്ണന്റെ ഗാനം

Entertainment5 days ago

ലുലു മാളിൽ കുട്ടികളോടൊപ്പം ഡാൻസ് കളിക്കുന്ന മഞ്ജു വാര്യർ

Entertainment6 days ago

‘ഒരു നാളിതാ പുലരുന്നു മേലെ..’ കുടുംബ ബന്ധങ്ങളിലെ ഊഷ്മളസ്നേഹവുമായി ജോൺ ലൂഥറിലെ ഗാനം പുറത്തിറങ്ങി

Advertisement