“കണ്ടാൽ പേടി തോന്നുന്ന കണ്ണും നോട്ടവും”

0
439

“കണ്ടാൽ പേടി തോന്നുന്ന കണ്ണും നോട്ടവും”

കുറച്ചു നാൾ മുൻപ് ഇങ്ങനൊരു പോസ്റ്റ് ഗ്രൂപ്പിൽ വന്നപ്പോൾ ഹഹ റിയക്ഷന്റെ ബഹളം ആയിരുന്നു. ആ പോസ്റ്റ് കണ്ടപ്പോൾ ഞാനും ചിരിച്ചിരുന്നു . കാരണം കയാകുളം കൊച്ചുണ്ണി കണ്ടപ്പോൾ ആ ഡയലോഗ് കേട്ടിട്ട് നിവിനെ കണ്ടപ്പോൾ ചിരിയാണ് വന്നത്. പക്ഷെ ഇന്ന് മൂത്തോൻ കണ്ടപ്പോൾ ആദ്യം ഓർമ വന്ന ഡയലോഗും ഇത് തന്നെ ആയിരുന്നു. ആ രൂപവും നോട്ടവും ഒക്കെ കണ്ടാൽ തന്നെ ആർക്കും പേടി തോന്നും. അത്രക്ക് ഭീകരമാണ് ഈ സിനിമയിലെ നിവിന്റെ ശരീര ഭാഷയും നോട്ടവുമൊക്കെ.

ഒരു ഹിന്ദി ഗ്യാങ്സ്റ്റർ അല്ലെങ്കിൽ ഒരു ഡാർക്ക് മൂഡ് സിനിമ കാണുന്ന ഒരു ഫീൽ ആയിരുന്നു സിനിമ കണ്ടപ്പോൾ മൊത്തത്തിൽ അനുഭവപ്പെട്ടത്. നവാസുദ്ദിൻ സിദ്ദിഖിയുടെയും അനുരാഗ് കശ്യപ്പിന്റെയും ഒക്കെ പടങ്ങൾ ഇല്ലേ അതേ മൂഡിൽ ആയിരുന്നു സിനിമയുടെ മൊത്തത്തിലുള്ള പോക്ക്. സിനിമയുടെ അനൗണ്സ്മെന്റ് മുതൽ ഏറ്റവും കൂടുതൽ പ്രതീക്ഷയും എന്നാൽ അതിനോടൊപ്പം ആശങ്കയും ഉണ്ടായിരുന്ന സിനിമയാണ് മൂത്തോൻ. പ്രതീക്ഷയുടെ കാരണം സിനിമയുടെ പിന്നണിയിൽ നിൽക്കുന്നവരുടെ പേരുകൾ ആയിരുന്നു. എന്നാൽ ആശങ്കയ്ക്ക് കാരണം ഒരൊറ്റ പേര് ആയിരുന്നു. ‘നിവിൻ’. ഈ ഒരൊറ്റ പേരിൽ മാത്രമുള്ള പേടി കാരണം ആദ്യ ദിവസം സിനിമ കാണാൻ ഒരു ധൈര്യവും ഉണ്ടായിരുന്നില്ല. നിരവധി ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിച്ചു അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയപ്പോൾ പോലും സിനിമയുടെ പിന്നിൽ പ്രവർത്തിച്ചിരുന്നവരുടെ മാത്രം കഴിവ് ഉണ്ടാവുകയുള്ളൂ എന്നാണ് കരുതിയത്. പക്ഷെ സിനിമയിൽ എന്നെ കൂടുതൽ ഞെട്ടിച്ചത് നിവിൻ ആയിരുന്നു. അത്രക്ക് മനോഹരമായിരുന്നു ഈ സിനിമയിലെ നിവിന്റെ പെർഫോമൻസ്.

മുല്ല ആയി അഭിനയിച്ച കുട്ടിയും ശശാങ്ക് അറോറയും സുജിത്തും, റോഷനും ഒക്കെ എത്ര മനോഹരമായാണ് അവരുടെ റോളുകൾ ചെയ്തിരിക്കുന്നത്. ഈ ഒരു ഔട്പുട്ടിലേക്ക് ഇവരെ എത്തിച്ചിട്ടുണ്ടെങ്കിൽ അതിന് നല്ലൊരു ടീമിന്റെ പിൻബലം ഉണ്ട്. ഗീതുമോഹൻദാസും രാജീവ് രവിയും ഉണ്ടെങ്കിലും അനുരാഗ് കശ്യപ്പ് എന്ന ഡാർക്ക് മൂഡ് സിനിമകൾക്ക് പുതിയമാനം കൊടുത്ത ആ സംവിധായകന്റെ ഉപദേശങ്ങൾ നല്ലപോലെ ഉണ്ടാകും എന്ന് തന്നെ കരുതുന്നു. സിനിമക്ക് ആവശ്യമായ ലാഗ് ഉണ്ടായിരുന്നു എങ്കിലും ആ സമയത്തൊക്കെ ഉണ്ടായിരുന്ന ലൈറ്റ് ആയിട്ടുള്ള ബി ജി എംസ് ഒക്കെ ആ ഒരു ലാഗ് നമ്മുടെ മനസ്സിൽ മുഷിപ്പ് ഉണ്ടാക്കുകയില്ല. സിനിമയുടെ ക്യാമറ വിഭാഗവും മനോഹരമായിരുന്നു.

മൊത്തത്തിൽ പറഞ്ഞാൽ മലയാള സിനിമയിൽ ഇനി ഇതുപോലെ ഒരു സിനിമ ഉണ്ടാകുമോ എന്നത് സംശയമാണ്. പറ്റുന്നവർ കാണുക. സിനിമ കൈകാര്യം ചെയ്തിരിക്കുന്ന വിഷയവും മറ്റും അറിഞ്ഞിട്ടു പോകുന്നതാണ് നല്ലത്. നിങ്ങൾ ഒരു കൊടൂര ഗ്യാങ്സ്റ്റർ/ആക്ഷൻ സിനിമയാണ് പ്രതീക്ഷിച്ചു പോകുന്നതെങ്കിൽ ഒരു പക്ഷെ നിങ്ങൽക്ക് നിരാശ ആയിരിക്കും ഫലം. അല്ലാത്ത പക്ഷം സിനിമയുടെ വിഷയവും മറ്റും മനസ്സിലാക്കി അങ്ങനെ ഒരു സിനിമ നിങ്ങൾക്ക് ഇഷ്ടപ്പെടും എന്നു തോന്നിയാൽ ഒരിക്കലും മിസ് ആക്കാൻ പാടില്ലാത്ത ഒരു സിനിമ ആയിരിക്കും മൂത്തോൻ.

റേറ്റിംഗ് ഒന്നും കൊടുക്കുന്നില്ല. കണ്ടു തന്നെ വിലയിരുത്തുക.