fbpx
Connect with us

Memories

സൈമൺ ബ്രിട്ടോയെ ഓർക്കുമ്പോൾ

1971 ൽ ആയിരിക്കണം, എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ ആർട്ട്സ് ഫെസ്റ്റിവൽ നടക്കുന്നു. ഫാൻസി ഡ്രസ് മത്സരമാണ്. അടുത്ത മത്സരാർത്ഥിയുടെ പേരു വിളിച്ചു. വേദിയിലും അരികിലും അനക്കമില്ല. രണ്ടാമതും വിളിച്ചു.

 177 total views

Published

on

Mopasang Valath

സൈമൺ ബ്രിട്ടോയെ ഓർക്കുമ്പോൾ .

1971 ൽ ആയിരിക്കണം, എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിൽ ആർട്ട്സ് ഫെസ്റ്റിവൽ നടക്കുന്നു. ഫാൻസി ഡ്രസ് മത്സരമാണ്. അടുത്ത മത്സരാർത്ഥിയുടെ പേരു വിളിച്ചു. വേദിയിലും അരികിലും അനക്കമില്ല. രണ്ടാമതും വിളിച്ചു. അപ്പോൾ സദസ്സിന്റെ പിന്നറ്റത്തു നിന്നൊരു ശബ്ദം : ” മോർ വേണോ മോർ … ” തല മൊട്ടയടിച്ച് കറുത്ത സാരി കൊണ്ട് തല മൂടി തലയിൽ ഒരു കുടവുമായി അടിവെച്ചടിവെച്ചു സ്റ്റേജിലേക്കു നീങ്ങുകയാണ് ഒരു സ്ത്രീ രൂപം. അന്നൊക്കെ എറണാകുളം ഭാഗത്തെ ഒരു പ്രത്യേക സമുദായത്തിലെ സ്ത്രീകൾ വീടുവീടാന്തരം മോര് കൊണ്ടു നടന്നു വിൽക്കുമായിരുന്നു. വിധവയാണെങ്കിൽ തല മുണ്ഡനം ചെയ്തിരിക്കും. ചറുപറ ചറുപറ വർത്തമാനം പറഞ്ഞു കൊണ്ടായിരിക്കും നടപ്പ്. അത്തരത്തിലൊരു സ്ത്രീയാണ് വേദിയിലേക്കു തികഞ്ഞ സ്വാഭാവികതയോടെ നടന്നുകയറുന്നത്.

സൈമൺ ബ്രിട്ടോ = തളരാത്ത പോരാളി | Simon ...

സൈമൺ ബ്രിട്ടോയെ ഞാൻ ആദ്യം കാണുന്നത് അന്നാണ്. വിപ്ലവവീര്യം അത്രയേറെ തലയ്ക്ക് പിടിച്ചിട്ടില്ലാത്ത കുസൃതിത്തരങ്ങൾ മനസ്സിലും കണ്ണിലും ചിരിയിലും തുടിച്ചു നിന്നിരുന്ന ബ്രിട്ടോ. ഒരു മനസ്സുള്ളവർ ഒരുമിച്ചു ചേരും എന്നു പറയുന്നത് എത്ര ശരി. വെവ്വേറെ ക്ലാസ്സുകളിലായിരുന്നെങ്കിലും സമാന കുസൃതികളായ ഞങ്ങൾ പെട്ടെന്ന് അടുത്തു. പ്രീ ഡിഗ്രി ജീവിതം ഓരോ ദിവസവും പിന്നീട് ആഘോഷമായിരുന്നു. കോളേജിനോട് ചേർന്ന് ഒരു മുന്തിയ ഹോട്ടലുണ്ടായിരുന്നു. ഇന്നത്തെ സരിതാ തിയേറ്ററിനു നേരെ എതിർ വശം. ഒരു സായിപ്പായിരുന്നു അതിന്റെ നടത്തിപ്പുകാരൻ. ഹോട്ടലിനു മുന്നിൽ കുട്ടികൾ കൂട്ടം കൂടി നിൽക്കുന്നത് സായിപ്പിന് ഇഷ്ടമല്ല. സായിപ്പ് ഓടി വന്നു ഫോട്ടോ എടുക്കും, പ്രിൻസിപ്പളിനെ കാണിക്കും എന്നു ഭീഷണിപ്പെടുത്തും. സായിപ്പിനെ ഗോഷ്ടി കാണിച്ചു വെകിളിപിടിപ്പിക്കൽ കുട്ടികൾക്കൊരു ഹരമായിരുന്നു. ഒരു ദിവസം ഒരു വെല്ലുവിളി ഉയർന്നു : ധൈര്യമുണ്ടോ ആർക്കെങ്കിലും സായിപ്പിന്റെ നേരെ ചെന്നിട്ട് അടുത്ത ഗേറ്റിലൂടെ പുറത്തേക്കു വരാൻ …! എന്ത് ബറ്റ്, ബ്രിട്ടോന്റെ ചോദ്യം. ഒരു പഴംപൊരി. വാടാ മോപ്പാ എന്നു പറഞ്ഞ് ബ്രിട്ടോ എന്റെ കൈയ്യും പിടിച്ചു നടക്കുകയാണ്. ഞങ്ങൾ നെഞ്ചുവിരിച്ച് നേരെ സായിപ്പിന്റെ നേർക്കു നടന്നു. തൊട്ടു മുന്നിലെത്തി. പെട്ടെന്ന് ഇടത്തേക്കു വെട്ടിത്തിരിഞ്ഞ് അടുത്ത ഗേറ്റിലൂടെ പുറത്തിറങ്ങി ! സ്തബ്ധനായി നിന്ന സായിപ്പിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഒന്നു ക്ലിക്ക് ചെയ്യാൻ പോലും. ഞങ്ങൾ അങ്ങിനെ ഹീറോകളായി, ടെൻസിങ്ങ് – ഹിലാരി പോലെ. അങ്ങിനെ കളിച്ചു കളിച്ച് പ്രീ ഡിഗ്രിക്ക് ഞങ്ങൾ രണ്ടാളും വൃത്തിയായി തോറ്റു. പിന്നീട് അവനെപ്പറ്റി വിവരമൊന്നുമില്ല. ഫോണും മൊബൈലും ഒന്നും ഇല്ലാതിരുന്ന കാലം. ഞാൻ താമസിക്കുന്ന ചേരാനല്ലൂരിനും അഞ്ചു കിലോമീറ്റർ അടുത്ത് വടുതലയിലാണു വീടെന്നറിയാം.

തൊട്ടടുത്ത വർഷം. സെന്റ് ആൽബർട്സ് കോളേജിൽ ഡിഗ്രിക്കു ചേരാനുള്ള ഇന്റർവ്യൂ നടക്കുന്ന സമയം. ഊഴം കാത്തിരിക്കുന്ന എന്റെയടുത്തേക്ക് ബ്രിട്ടോ വരുകയാണ്, നിറഞ്ഞ ചിരിയോടെ … ആഹാ മനസ്സിൽ നുര പൊട്ടി. പറ്റിയ കമ്പനിയായി, ഇവിടെ അഡ്മിഷൻ കിട്ടിയാൽ അടുത്ത മൂന്നു കൊല്ലാം അടിച്ചു പൊളിക്കാം. പക്ഷെ, ചങ്ങായിക്ക് ആ പഴയ കുസൃതിയും തമാശുമൊന്നുമില്ല. ഒരു പിരിമുറക്കം, ഗൗരവം … ! ആൾ ആകെ മാറിയിരിക്കുന്നു.അതിന്റെ പൊരുൾ മനസ്സിലായത് ആദ്യത്തെ എക്കണോമിക്സ് ക്ലാസിലാണ്. പ്രഗൽഭനായ എക്കണോമിക്സ് പ്രൊഫസറോട് ബ്രിട്ടോ തർക്കിക്കുകയാണ്. ഇന്ത്യയുടെ സാമ്പത്തിക പ്ളാനിങ്ങാണു വിഷയം. കൃത്യമായ രീതിയിൽ ബ്രിട്ടോ കാര്യങ്ങൾ അവതരിപ്പിക്കുകയാണ്. അമ്പരന്നു പോയി. ഒരു വർഷം കൊണ്ട് ഇവൻ ഇത്രയ്ക്ക് പണ്‌ഠിതനായോ ! ബ്രിട്ടോയിലെ മാറ്റം ആദ്യമായി അറിഞ്ഞത് അന്നാണ്. ആ അമ്പരപ്പ് ആദരവിനു വഴിമാറി.

പിന്നീടങ്ങോട്ട് അവനൊരു വഴി കാട്ടിയായ ചങ്ങാതിയായി. അടുത്ത വർഷം കോളേജ് തിരഞ്ഞെടുപ്പിൽ ഞങ്ങൾ ഒരേ പാനലിൽ. അവൻ കൗൺസിലർ. ഞാൻ ആർട്സ് ക്ലബ്ബ് സെക്രട്ടറി. ചുവരെഴുത്തിന്റെ ചുമതല എനിക്കായിരുന്നു. അവന്റെ പേരെഴുതി തീരുമ്പോഴേക്കും നേരം വെളുക്കും. കാരണം സൈമൺ ബ്രിട്ടോ റോഡ്രിഗസ് പി.എൻ . എന്നാണ് മുഴുവൻ പേര്. അത് ഇംഗ്ലീഷിലാവുമ്പോൾ വീണ്ടും നീളും. മുഴുവനും എഴുതണമെന്ന് അവനു നിർബന്ധവുമായിരുന്നു. റിസൽറ്റു വന്നു, രണ്ടാളും ബഹുഭൂരിപക്ഷത്തിൽ ജയിച്ചു. കോളേജിന്റെ എൻ. എസ്. എസ്. യൂണിറ്റിൽ ഞങ്ങൾ സജീവ പ്രവർത്തകരായി. കോളേജിന്റെ മുന്നിൽ കാണുന്ന നെടുനീള മരങ്ങൾ ഞങ്ങൾ അന്നു നട്ടതാണ്. എക്കണോമിക്സ് പ്രഫസറും പിന്നീട് കൊച്ചി മേയറുമായിരുന്ന മാത്യു പൈലി സാറിന്റെ നിർദ്ദേശത്തിൽ. പിന്നെ വടുതലയിലെ എൻ.എസ്. എസ്. ക്യാമ്പ്. ആ ക്യാമ്പിലെ കുസൃതികൾ … അതിന് ബ്രിട്ടോയുടെ ശകാരം.

Advertisement

ഡിഗ്രി കഴിഞ്ഞു. ബ്രിട്ടോ അവന്റെ വിശ്വാസ പ്രമാണങ്ങളിലൂടെ ഉയർന്നുയർന്നു പോയി. ഞാൻ എന്റേതായ വഴിത്താരയിലും. ബ്രിട്ടോ ആക്രമിക്കപ്പെട്ട ദിവസം വീട്ടിൽ ഞങ്ങൾ അച്ഛനും മകനുമിടയിൽ അസ്വസ്ഥകരമായ ഒരു മൗനം പുകഞ്ഞുയർന്നു നിന്നു. കുത്തു കൊണ്ടത് എന്റെ ആത്മ സുഹൃത്തിന്, കുത്തിയതെന്ന് ആരോപിക്കപ്പെട്ടത് അച്ഛന്റെ ആത്മ സുഹൃത്തിന്റെ മകനും! ഇടയ്ക്ക് വീട്ടിൽ വന്ന് ചരിത്രത്തെക്കുറിച്ച് അച്ഛനോട് സുദീർഘമായി സംസാരിച്ചിരുന്ന ബ്രിട്ടോയോ പഴയ സഖാവും തീപ്പൊരിയുമായിരുന്ന അച്ഛന് വലിയ ഇഷ്ടമായിരുന്നു.പിന്നീട് ബ്രിട്ടോയെ കാണുന്നത് ഒന്നര പതിറ്റാണ്ടുകൾക്കു ശേഷമാണ്. കോട്ടയത്തെ എന്റെ വീട്ടിൽ വന്നപ്പോൾ. എം ജി യൂണിവേഴ്സിറ്റിയുടെ സിൻഡിക്കേറ്റ് യോഗത്തിൽ വന്ന അവസരത്തിൽ തപ്പിപ്പിടിച്ച് എന്റെ വീട്ടിലെത്തി. വരാന്തയിൽ വിരിച്ചിട്ട പായയിൽ ഇരുന്നും കിടന്നും ഒരുപാടു നേരം സംസാരിച്ചു. മുന്നിലെ വിശാലമായ പാടത്തിന്റെ പച്ചപ്പിലേക്കു നോക്കി പഴയ കാല കഥകൾ … നർമ്മങ്ങൾ … കുസൃതികൾ എല്ലാം അവൻ ഓർത്തെടുത്തു പറഞ്ഞു. ഇടയ്ക്കെപ്പൊഴൊ അകത്തേക്കു പാളി നോക്കിയപ്പോൾ എന്റെ പെയിന്റിങ്ങു കണ്ടു. അത് അവനു വേണമെന്നായി. എനിക്ക് തീരെ ഇഷ്ടപ്പെടാത്ത ഒരു ചിത്രമായിരുന്നു അത്. പക്ഷെ അവന് അതു വേണമെന്നു നിർബന്ധം. പൊടി തുടച്ച് അത് കൈമാറുമ്പോൾ അവന്റെ കണ്ണിലെ ആ തിളക്കം ! അതിപ്പഴും ചിരഞ്ജീവിയാണ്.

ഒരു സായന്തനം മുഴുവൻ ചിരിപ്പിച്ചും രസിപ്പിച്ചും ഞങ്ങളെ ആഹ്ളാദത്തിമർപ്പിന്റെ ഉയരങ്ങളിൽ എത്തിച്ച ശേഷം അവൻ കാറിൽ കയറി യാത്രയായി … ഭൗതികമായി എന്റെ ജീവിതത്തിൽ നിന്നുമുള്ള അവസാനത്തെ യാത്ര.” സൈമൺ ബ്രിട്ടോ, മരണമില്ലാത്ത പോരാളി” എന്ന ഗ്രൂപ്പിൽ ചേരാൻ ഇന്ന് സഖാവ് സീനയുടെ ക്ഷണം ലഭിച്ചപ്പോൾ ഈ ഓർമ്മകളും മനസ്സിലേക്ക് ഇരച്ചു കയറി വന്നു.
ബ്രിട്ടോയുടെ ഓർമ്മകൾക്കു മുന്നിൽ വിനീത പ്രണാമം.

 178 total views,  1 views today

Advertisement
Advertisement
article11 mins ago

എഴുതാതെ വയ്യ ! ഇന്ത്യയിലെയും കേരളത്തിലെയും മിടുക്കർ അപ്രത്യക്ഷമാകുന്നു, കുറിപ്പ്

Entertainment35 mins ago

“ഉണ്ണിയേട്ടനെ പൊലീസ് പിടിച്ചോ?” ആരാധകന്റെ ചോദ്യത്തിന് ഉണ്ണിയുടെ തഗ് മറുപടി

Entertainment55 mins ago

‘ചിത്രത്തിൽ പരാമർശിക്കാത്ത ചിലത് !’, പാപ്പന്റെ തിരക്കഥ നിർവഹിച്ച ആർ ജെ ഷാൻ ന്റെ കുറിപ്പ്

Entertainment1 hour ago

മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്പെക്റ്റാക്കിൾ ഷോ തല്ലുമാലക്ക്

Entertainment1 hour ago

‘ഫഹദ് ഹീറോൺഡ്രാ ഹീറോ’, പിറന്നാളാശംസകൾ ബ്രോ

Entertainment2 hours ago

“അതിനുശേഷം സിനിമ കാണുമ്പോൾ കരയാൻ തോന്നിയാൽ കരയാതെ ഇരുന്നിട്ടില്ല”

Entertainment2 hours ago

ധാരാവി ഒഴിപ്പിച്ച നായകനും നാസയ്ക്കു സോഫ്റ്റ് വെയർ ഉണ്ടാക്കികൊടുത്ത നായകനും ഓർത്തുകാണില്ല, നാളെ ഇതൊക്കെ മണ്ടത്തരങ്ങൾ ആകുമെന്ന്

Entertainment2 hours ago

ബലാത്സംഗത്തെക്കുറിച്ചും സമൂഹത്തിന്റെ പ്രതികരണങ്ങളെക്കുറിച്ചും അവതരിപ്പിക്കുന്ന ശക്തമായ സിനിമ

Featured2 hours ago

കടുവയും തന്ത പുരാണവും

Entertainment3 hours ago

“അടുത്ത സിനിമ ലോകോത്തരനിലവാരത്തിൽ” ശരവണൻ മുന്നോട്ടുതന്നെ

Entertainment3 hours ago

ദൃശ്യ വിസ്മയങ്ങളുടെ ഒരു മഹാസമ്മേളനം തന്നെ പൊന്നിയിൻ സെൽവൻ കാഴ്ചവെക്കും

Featured3 hours ago

മാപ്പ് പറഞ്ഞു എന്നതിൽ മാത്രം മാനവികതയുടെ മകുടം ഉയർന്നു നിൽക്കില്ല, ആധാരമായതിനെ തിരുത്തി കാട്ടണം അതാ വേണ്ടത്..

SEX1 month ago

വളരെ വിവാദപരമായ ഒരു വിഷയമാണ് സ്ക്വിർട്ടിങ് എന്ന പേരിൽ അറിയപ്പെടുന്ന സ്ത്രീകളുടെ സ്ഖലനം

Entertainment2 weeks ago

ആഞ്‌ജലീന ജോളിയുടെ നഗ്‌നത പരിധികളില്ലാതെ ആസ്വദിക്കാനൊരു ചിത്രം – ‘ഒറിജിനൽ സിൻ’

Entertainment2 weeks ago

“സിനിമയിൽ കാണുന്ന തമാശക്കാരനല്ല പ്രേംകുമാറെന്ന് നേരത്തെതന്നെ തോന്നിയിരുന്നതാണ്”

Short Films2 months ago

ബ്ലൂ ഫിലിം കാണുന്ന ഭാര്യയായാൽ ഇങ്ങനെയൊക്കെ സംഭവിക്കും

SEX2 weeks ago

ഓ­റല്‍ സെ­ക്സ് ചെ­യ്യു­മ്പോള്‍ പങ്കാ­ളി തന്നെ ഉള്‍­ക്കൊ­ണ്ടു എന്ന തോ­ന്ന­ലാ­ണ്​ ഉണ്ടാ­കു­ന്ന­ത്

SEX4 weeks ago

ആഴ്ചയിൽ രണ്ടുദിവസം ഓറൽ സെക്സിൽ ഏർപ്പെടുന്ന സ്ത്രീകൾക്ക് ഈവിധ ഗുണങ്ങൾ ലഭിക്കും

Entertainment2 months ago

ഉടലിലെ ധ്യാൻ ശ്രീനിവാസന്റെയും ദുർഗ്ഗാകൃഷ്ണയുടെയും ഇന്റിമേറ്റ് സീൻ വീഡിയോ വൈറലാകുന്നു

SEX1 month ago

യോനിക്കുള്ളിൽ ഭഗശിശ്നികയേക്കാൾ മാന്ത്രികമായ ഒരു അനുഭൂതി കേന്ദ്രം ഒളിച്ചിരിക്കുന്നെന്ന് ഡോ. ഏണസ്റ്റ് ഗ്രാഫെൻ ബർഗ് കണ്ടെത്തി

SEX1 month ago

പുരുഷ ലിംഗം തകർക്കുന്ന പൊസിഷൻ

Entertainment2 weeks ago

അവളുടെ ശരീരത്തിന്‍റെ ഓരോ ഇഞ്ച് സ്ഥലത്തെയും വിടാതെ പിന്തുടരുന്നുണ്ട് ഒളിഞ്ഞുനോട്ടക്കാരനായ ക്യാമറ

SEX1 month ago

സ്ത്രീ വ്യാജരതിമൂർച്ഛകളുണ്ടാക്കി പങ്കാളിയെ സാന്ത്വനിപ്പിക്കുന്നത് പുതിയ കാലത്തിന്റെ സൃഷ്ടികളാണ്

Featured2 weeks ago

സ്ത്രീകളുടെ രതിമൂർച്ഛയ്ക്കും ഒരു ദിനമുണ്ട്, അന്താരാഷ്ട്ര വനിതാ രതിമൂർച്ഛാ ദിനം

Entertainment17 hours ago

ധനുഷ് – നിത്യ, ‘തിരുചിത്രാമ്പലം’ ഒഫീഷ്യൽ ട്രെയിലർ

Entertainment18 hours ago

കുഞ്ചാക്കോ ബോബൻ നായകനായ ‘ന്നാ താൻ കേസ് കൊട്’ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി

Entertainment2 days ago

ലാല്‍ജോസിന്റെ ‘സോളമന്റെ തേനീച്ചകള്‍’- ലെ ‘പഞ്ചാരയ്ക്കോ’ എന്ന വീഡിയോ ഗാനം പുറത്തിറക്കി

Entertainment2 days ago

ബിജു മേനോൻ, നിമിഷ സജയൻ, പത്മപ്രിയ, റോഷൻ മാത്യൂ എന്നിവർ ഒന്നിക്കുന്ന ‘ഒരു തെക്കൻ തല്ല് കേസ്’ ആദ്യ ഗാനം

Entertainment2 days ago

രതീഷ് അമ്പാട്ട് – മുരളി ഗോപി ഒന്നിക്കുന്ന ‘തീർപ്പ്’ – ഒഫീഷ്യൽ ടീസർ 2 പുറത്തിറങ്ങി

Humour2 days ago

മുഖത്ത് ആസിഡ് ഒഴിക്കാൻ വന്നവനെ നേരിടുന്ന നായിക, ഒരു അഡാറു പരസ്യം എല്ലാവരും ഒന്നു കണ്ടു നോക്കണേ

AMAZING3 days ago

മക്ക ക്ലോക്ക് ടവ്വറിൽ ഇന്നലെ രാത്രിയിൽ ഇടിമിന്നൽ ഒരുക്കിയ വിസ്മയ കാഴ്ച്ച

Entertainment3 days ago

സീതാരാമം കണ്ട് ആനന്ദക്കണ്ണീർ ഒഴുക്കി ദുൽഖറും മൃണാളും

Entertainment3 days ago

ചില സിനിമകളിലെ മുഴുവൻ പാട്ടുകളും നമുക്ക് ഇഷ്ടപ്പെടും, അതാണ് സീതാരാമത്തിലെ പാട്ടുകൾ

Food3 days ago

കൊച്ചി ഏരൂർ താഴ്‌വാരം ഷാപ്പിൽ കള്ളും വിഭവങ്ങളും നുണഞ്ഞു ചങ്കത്തികൾ

Entertainment4 days ago

ദൃശ്യവിസ്‌മയമൊരുക്കി ബ്രഹ്മാസ്ത്ര ‘ദേവാ ദേവാ’ ഗാനത്തിന്റെ ടീസർ

Entertainment4 days ago

‘രാജ്യത്തെ ഏറ്റവും സുന്ദരനായ നടന്മാരിൽ ഒരാളാണ് ദുൽഖർ’, ദുൽഖറിനെ പുകഴ്ത്തി സാക്ഷാൽ പ്രഭാസ്

Advertisement
Translate »