വെജിറ്റേറിയന്മാര്‍ക്ക് വന്ധ്യതാ സാധ്യത കൂടുതല്‍

അമേരിക്കയിലെ ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് പുതിയ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്

489

Untitled-1

നമ്മള്‍ ഇത്രയും കാലം കരുതിയിരുന്നത് മാംസാഹാരികളെക്കാള്‍ കൂടുതല്‍ ആരോഗ്യകരമായ ജീവിതം നയിക്കുന്നത് സസ്യാഹാരികള്‍ ആണെന്നായിരുന്നു. എന്നാല്‍ ലൈംഗികാരോഗ്യ കാര്യത്തില്‍ മാംസാഹാരികള്‍ സസ്യാഹാരികളേക്കാള്‍ മികച്ചവരാണെന്ന് പുതിയ പഠനം തെളിയിക്കുന്നു. അമേരിക്കയിലെ ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് പുതിയ തിരിച്ചറിവ് ഉണ്ടായിരിക്കുന്നത്

പഴങ്ങളും പച്ചക്കറികളും നിറഞ്ഞ ആഹാരക്രമം പാലിക്കുന്ന ആളിന് വിവിധ രോഗങ്ങളില്‍ നിന്ന് മുക്തിയും ജീവിത ദൈര്‍ഘ്യം കൂടുകയും ചെയ്യുന്നുണ്ടെങ്കിലും അതേസമയം അത് അയാളുടെ ലൈംഗിക ആരോഗ്യത്തെ ദോഷമായി ബാധിക്കുന്നുവെന്ന് പഠനം പറയുന്നു. ശുക്ലത്തിലെ ബീജാണുക്കളുടെ എണ്ണം കുറഞ്ഞ് വന്ധ്യതയ്ക്ക് ഒരുപക്ഷേ സസ്യാഹാരം വഴിവെക്കുന്നുവെന്ന് പഠനത്തില്‍ കണ്ടെത്തി

സസ്യാഹാരികളിലും മാംസാഹാരികളിലുമായി നടത്തിയ പഠനത്തില്‍ സസ്യാഹാരികള്‍ 10 വര്‍ഷം മാംസാഹരികളെക്കാള്‍ അധികം ജീവിക്കുന്നുവെന്നും എന്നാല്‍ ബീജാണുക്കളുടെ എണ്ണം കണക്കാക്കുമ്പോള്‍ സസ്യാഹാരികളില്‍ മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 20 മില്യണ്‍ ബീജാണുക്കളുടെ കുറവാണ് കാണിക്കുന്നത്. മാംസാഹരികള്‍ക്ക് മില്ലി ലിറ്ററില്‍ 70 മില്യണ്‍ കൗണ്ട് ഉള്ളപ്പോള്‍ സസ്യാഹാരികള്‍ക്ക് 50 മില്യണ്‍ കൗണ്ട് മാത്രമാണുള്ളത്. ഇതില്‍ തന്നെ സസ്യാഹാരികള്‍ക്ക് മൂന്നിലൊന്ന് മാത്രം സജീവമായ ബീജാണുക്കളാണ് ഉള്ളതെങ്കില്‍ മാംസാഹാരികളുടെ 60 ശതമാനം ബീജാണുക്കളും സജീവമാണ്.