ആൺകുട്ടി ജനിച്ചാലാണോ പെൺകുട്ടി ജനിച്ചാലാണോ കൂടുതൽ ധനം സേവ് ചെയ്യേണ്ടത് ?

0
366

Veena JS

Actually ആൺകുഞ്ഞു ജനിച്ചാലാണോ കൂടുതൽ ചെലവാക്കേണ്ടത്..????
പെൺകുഞ്ഞു ജനിക്കുമ്പോൾ മുതൽ സേവ് ചെയ്യണോ??

ഏത് ജൻഡർ ആണേലും സേവ് ചെയ്യേണ്ടി വരും. പക്ഷേ ആൺപിള്ളേർക്ക് കൂടുതൽ സേവ് ചെയ്യേണ്ടിവരും. മൂന്നാംക്ലാസിൽ പോകും മുന്നേ മെസ്സീന്റെ ബൂട്ടും ബോളും ചോയിക്കും. വിരാടിന്റെ ബാറ്റ് ഇടക്കിടെ ചോദിക്കും. പത്താം ക്ലാസ്സ്‌ പാസ്സ് ആവണെങ്കി മുൻകൂട്ടി ബൈക്ക് വാങ്ങേണ്ടിവരും. പല ആൺപിള്ളേർക്കും പാസ്സ് ആയാൽ മിനിമം ബൈക്ക് എന്ന് കേട്ടിട്ടുണ്ട് കണ്ടിട്ടുണ്ട്. പെൺകുട്ടികൾക്ക് വെല്ല കൊലുസൊ കമ്മലോ ഒക്കെയാണല്ലോ ഇപ്പളും മേജർ trend. കോളേജിൽ ചേർന്നാൽ പിന്നെ ബൈക്ക് മസ്റ്റോട് മസ്റ്റ്. പെട്രോൾ ചെലവ്, pocket മണി ഇതെല്ലാം മാണം. ഏറ്റവും കൂടുതൽ accident and തല്ലുകൂട്ടം ഉണ്ടാക്കുന്നത് ഇവന്മാർ ആണ് നാട്ടിൽ. അതിന്റെ ഭാഗമായി നല്ലൊരു ചെലവ് വരുമേ. കുട്ടി ആണാണോ Insurance വേഗം എടുത്തോണം. പെണ്ണായാൽ വെല്ല മതില് ചാടിയാലുള്ള പരിക്ക് മാത്രല്ലേ rare ആണേലും ഉണ്ടാകൂ.

(ചെലര് സിൽമാ ഉണ്ടാക്കാൻ ഇറങ്ങും. നാട് കാണാൻ ഇറങ്ങും. എല്ലാരും കാശ് ചോദിക്കില്ല i accept)ആകെയൊരു ആശ്വാസം ആരാൻ സമ്പാദിച്ച കാശ് ആവശ്യപ്പെട്ടാലും ഇല്ലേലും എന്നെങ്കിലും വീട്ടിലേക്കെത്തും എന്നതാണ്. (Not All ഉവ്വാ accepted) ആദ്യപ്രസവം ചെലപ്പോ പിന്നത്തെ പ്രസവം പിന്നെ കൊച്ചിനെ നോക്കാൻ കൊച്ചിന്റമ്മെടമ്മ എന്നിവയടക്കം എളുപ്പമാർഗങ്ങൾ, വീട്ട്ജോലി ചെയ്യാതെ ചടഞ്ഞിരിക്കൽ, സ്വന്തം വീട്ടിലും ആരാന്റെ വീട്ടിലും പക്കാ അതിഥി മോഡ്. ആശ്വാസജീവിതം. സോഷ്യൽ/gender awareness സ്റ്റാറ്റസിനനുസരിച്ചു മാറ്റം വരാം. But ഭൂരിഭാഗം സമൂഹവും ഇപ്പോളും ഇങ്ങനൊക്കെ തന്നെ.

എന്റെ വീട് and അടുക്കള gender സൗഹൃദം ആണെന്ന് എന്റെ അമ്മ. ശെരിയാ, തേങ്ങ ചെരണ്ടൽ, പച്ചക്കറി അരിയൽ എന്നിവയ്ക്ക് മാരകസൗഹൃദം ആണ്. But മുറ്റമടി, വാഷിംഗ്‌ മെഷിനിൽ അലക്കിയ ശേഷം തുണി ഉണങ്ങാനിടൽ, ഉണങ്ങിയത് മടക്കൽ പത്രം കഴുകൽ, കഴുകിയത് അടക്കി വേർതിരിച്ചുവെക്കൽ, വേസ്റ്റ് കളയൽ, മുറികൾ/toilet വൃത്തിയാക്കൽ, അടുക്കിവെക്കൽ, ആരേലും വന്നാൽ സൊറ പോലും പറയാതെ ചായ വെക്കൽ, നാളേക്ക് വേണ്ട സാധനങ്ങൾ റെഡി ആക്കൽ
എന്തിനധികം പട്ടിക്ക് ഭക്ഷണം കൊടുക്കൽ, ആ പാത്രം കഴുകൽ (പട്ടിവിശേഷം അധികം പറഞ്ഞാൽ പട്ടിയെ അഴിച്ചു വിടാൻ ചാൻസ് ഉണ്ട്. ജീവിതത്തിലെ ഒരു പ്രത്യേകസാഹചര്യത്തിൽ കൂട്ടുകാരി വാങ്ങിത്തന്ന പട്ടിയാണ് ട്യുക്കുടു. ഇപ്പോ അവന്റെ പേര് പ്രിൻസ് )

NB: ഓരോ ചുരിദാറിനും മാച്ച് ആയ കമ്മലിന്റെ കണക്ക് നിരത്താൻ വരുന്നവർക്കും ബ്യൂട്ടിപാർലർ ചെലവ് സമർപ്പിക്കാൻ വരുന്നവർക്കും കണ്ടങ്ങൾ സൗജന്യമായി നൽകും. അടിച്ചേൽപ്പിക്കപ്പെടുന്ന gender പരിപാടി ഇവിടെ ചർച്ചക്കില്ല. മേല്പറഞ്ഞ കാര്യങ്ങൾ അടിച്ചേല്പിക്കപ്പെടുന്നവയല്ലേ എന്ന ഓരോ ചോദ്യത്തിനും ഞാൻ എനിക്ക് ഓരോ ഏക്കർ കണ്ടം നൽകി ഓടും.